BREAKING NEWS

ശുചീകരണ തൊഴിലാളികൾ എത്തിയില്ല, ട്രൈബൽ സ്കൂളിലെ വിദ്യാർഥികളെക്കൊണ്ട് ശുചിമുറി വൃത്തിയാക്കിപ്പിച്ച് പ്രധാനാധ്യാപിക, ഗൃഹപാഠം ചെയ്യാത്തതിന് വടികൊണ്ട് വിദ്യാര്‍ത്ഥിയുടെ പുറത്തടിച്ച് പരിക്കേല്‍പ്പിച്ചു, സ്കൂള്‍ ജലസംഭരണികളില്‍ തവളകളും, ഗുരുതര ആരോപണങ്ങളുമായി രക്ഷിതാക്കള്‍

· · 1 min read
Share: Copied!

കോയമ്പത്തൂർ: കോയമ്പത്തൂരിനടുത്തുള്ള പളമലൈ മേഖലയിലെ ഗവൺമെന്റ് ട്രൈബൽ റെസിഡൻഷ്യൽ മിഡിൽ സ്കൂളിൽ വിദ്യാർഥികളെക്കൊണ്ട് ടോയ്‌ലറ്റ് ശുചീകരിപ്പിച്ച സംഭവത്തിൽ പ്രധാന അധ്യാപികക്കെതിരെ ജില്ലാ ആദിദ്രാവിഡ-ഗോത്രവർഗ്ഗ വകുപ്പ് അന്വേഷണം ആരംഭിച്ചു. കുഞ്ചൂർപതി ഗ്രാമത്തിലെ സ്കൂളിലാണ് കുട്ടികളുടെ അവകാശങ്ങളെ ലംഘിക്കുന്ന തരത്തിലുള്ള ക്രൂരത നടന്നത്. സ്കൂൾ വിദ്യാർഥികൾ ടോയ്‌ലറ്റ് വൃത്തിയാക്കുന്ന ദൃശ്യങ്ങൾ കഴിഞ്ഞ വ്യാഴാഴ്ച മുതൽ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.

ഇതിനു പിന്നാലെയാണ് അധികൃതർ നടപടിയുമായി രംഗത്തെത്തിയത്. ഒന്നാം ക്ലാസ് മുതൽ എട്ടാം ക്ലാസ് വരെയുള്ള ഏകദേശം 40-ഓളം വിദ്യാർഥികളാണ് സ്കൂൾ ഹോസ്റ്റലിൽ താമസിച്ച് പഠിക്കുന്നത്. ശുചീകരണ തൊഴിലാളികൾ കൃത്യമായി എത്തുന്നില്ലെന്ന് ആരോപിച്ചാണ് അധ്യാപിക വിദ്യാർഥികളെക്കൊണ്ട് ഈ ജോലി ചെയ്യിപ്പിച്ചതെന്ന് മാതാപിതാക്കളിൽ ഒരാൾ വ്യക്തമാക്കി. ഇത് കുട്ടികളിൽ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായതായും അവർ വെളിപ്പെടുത്തി. അടുത്തിടെയായി ഇത്തരം നിയമവിരുദ്ധ രീതികൾ പതിവാക്കിയിരുന്നതായും നാട്ടുകാർ ആരോപിക്കുന്നു. ഗൃഹപാഠം പൂർത്തിയാക്കിയില്ലെന്നാരോപിച്ച് ഒരു വിദ്യാർഥിനിയെ വടികൊണ്ട് മർദ്ദിച്ചതായും കുട്ടിയുടെ പുറത്ത് പരിക്കേറ്റതായും പരാതിയുണ്ട്. സംഭവമറിഞ്ഞെത്തിയ കുട്ടിയുടെ മാതാപിതാക്കൾ സ്കൂളിലെത്തി പ്രധാനാധ്യാപികയുമായി വാക്കേറ്റമുണ്ടായി.

സ്കൂളിലെ ജലസംഭരണികൾ വൃത്തിഹീനമാണെന്നും വെള്ളത്തിൽ തവളകൾ ഉണ്ടെന്നും മാതാപിതാക്കൾ പരാതിപ്പെടുന്നു. കൂടാതെ, സ്കൂളിന്റെ ചുറ്റുമതിൽ തകർന്ന അവസ്ഥയിലാണുള്ളത്. അധ്യാപകർ കൃത്യസമയത്ത് സ്കൂളിൽ എത്താറില്ലെന്നും കുട്ടികൾക്ക് കൃത്യമായി ഭക്ഷണം നൽകുന്നില്ലെന്നും മാതാപിതാക്കൾ കുറ്റപ്പെടുത്തുന്നു. സെപ്റ്റംബർ 6-ന് തന്നെ മാതാപിതാക്കൾ അധ്യാപികക്കെതിരെ ഔദ്യോഗികമായി പരാതി നൽകിയിരുന്നെങ്കിലും, ആദിദ്രാവിഡ-ഗോത്രവർഗ്ഗ വകുപ്പ് അധികൃതർ ഇതുവരെ കാര്യമായ നടപടി സ്വീകരിച്ചില്ലെന്ന ആക്ഷേപവും ഉയരുന്നുണ്ട്. സംഭവത്തെ തുടർന്ന് ചൈൽഡ് വെൽഫെയർ കമ്മിറ്റി അംഗങ്ങൾ സ്കൂളിൽ നേരിട്ടെത്തി അന്വേഷണം നടത്തി വകുപ്പിന് റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. പ്രാഥമിക അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ അധ്യാപികക്കെതിരെ കർശനമായ അച്ചടക്ക നടപടികൾ ആരംഭിച്ചതായി മുതിർന്ന ഉദ്യോഗസ്ഥൻ വ്യക്തമാക്കി. ഗോത്രവിഭാഗത്തിൽപ്പെട്ട കുട്ടികൾ പഠിക്കുന്ന സ്കൂളിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ശക്തമായ നടപടി വേണമെന്നാണ് നാട്ടുകാരുടെയും പൊതുപ്രവർത്തകരുടെയും ആവശ്യം.

BREAKING NEWS
വിമാനടിക്കറ്റ് നിരക്ക് കൂടിയാൽ യാത്ര ചെയ്യേണ്ടെന്ന് സുപ്രീം കോടതി; വർധന ചോദ്യം ചെയ്ത അഭിഭാഷകന് വാദം തുടരാൻ അനുവദിച്ചില്ല
02 Nov 2026
BREAKING NEWS
‘ഇതാണ് ആ ആൾ‘; കല്ല്യാണ ചെറുക്കനെ വെളിപ്പെടുത്തി റിമി ടോമി; ‘ബോഡി ബിൽഡർ, എന്റെ ജിം കോച്ച്; 9 മാസത്തെ പരിചയം; കൂടെ നിൽക്കുമ്പോൾ ഒരു ധൈര്യം, പോസിറ്റിവിറ്റി, സമാധാനം;ഒരു സങ്കടമുണ്ട്, മുൻ ഭർത്താവിന്റെ ഫോട്ടോയൊക്കെ വച്ച് പല കാര്യങ്ങളും പ്രചരിപ്പിക്കുന്നുണ്ട്; ആ വേർപിരിയൽ ഞങ്ങളിരുവരുടെയും തീരുമാനമായിരുന...
02 Nov 2026
BREAKING NEWS
കോൺഗ്രസ് ലീഗിനെ തഴയുന്നുവെന്ന് പരാതി; രാഷ്ട്രപതിയുമായുള്ള കൂടിക്കാഴ്ചയിൽ തുടങ്ങി രാംലീല മൈതാനം വരെ ഒഴിവാക്കി; തുടർച്ചയായ അവഗണനയിൽ മുസ്‌ലിം ലീഗിന് അതൃപ്തി
02 Nov 2026
BREAKING NEWS
റോജി എം ജോൺ ആർഎസ്എസ് മന്ത്രിയെ പോലെ പെരുമാറുന്നു, വിദ്യാർഥികളുടെ ഭാവി തുലക്കുകയാണ്, മന്ത്രിയുടെ സമീപനം സിജെപി സമരത്തെ ധർമേന്ദ്ര പ്രധാൻ അധിക്ഷേപിച്ചത് പോലെ, വിമര്‍ശനവുമായി ആദർശ് എം സജി
02 Nov 2026