BREAKING NEWS

200രൂപ കൈക്കൂലി നല്‍കി മോര്‍ച്ചറിയില്‍ കയറി, പിന്നാലെ മൃതദേഹങ്ങള്‍ക്കൊപ്പം റീല്‍സ് ചിത്രീകരണം, യുവാക്കള്‍ അറസ്റ്റില്‍

· · 1 min read
Share: Copied!

ചെന്നൈ: മോര്‍ച്ചറിയില്‍ കയറി മൃതദേഹങ്ങള്‍ക്കൊപ്പം റീല്‍സ് ചിത്രീകരിച്ച സംഭവത്തില്‍ യുവാക്കള്‍ അറസ്റ്റില്‍. ചെന്നൈയിലെ സ്റ്റാന്‍ലി സര്‍ക്കാര്‍ ആശുപത്രിയില്‍ അതിക്രമിച്ചു കയറിയാണ് യുവാക്കള്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവയ്ക്കുന്നതിനായി റീല്‍സ് ചിത്രീകരിച്ചത്. വ്യാസാര്‍പടി സ്വദേശികളായ സതീഷ് കുമാര്‍, ദിനേഷ് കുമാര്‍ ന്നിവരാണ് അറസ്റ്റിലായത്.

ഇവരുടെ സുഹൃത്തിന്റെ മരണവാര്‍ത്തയറിഞ്ഞാണ് ഇവര്‍ ആശുപത്രിയിലെത്തിയതെന്ന് പൊലീസ് പറഞ്ഞു. അറസ്റ്റിലായ ദിനേഷ് കുമാര്‍ ടിവികെ പാര്‍ട്ടി പ്രവര്‍ത്തകനാണെന്ന് പൊലീസ് പറഞ്ഞു. മോര്‍ച്ചറിയില്‍ പ്രവേശിക്കാനായി ജീവനക്കാരന് 200 രൂപ കൈക്കൂലി കൊടുത്ത് അതിന്റെ താക്കോല്‍ കൈവശപ്പെടുത്തുകായിരുന്നു.

മോര്‍ച്ചറിയില്‍ കയറി റീല്‍സ് ചിത്രീകരിക്കുന്നത് കണ്ട മറ്റ് ജീവനക്കാര്‍ ഉടന്‍ തന്നെ വിവരം മെഡിക്കല്‍ ഓഫീസറെ അറിയിച്ചു. ഡോക്ടറുടെ പരാതിയുടെ അടിസ്ഥാനത്തില്‍ സ്ഥലത്തെത്തിയ പൊലീസ് ഇരുവരെയും മോര്‍ച്ചറി ജീവനക്കാരനെയും അറസ്റ്റ് ചെയ്തു.

 

BREAKING NEWS
വിമാനടിക്കറ്റ് നിരക്ക് കൂടിയാൽ യാത്ര ചെയ്യേണ്ടെന്ന് സുപ്രീം കോടതി; വർധന ചോദ്യം ചെയ്ത അഭിഭാഷകന് വാദം തുടരാൻ അനുവദിച്ചില്ല
02 Nov 2026
BREAKING NEWS
‘ഇതാണ് ആ ആൾ‘; കല്ല്യാണ ചെറുക്കനെ വെളിപ്പെടുത്തി റിമി ടോമി; ‘ബോഡി ബിൽഡർ, എന്റെ ജിം കോച്ച്; 9 മാസത്തെ പരിചയം; കൂടെ നിൽക്കുമ്പോൾ ഒരു ധൈര്യം, പോസിറ്റിവിറ്റി, സമാധാനം;ഒരു സങ്കടമുണ്ട്, മുൻ ഭർത്താവിന്റെ ഫോട്ടോയൊക്കെ വച്ച് പല കാര്യങ്ങളും പ്രചരിപ്പിക്കുന്നുണ്ട്; ആ വേർപിരിയൽ ഞങ്ങളിരുവരുടെയും തീരുമാനമായിരുന...
02 Nov 2026
BREAKING NEWS
കോൺഗ്രസ് ലീഗിനെ തഴയുന്നുവെന്ന് പരാതി; രാഷ്ട്രപതിയുമായുള്ള കൂടിക്കാഴ്ചയിൽ തുടങ്ങി രാംലീല മൈതാനം വരെ ഒഴിവാക്കി; തുടർച്ചയായ അവഗണനയിൽ മുസ്‌ലിം ലീഗിന് അതൃപ്തി
02 Nov 2026
BREAKING NEWS
റോജി എം ജോൺ ആർഎസ്എസ് മന്ത്രിയെ പോലെ പെരുമാറുന്നു, വിദ്യാർഥികളുടെ ഭാവി തുലക്കുകയാണ്, മന്ത്രിയുടെ സമീപനം സിജെപി സമരത്തെ ധർമേന്ദ്ര പ്രധാൻ അധിക്ഷേപിച്ചത് പോലെ, വിമര്‍ശനവുമായി ആദർശ് എം സജി
02 Nov 2026