BREAKING NEWS

മദ്യലഹരിയില്‍ യുവതിയുടെ സ്വകാര്യ ഭാഗത്ത് കയറിപ്പിടിച്ചു, ടിടിഇ അറസ്റ്റില്‍

· · 1 min read
Share: Copied!

കൊല്ലം: ട്രെയിനില്‍ യാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തില്‍ ടിടിഇ അറസ്റ്റില്‍. കൊല്ലം കടയ്ക്കല്‍ സ്വദേശി ഷിജുവാണ് അറസ്റ്റിലായത്. ഷൊര്‍ണൂര്‍ റെയില്‍വേ പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. തൃശൂരിനും വള്ളത്തോള്‍ നഗറിനും ഇടയില്‍ വച്ച് യുവതിയുടെ സ്വകാര്യഭാഗത്ത് കടന്നുപിടിച്ചതായാണ് പരാതി.

തിരുവനന്തപുരം ഡിവിഷനിലെ ഇയാള്‍ അമിതമായ മദ്യലഹരിയില്‍ ആയിരുന്നു എന്ന് പൊലീസ് പറഞ്ഞു. യുവതിയും ഭര്‍ത്താവും ട്രെയിനില്‍ സഞ്ചരിക്കുകയായിരുന്നു. റിസര്‍വേഷന്‍ കോച്ചിലാണ് സംഭവം. ഇരുവര്‍ക്ക് വ്യത്യസ്ത ഇടങ്ങളിലാണ് സീറ്റുകള്‍ ലഭിച്ചിരുന്നത്. നിസാമുദ്ദീന്‍ എക്സ്പ്രസില്‍ ഇന്നലെ ഉച്ചയ്ക്ക് 3:30ഓടെയാണ് സംഭവം.

സംഭവത്തിനുശേഷം യുവതി റെയില്‍വേ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. ട്രെയിന്‍ ഷൊര്‍ണൂരില്‍ എത്തിയപ്പോള്‍ പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

 

BREAKING NEWS
12കാരിക്ക് മൊബൈൽ ഫോൺ വാങ്ങിനൽകി; കാമുകനെ വീട്ടിലെത്തി കുത്തിക്കൊന്ന് പിതാവ്, 50കാരൻ അറസ്റ്റിൽ
02 Nov 2026
BREAKING NEWS
വിമാനടിക്കറ്റ് നിരക്ക് കൂടിയാൽ യാത്ര ചെയ്യേണ്ടെന്ന് സുപ്രീം കോടതി; വർധന ചോദ്യം ചെയ്ത അഭിഭാഷകന് വാദം തുടരാൻ അനുവദിച്ചില്ല
02 Nov 2026
BREAKING NEWS
‘ഇതാണ് ആ ആൾ‘; കല്ല്യാണ ചെറുക്കനെ വെളിപ്പെടുത്തി റിമി ടോമി; ‘ബോഡി ബിൽഡർ, എന്റെ ജിം കോച്ച്; 9 മാസത്തെ പരിചയം; കൂടെ നിൽക്കുമ്പോൾ ഒരു ധൈര്യം, പോസിറ്റിവിറ്റി, സമാധാനം;ഒരു സങ്കടമുണ്ട്, മുൻ ഭർത്താവിന്റെ ഫോട്ടോയൊക്കെ വച്ച് പല കാര്യങ്ങളും പ്രചരിപ്പിക്കുന്നുണ്ട്; ആ വേർപിരിയൽ ഞങ്ങളിരുവരുടെയും തീരുമാനമായിരുന...
02 Nov 2026
BREAKING NEWS
കോൺഗ്രസ് ലീഗിനെ തഴയുന്നുവെന്ന് പരാതി; രാഷ്ട്രപതിയുമായുള്ള കൂടിക്കാഴ്ചയിൽ തുടങ്ങി രാംലീല മൈതാനം വരെ ഒഴിവാക്കി; തുടർച്ചയായ അവഗണനയിൽ മുസ്‌ലിം ലീഗിന് അതൃപ്തി
02 Nov 2026