ആശ ശരത്തും ഇർഷാദ് അലിയും പ്രധാന കഥാപാത്രങ്ങളാകുന്ന പുതിയ ചിത്രം ‘സറാഫസ്’-ന്റെ ടൈറ്റിൽ ലോഞ്ചും സ്വിച്ചോൺ കർമ്മവും തിരുവനന്തപുരം ശ്രീമൂലം ക്ലബ്ബിൽ നടന്നു. അജ്മൽ ആർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ സ്വിച്ചോൺ കർമ്മം സിനിമ, ടൂറിസം വകുപ്പ് മന്ത്രി പി. സി. വിഷ്ണുനാഥ് നിർവ്വഹിച്ചു. പ്രശസ്ത നടൻ ജയൻ ചേർത്തല ആദ്യ ക്ലാപ്പടിച്ചു. കായിക, യുവജനക്ഷേമ വകുപ്പ് മന്ത്രി ഒ. ജെ. ജനീഷ് ചടങ്ങിൽ മുഖ്യാതിഥിയായി.
മുൻ എം.പി. എ. എം. ആരിഫ്, ചേർത്തല എം.എൽ.എ. പി. പ്രസാദ്, ആലപ്പുഴ എം.എൽ.എ. എ. ഡി. തോമസ്, സി.പി.ഐ. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
ചാരങ്കാട്ട് അശോക് ഫിലിംസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറിൽ ചാരങ്കാട്ട് അശോകനും പ്രവാസി ഭാരത് സിനിമാസിന്റെ ബാനറിൽ കെ. പി. ബിജുവും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ജാഫർ ഇടുക്കി, ശ്രീകാന്ത് മുരളി, പ്രവീണ, ജയൻ ചേർത്തല, ജിത്തു അഷ്റഫ് തുടങ്ങിയ പ്രമുഖ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നു.
നൗഷാദ് ഷരീഫാണ് ഛായാഗ്രഹണം. എഡിറ്റിംഗ്: രതീഷ് രാജു. സംഗീതം: സ്റ്റിൽജു അർജുൻ. പശ്ചാത്തല സംഗീതം: സയ്യിദ് അബ്ബാസ്. പ്രൊജക്റ്റ് ഡിസൈനർ: അനുക്കുട്ടൻ ഏറ്റുമാനൂർ. ആർട്ട്: അസീസ് കരുവാരകുണ്ട്. മേക്കപ്പ്: റഹീം കൊടുങ്ങല്ലൂർ. കോസ്റ്റ്യൂംസ്: ബബിഷ. പ്രൊഡക്ഷൻ കൺട്രോളർ: നന്ദു പൊതുവാൾ. ലൊക്കേഷൻ മാനേജർമാർ: പ്രസന്നൻ കുട്ടിക്കാനം, അൻഷൽ കുളമാവ്. സ്റ്റിൽസ്: വിഷ്ണു ആർ. ഗോവിന്ദ്, അനിൽ വന്ദന. ഡിസൈൻസ്: ക്രിയേറ്റീവ് മങ്കി.
തൊടുപുഴ, കോട്ടയം, കുട്ടിക്കാനം എന്നിവിടങ്ങളിലായി ചിത്രീകരണം ഒക്ടോബറിൽ ആരംഭിക്കും.
പി.ആർ.ഒ: എ. എസ്. ദിനേശ്, മനു ശിവൻ






