BREAKING NEWS

സാംപിൾ കണ്ടന്റ് അയച്ച് അംഗത്വമെടുപ്പിക്കും, പെയ്ഡ് ഗ്രൂപ്പില്‍ ചേരാന്‍ വാങ്ങിയിരുന്നത് 250 മുതൽ 500 രൂപ വരെ, പിന്നാലെ കൂടുതല്‍ അശ്ലീല ദൃശ്യങ്ങള്‍ നല്‍കും, അധ്യാപികമാരുടെ മോര്‍ഫ് ചെയ്ത ദൃശ്യങ്ങള്‍ ഉപയോഗിച്ചും സനീഷ് സാമ്പത്തിക നേട്ടമുണ്ടാക്കി

· · 1 min read
Share: Copied!

കാക്കനാട്: തൃക്കാക്കര ഭാരതമാതാ കോളേജ് മോർഫിങ് കേസിൽ മോർഫ് ചെയ്ത ചിത്രങ്ങൾ കാണാൻ ടെലിഗ്രാമിൽ ‘പെയ്ഡ്’ വാതിൽ തുറന്നത് കേസിൽ രണ്ടാമതായി അറസ്റ്റിലായ പ്രതിയെന്ന് പോലീസ്. കേസിൽ അറസ്റ്റിലായ മാവേലിക്കര ഐ.എച്ച്.ആർ.ഡി. കോളേജ് വിദ്യാർഥി സനീഷ് (20) ടെലിഗ്രാം പെയ്ഡ് ഗ്രൂപ്പിന്റെ അഡ്മിനായിരുന്നുവെന്ന് അന്വേഷകസംഘം സ്ഥിരീകരിച്ചു. 250 മുതൽ 500 രൂപ വരെ ഈടാക്കി അംഗങ്ങളെ ചേർത്ത ഇയാൾ മോർഫ് ചെയ്ത ചിത്രങ്ങൾ ഉപയോഗിച്ച് സാമ്പത്തിക നേട്ടമുണ്ടാക്കിയതായും പോലീസ് കണ്ടെത്തി.

കേസിൽ ആദ്യം അറസ്റ്റിലായ ഭാരതമാതാ കോളജിലെ ബി.ബി.എ. വിദ്യാർഥി എസ്. ശ്രീഹരി നൽകിയ അധ്യാപകരുടെ മോർഫ് ചെയ്ത ചിത്രങ്ങൾ ഉൾപ്പെടെയുള്ള ഉള്ളടക്കം ശ്രീഹരിയും സനീഷും മറ്റ് മൂന്ന് പേരും ഉൾപ്പെട്ട ടെലിഗ്രാം ഗ്രൂപ്പിലാണ് ആദ്യം പോസ്റ്റ് ചെയ്തത്. ഇവിടെനിന്നാണ് സനീഷ് ചിത്രങ്ങൾ തന്റെ പെയ്ഡ് ഗ്രൂപ്പിലേക്ക് മാറ്റിയതെന്നാണ് പോലീസിന്റെ കണ്ടെത്തൽ. ശ്രീഹരിയും സനീഷും നേരിട്ട് പരിചയക്കാരായിരുന്നില്ലെങ്കിലും വിവിധ ടെലിഗ്രാം ഗ്രൂപ്പുകൾ വഴിയാണ് ഇരുവരും തമ്മിൽ ബന്ധം സ്ഥാപിച്ചത്.

ശ്രീഹരി പങ്കുവെച്ച മോർഫ് ചെയ്ത ചിത്രങ്ങൾ ഉപയോഗിച്ച് സനീഷ് സാമ്പത്തിക നേട്ടമുണ്ടാക്കിയതായും പോലീസ് സംശയിക്കുന്നു. ടെലിഗ്രാം ഗ്രൂപ്പുകളിൽ അംഗങ്ങളെ ചേർക്കുന്നതിനായി ഗൂഗിൾ പേ വഴി 250 മുതൽ 500 രൂപ വരെയാണ് സനീഷ് ഈടാക്കിയിരുന്നത്. തുടക്കത്തിൽ ചില ‘സാംപിൾ കണ്ടന്റുകൾ’ വ്യക്തിപരമായി അയച്ചുനൽകിയശേഷം കൂടുതൽ ദൃശ്യങ്ങൾ കാണണമെങ്കിൽ പെയ്ഡ് ഗ്രൂപ്പിൽ അംഗത്വമെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് ആളുകളെ ഗ്രൂപ്പിലേക്ക് എത്തിച്ചിരുന്നത്. സനീഷ് നടത്തിയിരുന്ന ടെലിഗ്രാം ഗ്രൂപ്പുകളിലെയും സാമ്പത്തിക ഇടപാടുകളിലെയും വിവരങ്ങൾ അന്വേഷകസംഘം പരിശോധിച്ചുവരുകയാണ്.

BREAKING NEWS
ക്ലാസിൽ കയറി വിദ്യാർഥിനികളെ ചെയിൻസോ ഉപ​യോ​ഗിച്ച് ആക്രമിച്ച കേസിലെ പ്രതിയു‌ടെ കാൽ മുറിച്ചുമാറ്റണം?, പോലീസ് വെടിവെപ്പിൽ‍ ശരീരത്തിന്റെ താഴ്ഭാഗത്ത് ​ഗുരുതര പരിക്ക്!! ആക്രമണത്തിന് ഇരയായ 15കാരിക്ക് വലതുകൈ നഷ്ടമായി, മുഖത്തും കഴുത്തിലും ശരീരത്തിന്റെ പല ഭാഗങ്ങളിലും ആഴത്തിലുള്ള മുറിവ്, അസ്ഥികൾക്ക് ഒന്നിലധി...
03 Nov 2026
BREAKING NEWS
വീട്ടിൽ ജോലിയൊന്നും ചെയ്യാതെ സ്ഥിരമായി മൊബൈലിൽ നോക്കിയിരിക്കുന്നു, പിതാവ് ഫോൺ വാങ്ങി തറയിലെറിഞ്ഞ് പൊട്ടിച്ചു!! കലികയറിയ മകൾ പിതാവിന്റെ തലയ്ക്കിട്ട് കുക്കറിന്റെ അടപ്പുകൊണ്ട് പലതവണ അടിച്ചു, കത്തിയെടുത്ത് വയറ്റിൽ കുത്തിയിറക്കി, രക്തമൊലിപ്പിച്ച് വീട്ടിൽ നിന്ന് ഇറങ്ങിയോടിയ പിതാവ് പാതിവഴിയിൽ തളർന്നുവീണ...
03 Nov 2026
BREAKING NEWS
വൈസ് ചാൻസലറുടെ ശവമഞ്ചം പ്രതീകാത്മകമായി ചുമന്നു, വി.സിയെ ശാരീരികമായി ആക്രമിച്ചു- അന്വേഷണ സമിതിയുടെ കണ്ടെത്തൽ, വിദ്യാർഥികൾ മാതാപിതാക്കൾക്കൊപ്പമെത്തി മാപ്പെഴുതി നൽകിയാൽ സസ്പെൻഷൻ പിൻവലിക്കും- സിൻഡിക്കേറ്റ്!! ഞങ്ങൾ തെറ്റു ചെയ്തിട്ടില്ലാത്തതിനാൽ മാപ്പു പറയില്ല- എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി, നിരാഹാര സമരം ...
03 Nov 2026
BREAKING NEWS
‘ഒമർ അബ്ദുല്ല–നിധി റസ്ദാൻ വിവാഹം ഇസ്‍ലാമിക തത്വങ്ങൾക്ക് വിരുദ്ധം; അസാധു; ശരീഅത്ത് നിബന്ധനകൾ പാലിച്ചില്ല‘;ജമാഅത്ത് പ്രസിഡന്റ്
02 Nov 2026