ചേർത്തല: ആലപ്പുഴ ഒറ്റപ്പുന്നയിൽ ദേശീയപാതയിലെ മേൽപ്പാലത്തിൽ നിന്ന് കാർ താഴേക്ക് താഴേക്ക് പതിച്ചു. അപകടത്തിൽ കാറിലുണ്ടായിരുന്ന ഗർഭിണിയായ യുവതിയടക്കം അഞ്ചു പേർക്കും പരുക്കേറ്റുപറ്റി. ഇതിൽ ഒരു സ്ത്രീയുടെ പരുക്ക് ഗുരുതരമാണെന്നാണ് വിവരം. ഇവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഗുരുവായൂരിൽ നിന്നും കൊല്ലത്തേക്ക് പോവുകയായിരുന്ന യാത്രക്കാർ സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. 15 അടി ഉയരത്തിൽ നിന്നാണ് കാർ താഴേക്ക് മറിഞ്ഞത്. കൊല്ലം അഞ്ചൽ സ്വദേശികളായ അശ്വതി, ഷാനി, നസ്രിൻ, വിഷ്ണുരാജ്, സതീഷ് എന്നിവരായിരുന്നു കാറിൽ ഉണ്ടായിരുന്നത്. വിഷ്ണുരാജിന്റെയും സതീഷിന്റെയും പരുക്ക് ഗുരുതരമല്ല. അശ്വതി ഗർഭിണിയാണ്. അശ്വതിയുടെ ഭർത്താവാണ് അപകടത്തിൽപെട്ട സതീഷ്.






