BREAKING NEWS

“സർക്കാർ മാറിയതുകൊണ്ട് കൊതുകുകളോട് കടിക്കരുതെന്ന് പറയാൻ കഴിയില്ല,” കൊതുകുകളെ മെരുക്കാൻ കഴിയില്ലല്ലോ??, ഡെങ്കിപ്പനി വ്യാപനത്തിനിടെ വിവാദ പരാമര്‍ശവുമായി ബംഗാള്‍ മന്ത്രി, ബിജെപിയെ ഒറ്റയ്ക്ക് തകർക്കാൻ അവർക്ക് മാത്രമേ കഴിയൂവെന്ന് വിമര്‍ശനം

· · 1 min read
Share: Copied!

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ പ്രാണിജന്യ രോഗങ്ങൾ വ്യാപിക്കുന്നതിനിടെ മന്ത്രി അഗ്നിമിത്ര പോൾ നടത്തിയ പരാമർശം വിവാദമാകുന്നു. “സർക്കാർ മാറിയതുകൊണ്ട് കൊതുകുകളോട് കടിക്കരുതെന്ന് പറയാൻ കഴിയില്ല,” എന്നായിരുന്നു മന്ത്രി മാധ്യമപ്രവർത്തകരോട് പറഞ്ഞത്. കൊതുകുകളെ മെരുക്കാൻ കഴിയില്ലെന്നതിനാൽ സാഹചര്യം നേരിടാൻ സർക്കാർ കൂടുതൽ ശക്തമായ നടപടി സ്വീകരിക്കേണ്ടിവരുമെന്നും നഗരവികസന, മുനിസിപ്പൽ കാര്യ വകുപ്പുകൾ കൈകാര്യം ചെയ്യുന്ന പോൾ പറഞ്ഞു. പശ്ചിമ ബംഗാളിൽ ഡെങ്കിപ്പനി വൻതോതിൽ വ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ ഏതാനും ആഴ്ചകളിൽ 4000-ത്തിലധികം ഡെങ്കിപ്പനി കേസുകളും ഏഴ് മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

മുഖ്യമന്ത്രി സുവേന്ദു അധികാരി ഈ ആഴ്ചയുടെ തുടക്കത്തിൽ ഉദ്യോഗസ്ഥരുമായി യോഗം ചേരുകയും സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു. അതിനിടെയാണ് മന്ത്രിയുടെ പ്രതികരണം. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഡെങ്കിപ്പനി കേസുകളുടെ എണ്ണം പകുതിയാണെന്നും അധികാരി കൂട്ടിച്ചേർത്തു. ഡെങ്കിപ്പനി സീസണിൽ വിദ്യാർത്ഥികൾ കൈകളും കാലുകളും പൂർണ്ണമായി മറയ്ക്കുന്ന വസ്ത്രങ്ങൾ ധരിക്കാൻ സ്കൂളുകൾ അനുവാദം നൽകണമെന്ന് സംസ്ഥാന ആരോഗ്യ മന്ത്രി ശാരദ്വത് മുഖർജി അഭ്യർത്ഥിച്ചു. അതേസമയം മന്ത്രി അഗ്നിമിത്ര പോളിന്റെ പരാമർശത്തിനെതിരെ കൂടുതൽ പേർ രംഗത്തെത്തി. മുൻ രാജ്യസഭാ എം.പി ജവഹർ സർക്കാരും മന്ത്രിയെ രൂക്ഷമായി വിമർശിച്ചു.

“പശ്ചിമ ബംഗാളിൽ ബി.ജെ.പിയെ ഒറ്റയ്ക്ക് തകർക്കാൻ അവർക്ക് മാത്രമേ കഴിയൂ! ഇതിനുമുമ്പ്, നടപ്പാതയുടെ ഒരു മൂലയിൽ തന്റെ കുഞ്ഞിനായി പാൽ തിളപ്പിച്ചുകൊണ്ടിരുന്ന ഭവനരഹിതയായ ഒരു ദരിദ്ര സ്ത്രീയോട് അവർക്ക് എന്തുകൊണ്ടാണ് വീടില്ലാത്തത് എന്ന് ചോദിച്ചില്ലേ?” – മന്ത്രിയുടെ പരാമർശം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചുകൊണ്ട് ജവഹർ സർക്കാർ കുറിച്ചു. കഴിഞ്ഞ ആഴ്ച കൊൽക്കത്തയിലെ പാർക്ക് സ്ട്രീറ്റ് പ്രദേശത്തെ നടപ്പാതയിൽവെച്ച് കുഞ്ഞിനുവേണ്ടി പാൽ ചൂടാക്കുകയായിരുന്ന ഭവനരഹിതയായ സ്ത്രീയോട് അഗ്നിമിത്ര പോൾ കയർക്കുന്ന വീഡിയോ പുറത്തുവന്നിരുന്നു. “നടപ്പാതയിൽ കുഞ്ഞിനായി പാൽ ചൂടാക്കുകയാണോ? പാർക്ക് സ്ട്രീറ്റിൽ? ഇവിടെ കുടുംബം തുടങ്ങാൻ നിങ്ങൾക്ക് ആരാണ് അനുമതി നൽകിയത്?” എന്ന് പോൾ ചോദിക്കുന്നത് കേൾക്കാമായിരുന്നു.

BREAKING NEWS
അപകടസ്ഥലത്ത് ജഡ്ജി ചെലവഴിച്ചത് മൂന്ന് മണിക്കൂർ; മകനെ രക്ഷിക്കാൻ തെളിവ് നശിപ്പിച്ചെന്ന് ആരോപണം, പ്രത്യേക കേസെടുക്കണമെന്ന് ജയബാലകൃഷ്ണന്റെ കുടുംബം
02 Nov 2026
BREAKING NEWS
'ആന്റി, വേഗം വരൂ! അച്ഛൻ അമ്മയെ കൊന്നു', നാട്ടുകാർ കേട്ടത് മകന്റെ അലറിക്കരച്ചിൽ!! ദമ്പതികൾ ഓസ്ട്രേലിയയിൽനിന്ന് നാട്ടിലെത്തിയത് ദിവസങ്ങൾക്ക് മുമ്പ്... ഭാര്യയെ സംശയം, മകനെ പുറത്തേക്ക് പറഞ്ഞുവിട്ട ശേഷം 49 കാരിയെ ഭർത്താവ് കുത്തിക്കൊന്നു, തെളിവുനശിപ്പിക്കാൻ കത്തിയിലെ രക്തം കഴുകി...
02 Nov 2026
BREAKING NEWS
മരണത്തിനു മുൻപ് അവർ ഭയപ്പെട്ടതുതന്നെ സംഭവിച്ചു, അവനെ നന്നായി നോക്കണം, ഞങ്ങൾ പോയാൽ ആത്മഹത്യ ചെയ്യാൻ സാധ്യതയുണ്ടെന്ന് ബന്ധുക്കൾക്ക് കത്തെഴുതി വച്ച് സാജുവും അനുവും... ഇരുവരും ജീവനൊടുക്കും മുൻപ് പുതുവസ്ത്രങ്ങളണിഞ്ഞു, സവിൻ വിവാഹിതനായത് രണ്ടുവർഷം മുൻപ്, ചങ്ങനാശേരിയിലെ കൂട്ടമരണത്തിനു പിന്നിൽ സാമ്പത്തിക ...
02 Nov 2026
BREAKING NEWS
10-ാം ക്ലാസ് വിദ്യാർഥിനികൾക്കു നേരെ ചെയിൻസോ ഉപ​​യോ​ഗിച്ച് ആക്രമണം, ഒരു പെൺകുട്ടിയുടെ വലതുകൈ പൂർണമായും അറ്റുപോയി!! വനത്തിൽ ഒളിച്ചിരുന്ന് പോലീസിനെ കല്ലെറിഞ്ഞുവെന്ന് വിശദീകരണം... 21 കാരനു നേരെ പോലീസ് വെടിയുതിർത്തത് ആറുതവണ, പുറത്തെത്തിച്ചത് കൈയിൽ തൂക്കി വലിച്ചിഴച്ച്!! എൻകൗണ്ടറിൽ ​ഗുരുതര പരുക്ക്, അവനെ...
02 Nov 2026