BREAKING NEWS

ആ വിലപ്പെട്ട ജീവനുകൾ അണയാതെ 9 ദിനം കാത്തുസൂക്ഷിച്ച ദൈവത്തിന്റെ കരങ്ങൾ… മിന്നൽ പ്രളയത്തിൽ തകർന്ന ഹൈഡ്രോപവർ ടണലിൽ നിന്ന് രണ്ട് പേർ ജീവനോടെ പുറത്ത്!! “എന്റെ ഹൃദയത്തിലെ ഭാരം കുറഞ്ഞതുപോലെ തോന്നുന്നു,”- രക്ഷപ്പെട്ട കബീർ മഹർജന്റെ സഹോദരൻ, കൂടുതൽ ആളുകളുടെ ശബ്ദം കേട്ടതായി പ്രാദേശിക മാധ്യമങ്ങൾ

· · 1 min read
Share: Copied!

കാഠ്മണ്ഡു: നേപ്പാളിൽ മണ്ണും അവശിഷ്ടങ്ങളും നിറഞ്ഞ ഹൈഡ്രോ പവർ പദ്ധതി ടണലിൽ നിന്ന് ഒൻപത് ദിവസത്തിന് ശേഷം രണ്ട് തൊഴിലാളികളെ ജീവനോടെ രക്ഷപ്പെടുത്തി. ഓഗസ്റ്റ് 26ന് ഉണ്ടായ മിന്നൽപ്രളയത്തിൽ ടണൽ മണ്ണിനടിയിലായ ഹൈഡ്രോപവർ ടണലിൽ നിന്ന് അതീവ ദുഷ്കരമായ രക്ഷാപ്രവർത്തനത്തിനൊടുവിലാണ് തൊഴിലാളികളെ പുറത്തെടുത്തത്. രക്ഷാപ്രവർത്തകർ രണ്ടുപേരെയും ചെളിയിൽ മൂടിയ നിലയിൽ പുറത്തേക്ക് കൊണ്ടുവരുന്ന ദൃശ്യങ്ങളും ചിത്രങ്ങളും പ്രാദേശിക ടെലിവിഷൻ ചാനലുകൾ പുറത്തുവിട്ടു.

രക്ഷപ്പെട്ടവരെ കബീർ മഹർജൻ, സഞ്ജയ് ഷാ എന്നിങ്ങനെയാണ് തിരിച്ചറിഞ്ഞതെന്ന് നെപാൾ ആഭ്യന്തരമന്ത്രി സുധൻ ഗുരുങ് അറിയിച്ചു. 30കാരനായ സഞ്ജയ് ഷാ നെപാൾ ഇലക്ട്രിസിറ്റി അതോറിറ്റിയിലെ മെക്കാനിക്കൽ ഫോർമാനാണ്. 45കാരനായ കബീർ മഹർജൻ ത്രിശൂലി-3എ ഹൈഡ്രോപവർ പദ്ധതിയിലെ സൂപ്പർവൈസറാണ്.

കബീർ മഹർജന്റെ സഹോദരൻ അമീർ മഹർജൻ രക്ഷാപ്രവർത്തനത്തിന് പിന്നാലെ സന്തോഷം പങ്കുവച്ചു. “എനിക്ക് വളരെ സന്തോഷമുണ്ട്, എന്റെ ഹൃദയത്തിലെ ഭാരം കുറഞ്ഞതുപോലെ തോന്നുന്നു,” അദ്ദേഹം വാർത്താ ഏജൻസിയായ എഎഫ്പിയോട് പറഞ്ഞു.

അതേസമയം ബിബിസി റിപ്പോർട്ട് പ്രകാരം, രക്ഷപ്പെടുത്തുമ്പോൾ സഞ്ജയ് ഷായ്ക്ക് സംസാരിക്കാനുള്ള അവസ്ഥ ഉണ്ടായിരുന്നില്ല. തുടർന്ന് അദ്ദേഹത്തെ കാഠ്മണ്ഡുവിന് വടക്കുപടിഞ്ഞാറുള്ള ബട്ടാറിലേക്ക് എയർലിഫ്റ്റ് ചെയ്തു. അതേസമയം, കബീർ മഹർജൻ ബോധവാനായിരുന്നുവെന്നും അദ്ദേഹത്തെ കാഠ്മണ്ഡുവിലെ സൈനിക ആശുപത്രിയായ ചൗനി ആശുപത്രിയിലേക്ക് മാറ്റാൻ തയ്യാറെടുക്കുകയായിരുന്നുവെന്നും ഭാര്യ ബിബിസിയോട് പറഞ്ഞു.

ഓഗസ്റ്റ് 26ന് ഉണ്ടായ ശക്തമായ പ്രളയത്തിന് പിന്നാലെയാണ് ടണലിൽ തൊഴിലാളികൾ കുടുങ്ങിയത്. ഹിമാനി തകർന്നതിനെ തുടർന്നുണ്ടായ വെള്ളപ്പാച്ചിലാകാം ദുരന്തത്തിന് കാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ. നേപ്പാളിലെ നിരവധി പട്ടണങ്ങളെയും താഴ്വരകളെയും പ്രളയം തകർത്തിരുന്നു.

ത്രിശൂലി-3എ ടണലിൽ നിന്ന് കൂടുതൽ ആളുകളുടെ ശബ്ദം കേട്ടതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോടെ ടണലിനുള്ളിൽ ഇപ്പോഴും ജീവനോടെ ആളുകൾ ഉണ്ടാകാമെന്ന പ്രതീക്ഷയിലാണ് രക്ഷാപ്രവർത്തകർ. രക്ഷപ്പെടുത്തിയ രണ്ടുപേരിൽ ഒരാളെ ചെളി നിറഞ്ഞ ടണൽ കവാടത്തിൽ നിന്ന് പുറത്തേക്ക് കൊണ്ടുവരുന്നതും തുടർന്ന് രക്ഷാപ്രവർത്തകർ അദ്ദേഹത്തെ എഴുന്നേൽപ്പിക്കുന്നതുമായ ദൃശ്യങ്ങൾ ഒരു നേപ്പാളി നിയമസഭാംഗം പുറത്തുവിട്ടു. മറ്റൊരു ചിത്രത്തിൽ ചെളിയിൽ പൊതിഞ്ഞ നിലയിൽ കൈകൾ കൂപ്പി പ്രാർഥിക്കുന്ന തൊഴിലാളിയെ ഓറഞ്ച് നിറത്തിലുള്ള സ്ട്രെച്ചറിൽ രക്ഷാപ്രവർത്തകർ കൊണ്ടുപോകുന്നതും കാണാം.

അതേസമയം, നേപ്പാളിലെ മറ്റ് ആറോളം ഹൈഡ്രോ പവർ ടണലുകളിലും രക്ഷാപ്രവർത്തനം തുടരുകയാണ്. ഇവിടങ്ങളിൽ 150ലേറെ പേർ കുടുങ്ങിക്കിടക്കുന്നതായാണ് ആശങ്ക. രാജ്യത്തെ 12 ഹൈഡ്രോ പവർ പദ്ധതികളിലായി ഏകദേശം 900 തൊഴിലാളികളെ കാണാതായിട്ടുണ്ടെന്നും ഇതിൽ 500ഓളം പേർ ടണലുകൾക്കുള്ളിൽ കുടുങ്ങിയിരിക്കാമെന്നും പ്രാദേശിക അധികൃതർ അറിയിച്ചു. ടണലുകളിൽ കുടുങ്ങിയവർക്ക് ശ്വസിക്കാൻ ആവശ്യമായ വായു ലഭ്യമാക്കുന്നതിനായി എൻജിനീയർമാർ പമ്പുകൾ ഉപയോഗിച്ച് വായു അകത്തേക്ക് എത്തിക്കുന്നുണ്ട്.

പ്രളയത്തിലും മണ്ണിടിച്ചിലിലും കുറഞ്ഞത് 1,259 പേർ മരിച്ചതായും 5,000ലേറെ പേരെ ഇപ്പോഴും കാണാതായതായും രാജ്യത്തെ ദുരന്തനിവാരണ ഏജൻസി അറിയിച്ചു. അതേസമയം, ടിബറ്റ് അതിർത്തി പ്രദേശത്ത് 21 പേർ മരിക്കുകയും 541 പേരെ കാണാതാവുകയും ചെയ്തതായി ചൈന ബുധനാഴ്ച വൈകിട്ടോടെ അറിയിച്ചു.

കൂടുതൽ തൊഴിലാളികളെ ജീവനോടെ രക്ഷപ്പെടുത്താനാകുമെന്ന പ്രതീക്ഷ അധികൃതർ കൈവിടുന്നില്ല. “കൂടുതൽ കൂടുതൽ ആളുകളുടെ രക്ഷാപ്രവർത്തനത്തിനായി ഞങ്ങൾ കാത്തിരിക്കുകയാണ്,” നെപാൾ കമ്മ്യൂണിക്കേഷൻ മന്ത്രി വിക്രം തിമിൽസിന ഫേസ്ബുക്കിൽ കുറിച്ചു.

ഡീസൽ ടാങ്കിൽ പെട്രോൾ നിറച്ചു, പമ്പിൽ നിന്ന് കവിഞ്ഞൊഴുകിയ ഇന്ധനം കിണറ്റിലെത്തിലെത്തി, കിണറ്റിലെ ഓക്സിജൻ നില പരിശോധിക്കുന്നതിനായി മെഴുകുതിരി കത്തിച്ചിറക്കുന്നതിടെ തീ ആളിക്കത്തി, മൂന്നുപേർക്ക് പൊള്ളലേറ്റു, രണ്ടുപേരുടെ നില അതീവ ​ഗുരുതരം

BREAKING NEWS
അരുണാചലിൽ പുതിയ പാർട്ടി- എ.ജെ.പി ; രൂപീകരണത്തിനു പിന്നിലെ കറുത്ത കരങ്ങൾ അമിത് ഷായുടെതെന്ന് കോൺഗ്രസ്, ‘സ്വയം പ്രഖ്യാപിത ചാണക്യനെ’ പരിഹസിച്ച് ജയറാം രമേശ്
04 Nov 2026
BREAKING NEWS
' ഞങ്ങൾ ട്രംപിനെ കൊല്ലും'- ക്യാപ്ഷൻ, ജയിലഴിക്കുള്ളിൽ തലകുനിച്ച് നിൽക്കുന്ന ട്രംപ്, മുഖത്ത് രക്തം പുരണ്ടിരിക്കുന്നു, കീറിപ്പറിഞ്ഞ വസ്ത്രങ്ങളും പഴകി കീറിയ അമേരിക്കൻ, ഇസ്രയേൽ പതാകകളും...മറ്റൊരിടത്ത് ട്രംപിന്റെ മുഖത്ത് ചവിട്ടി നിൽക്കുന്ന മനുഷ്യൻ- ഇറാൻ തലസ്ഥാനത്ത് യുഎസ് പ്രസിഡന്റിനെതിരെ ഭീഷണി ഉയർത്തി ...
04 Nov 2026
BREAKING NEWS
ഇറാൻ വിരൽ കാഞ്ചിയിൽ വെച്ച് യുദ്ധത്തിന് തയ്യാറായി നിൽക്കുകയാണ്... മറ്റൊരു യുദ്ധം ഒഴിവാക്കാൻ ആഗ്രഹിക്കുന്നുണ്ടോ എന്ന കാര്യത്തിൽ ഇനി തീരുമാനമെടുക്കേണ്ടത് വാഷിങ്ടണാണ്, യുദ്ധം ഒഴിവാക്കാനുള്ള പന്ത് ഇപ്പോൾ അമേരിക്കയുടെ കോർട്ടിലാണ്, വീണ്ടും ആക്രമിച്ചാൽ അതിരുകളില്ലാതെ തിരിച്ചടിക്കും- മുന്നറിയിപ്പുമായി ഇറാ...
04 Nov 2026
BREAKING NEWS
കളിച്ചുപിടിച്ച് തോളിൽ കയ്യിട്ടു നടക്കുന്ന ബിബി ശശിയാകുമോ? അമേരിക്കയിലെ ജനങ്ങൾക്ക് എന്നെ മടുത്താൽ ഞാൻ ഇസ്രയേലിലേക്ക് താമസം മാറി പ്രധാനമന്ത്രിയാകും, അവിടെ എനിക്ക് 99% അം​ഗീകാരമുണ്ട്!! ഇസ്രയേലിന് ഇനി സാമ്പത്തിക സഹായത്തിന്റെ ആവശ്യമില്ല, ഈ വർഷത്തോടെ നിർത്തലാക്കും- ട്രംപ്
04 Nov 2026