BREAKING NEWS

‘വയറിങ് തൊഴിലാളിയായിരുന്നു കെ.കെ. രാഗേഷ്, രാഷ്ട്രീയത്തിൽ വന്നതിന് ശേഷവും മുമ്പുമുള്ള രാ​ഗേഷിന്റെ വരുമാനം അന്വേഷിക്കട്ടെ, എന്റേതും അന്വേഷിക്കട്ടെ… എന്നേക്കൊണ്ട് പറയിപ്പിച്ചേ അടങ്ങൂ എന്ന് ആരെങ്കിലും തുനിഞ്ഞിറങ്ങിയാൽ ഞാൻ പറയും, അത് രാഷ്ട്രീയത്തെ മലീമസമാക്കും’- ടി.കെ. ഗോവിന്ദൻ എംഎൽഎ

· · 1 min read
Share: Copied!

തിരുവനന്തപുരം: രാഷ്ട്രീയത്തിൽ വരുന്നതിന് മുമ്പും ശേഷവുമുള്ള സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷിന്റെ വരുമാനം അന്വേഷിക്കണമെന്ന് തളിപ്പറമ്പ് എംഎൽഎ ടി.കെ. ഗോവിന്ദൻ. അതുപോലെ തന്റെയും അന്വേഷിച്ചോളാൻ ​എംഎൽഎ പറഞ്ഞു. രാഷ്ട്രീയത്തിൽ വരുന്നതിന് മുമ്പ് രാഗേഷ് വയറിങ് തൊഴിലാളിയായിരുന്നു. വ്യക്തിപരമായി തന്നേക്കുറിച്ച് പറഞ്ഞാൽ തിരിച്ചടിക്കുമെന്ന് പറഞ്ഞ ഗോവിന്ദൻ, രാഗേഷ് കൂടുതൽ പറയിപ്പിക്കേണ്ടെന്നും വ്യക്തമാക്കി. തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ടി.കെ ഗോവിന്ദൻ.

‘രാഷ്ട്രീയത്തിൽ വന്നതിന് ശേഷവും അതിന് മുമ്പുമുള്ള കെ.കെ.രാഗേഷിന്റെ വരുമാനവും അന്വേഷിക്കട്ടെ. എന്റെതും അന്വേഷിക്കട്ടെ. കൂടുതൽ പറയിപ്പിക്കാൻ രാഗേഷ് നിൽക്കേണ്ട. പാർട്ടിക്കൊപ്പം നിന്നസമയത്ത് പലതും ചർച്ചചെയ്തിട്ടുണ്ടാകും. പാർട്ടിയിൽനിന്ന് പോയതിന് ശേഷം അതെല്ലാം വിളിച്ചുപറയുന്നത് എന്റെ രീതിയല്ല. എന്നാൽ, എന്നേക്കൊണ്ട് പറയിപ്പിച്ചേ അടങ്ങൂ എന്ന് ആരെങ്കിലും തുനിഞ്ഞിറങ്ങിയാൽ അവരേക്കുറിച്ച് ഞാൻ പറയും. എന്റെ കൈവശം അവരെ കുറിച്ചുള്ള കാര്യങ്ങളൊക്കെയുണ്ട്. അത് രാഷ്ട്രീയത്തെ മലീമസമാക്കും’, ഗോവിന്ദൻ പറഞ്ഞു.

അതുപോലെ തെരഞ്ഞെടുപ്പ് പരാജയത്തിന്റെ യാഥാർഥ ഉത്തരവാദി പാർട്ടി നേതൃത്വമാണെന്നും എംഎൽഎ ആരോപിച്ചു. എന്നിട്ട് ജനങ്ങളുടെമേൽ കുറ്റം അടിച്ചേൽപ്പിക്കുന്നു. തെറ്റുപ്പറ്റിയെന്നും പിശകുകൾ തിരുത്താമെന്നും ജനങ്ങളോട് പറയുന്നതിന് പകരം ആളുകളെ വ്യക്തിപരമായി അപകീർത്തിപ്പെടുത്തുകയാണ് ചെയ്യുന്നത്. പാർട്ടി കേന്ദ്ര കമ്മിറ്റിയിൽ കണ്ടെത്തിയ ഒരു കാര്യവും പോളിറ്റ്ബ്യൂറോ അംഗമായിട്ടുള്ള മുൻ മുഖ്യമന്ത്രി മിണ്ടിയില്ല. കേന്ദ്ര കമ്മിറ്റി കണ്ടെത്തിയതല്ല തോൽവിക്ക് കാരണമെന്ന രീതിയിലാണ് തളിപ്പറമ്പിലും പയ്യന്നൂരിലും പിണറായി വിജയനടക്കമുള്ള നേതാക്കൾ വന്ന് സംസാരിച്ചതെന്നും ടി.കെ.ഗോവിന്ദൻ കൂട്ടിച്ചേർത്തു.

കേരളത്തിലെ ജനങ്ങളെ നമ്മള് വിശ്വസിപ്പിച്ചില്ലേ നമുക്ക് ബിജെപിയുമായി ഡീലുണ്ടെന്ന്? സഹകരണ ബാങ്ക് അഴിമതി, അതു നമ്മുടെ പാർട്ടിയുടെ പണമല്ല, നമ്മുടെ വീട്ടിലെ പണവുമല്ല, ജനങ്ങൾ വിശ്വസിപ്പിച്ച് ഏൽപിച്ചതാണ്, ആ വിശ്വാസം കാത്തു സൂക്ഷിച്ചിട്ടാണോ പെരുമാറിയിട്ടുള്ളത്?, തോൽവി ജനങ്ങൾ നൽകിയ ഷോക്ട്രീറ്റ്മെന്റ്, 10 വർഷം കേരളം ഭരിച്ചപ്പോൾ അഹങ്കാരം കൂടി- എണ്ണിയെണ്ണി പറഞ്ഞ് തോമസ് ഐസക്ക്

BREAKING NEWS
സ്പാ, മസാജ് സെന്ററുകൾ, വെൽനെസ് സെന്ററുകളിലെ ട്രീറ്റ്‌മെന്റ് മുറികൾ അകത്തു നിന്ന് കുറ്റി ഇടാനോ പുറത്തു നിന്ന് പൂട്ടാനോ കഴിയുന്ന തരത്തിൽ ആയിരിക്കരുത്, ട്രീറ്റ്‌മെന്റ് മുറികളിൽ സിസിടിവി ക്യാമറകൾ പാടില്ല, സ്വീകരണ സ്ഥലം, ഇടനാഴികൾ, ചികിത്സ- തെറാപ്പി മുറികളിലേക്കുള്ള പ്രവേശന കവാടങ്ങളിൽ ക്യാമറകൾ സ്ഥാപിക്...
17 Nov 2026
BREAKING NEWS
അവൾക്കങ്ങനെ പ്രതിസന്ധിയിൽ തളരാനാവില്ല, അവൾ ഭദ്രകീർത്തിയാ, അച്ഛന്റെ ഭദ്ര.... ജയബാലകൃഷ്ണന്റെ ട്രേഡ്മാർക്കായ ദോശയും ചമ്മന്തിയും ഓംലെറ്റും ചായയും വിളമ്പി വീണ്ടും ഒന്നേന്നുതുടങ്ങി അമ്മ ബിന്ദുവും മകളും
17 Nov 2026
BREAKING NEWS
ബാങ്കിൽനിന്ന് പണമെടുത്തിറങ്ങിയ യുവാവിനെ പട്ടാപ്പകൽ ആക്രമിച്ച് 9.90 ലക്ഷം കവർന്നു; നാലംഗസംഘത്തിന്റെ വിളയാട്ടം പട്ടാപ്പകൽ നാട്ടുകാരുടെ കൺമുമ്പിൽ; ആക്രമണത്തിന്റെ ദൃശ്യങ്ങൾ പുറത്ത്; സംഭവം നിലമ്പൂരിൽ
16 Nov 2026
BREAKING NEWS
പരിശോധനയ്ക്കിടെ സംശകരമായി വന്ന മഹീന്ദ്ര ഥാർ തടഞ്ഞു; പോലീസുകാർക്കു നേരെ ഥാർ ഇടിച്ചുകയറ്റി ലഹരി സംഘം; നാലുപേർക്ക് പരിക്ക്; സിപിഒയുടെ കൈ ഒടിഞ്ഞു തൂങ്ങി, മൂന്നുപേർ പിടിയിൽ
16 Nov 2026