LATEST UPDATES

‘സ്ത്രീകൾ രംഗത്തിറങ്ങിയാൽ നാശമുണ്ടാകുമെന്നതിനാലാണ് ഇസ്‌ലാം അവർക്ക് പർദ നിശ്ചയിച്ചിട്ടുള്ളത്; ഈകാര്യങ്ങൾ പറയാൻ നിങ്ങൾക്ക് എന്ത് അധികാരമെന്ന് ചോദിച്ചാൽ ഉത്തരം മതത്തെ സംബന്ധിച്ച് പഠിച്ചവരാണ് എന്നതുതന്നെ’ ;പറഞ്ഞതിൽ ഉറച്ച് കാന്തപുരം

· · 1 min read
Share: Copied!

കൊച്ചി: സ്ത്രീകൾ വീട്ടിൽ അടങ്ങിയൊതുങ്ങി ജീവിക്കണമെന്നും സ്ത്രീകൾ പൊതുരംഗത്തിറങ്ങിയാൽ അത് വലിയ നാശത്തിന് കാരണമാകുമെന്നുമുള്ള വിവാദ നിലപാട് ആവർത്തിച്ച് കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ. സ്ത്രീകൾ പൊതുരംഗത്തേക്ക് വരുന്നത് തടയുന്നത് അവരോടുള്ള ബഹുമാനംകൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിയിൽ നടന്ന കേരള മുസ്‌ലിം ജമാഅത്തിന്റെ ഹുബ്ബുറസൂൽ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘സ്ത്രീകൾ രംഗത്തിറങ്ങിയാൽ നാശമുണ്ടാകുമെന്നതിനാലാണ് ഇസ്‌ലാം അവർക്ക് പർദ സമ്പ്രദായം നിശ്ചയിച്ചിട്ടുള്ളത്. ഖുർആൻ പഠിപ്പിക്കുന്നതും അങ്ങനെയാണ്. ബുദ്ധിപരമായി ആലോചിച്ചാലും ഇതുതന്നെയാണ് ഏറ്റവും വലിയ സംഗതി. തങ്ങൾക്ക് ഈകാര്യങ്ങൾ പറയാൻ എന്ത് അധികാരമെന്ന് മറ്റു സംഘടനകളോ ആളുകളോ ചോദിച്ചാൽ, തങ്ങളുടെ അധികാരം മതത്തെ സംബന്ധിച്ച് പഠിച്ചവരാണ് എന്നതാണെന്നും അതുകൊണ്ട് സമുദായത്തോട് ഇതു പറയൽ തങ്ങളുടെ നിർബന്ധ ബാധ്യതയാണെന്നും അദ്ദേഹം പറഞ്ഞു.

നബിദിനാഘോഷ റാലികളിൽ പെൺകുട്ടികളേയും സ്ത്രീകളേയും പങ്കെടുപ്പിച്ചതിന് പിന്നാലെയാണ് സ്ത്രീകൾ പൊതുനിരത്തിലും പൊതുവേദിയിലും അന്യപുരുഷന്മാർക്കൊപ്പം പ്രത്യക്ഷപ്പെടരുതെന്ന നിർദേശവുമായി കാന്തപുരം വിഭാഗം സർക്കുലർ പുറത്തിറക്കിയത്. ഇതിനെതിരെ വലിയ രീതിയിലുള്ള വിമർശനങ്ങളും വിവാദങ്ങളും ഉയർന്നിരുന്നു. എന്നാൽ, ഇത്തരം വിമർശനങ്ങളെയൊന്നും തങ്ങൾ ഭയപ്പെടുന്നില്ലെന്നും പ്രസ്താവനയിൽ ഉറച്ചുനിൽക്കുന്നുവെന്നുമാണ് കാന്തപുരത്തിന്റെ നിലപാട്‌.

BREAKING NEWS
തോൽവികൾ ഏറ്റുവാങ്ങി ട്രംപ്!! യുദ്ധഭൂമിയിലും ഹോർമുസിലും ഇറാനിയൻ ജനതയോട് അമ്പേ പരാജയപ്പെട്ടു, വാഷിങ്ടണിൽ രാഷ്ട്രീയ പരാജയവും... ഇറാനെ നേരിടാൻ ശ്രമിക്കുന്നവർക്ക് വില നൽകേണ്ടിവരും... യുദ്ധഭൂമിയിൽ മാത്രമല്ല, സ്വന്തം വീട്ടുപടിക്കൽ വരെ അതിന്റെ പ്രത്യാഘാതങ്ങൾ അനുഭവിക്കേണ്ടിവരും- മൊഹ്‌സെൻ റെസായി... "നമ്മൾ ...
05 Nov 2026
BREAKING NEWS
അഭിരാമിന്റെ കൊലയാളികൾ പ്രവർത്തിച്ചത് പക്കാ ക്രിമിനൽ ബുദ്ധിയിൽ, വല നെയ്തുതുടങ്ങിയത് രണ്ടാഴ്ചയ്ക്കു മുൻപ്, ഒന്നാം പ്രതി ആക്രമണ സന്ദേശമായി മഴുവിന്റെ ചിഹ്നം ആനന്ദയ്ക്ക് അയച്ചു, ലക്ഷ്യമിട്ടത് മുൻകാമുകിയുടെ സുഹൃത്തിനെ, വിളിച്ചിട്ടും വരാൻ കൂട്ടാക്കാതെ വന്നതോടെ അഭിരാമിനെ ഇരയാക്കി!! കൊലയ്ക്കു പിന്നിൽ സ്വക...
05 Nov 2026
BREAKING NEWS
സാമ്പത്തിക ബുദ്ധിമുട്ട് പരിഹരിക്കാൻ കണ്ടെത്തിയ മാർ​ഗം... ആറുമാസം പ്രായമുള്ള ആൺകുഞ്ഞിനെ വിൽക്കാൻ ശ്രമം, ഭാര്യയും ഭർത്താവും ഇടനിലക്കാരനും അറസ്റ്റിൽ, കുഞ്ഞിനെ വിൽക്കാൻ ശ്രമിച്ചത് രണ്ടര ലക്ഷം രൂപയ്ക്ക്
04 Nov 2026
BREAKING NEWS
അവർ മുടിമുറിക്കുന്നതുകണ്ടപ്പോൾ സങ്കടമായി, ഒരു പെൺകുട്ടിയല്ലേ? സമരം ചെയ്യുന്നവർ മുഖ്യമന്ത്രിയെക്കുറിച്ചോ, പൊതുവിദ്യാഭ്യാസ മന്ത്രിയെക്കുറിച്ചോ എന്തു പറഞ്ഞാലും വിരോധമില്ല, അഞ്ചിൽ നാലും സമ്മതിച്ചു, റേഷ്യോ കുറയ്ക്കാനാവില്ല, തസ്തികകൾ സൃഷ്ടിക്കേണ്ടി വരും, അങ്ങനെയൊരു ധനസ്ഥിതിയിലല്ല കേരളം, അവരെ നിഷേധിച്ചി...
04 Nov 2026