കൊച്ചി: ദക്ഷിണേന്ത്യയിലെ പ്രമുഖ മാനേജ്‌ഡ് വർക്ക് സ്പേസ് ഓപ്പറേറ്ററായ ‘സ്പേസ് വൺ’ കൊച്ചിയിൽ സാന്നിധ്യം കൂടുതൽ ശക്തമാക്കുന്നു. കാക്കനാട് കേന്ദ്രീകരിച്ച് വൻ വികസന പദ്ധതികൾക്കാണ് കമ്പനി തുടക്കമിടുന്നത്. ഇൻഫോപാർക്കിൽ പുതിയ സെന്റർ തുറക്കുന്നതിനൊപ്പം, നിലവിലുള്ള രണ്ടു കേന്ദ്രങ്ങളുടെ രണ്ടാം ഘട്ട വികസനവും നടപ്പാക്കും.
ഇതോടെ കാക്കനാട് മേഖലയിൽ മാത്രം സ്പേസ് വണിന് നാല് പ്രമുഖ കേന്ദ്രങ്ങളിലായി ആകെ 1,250 സീറ്റുകളുടെ ശേഷിയുണ്ടാകും. ഇൻഫോപാർക്ക് ഫേസ് രണ്ടിലെ കാസ്പിയൻ ടവർ, ജെ ടവർ, റിറ്റ്സ് പ്ലാസ, സീപോർട്ട്-എയർപോർട്ട് റോഡിലെ ഇൻഫ്രാ ഫ്യൂച്ചറ എന്നിവയാണ് ഈ കേന്ദ്രങ്ങൾ. ഇൻഫോപാർക്ക്, സ്മാർട്ട് സിറ്റി, സീപോർട്ട്-എയർപോർട്ട് റോഡ് തുടങ്ങിയ പ്രധാന ബിസിനസ് ഇടനാഴികളിലാണ് ഈ കേന്ദ്രങ്ങളെല്ലാം സ്ഥിതി ചെയ്യുന്നത്.
“കാക്കനാട് ഒരു പ്രധാന ബിസിനസ് കേന്ദ്രമായി അതിവേഗം വളരുകയാണ്. മികച്ച ലൊക്കേഷനുകൾക്കൊപ്പം ബിസിനസ് വളരുന്നതിനനുസരിച്ച് എളുപ്പത്തിൽ വികസിപ്പിക്കാൻ സാധിക്കുന്ന ഓഫീസ് ഇടങ്ങളാണ് കമ്പനികൾ ഇന്നിഷ്ടപ്പെടുന്നത്. ഈ നാല് കേന്ദ്രങ്ങളിലൂടെ കൊച്ചിയിലെ ഞങ്ങളുടെ പ്രവർത്തനം ഇരട്ടിയാക്കുകയാണ്. ഇത് കേരളത്തിലും ദക്ഷിണേന്ത്യയിലുടനീളവുമുള്ള ഞങ്ങളുടെ വിപുലീകരണത്തിന്റെ തുടക്കം മാത്രമാണ്. സ്റ്റാർട്ടപ്പുകൾക്കും വൻകിട കമ്പനികൾക്കും ഡിസ്ട്രിബ്യൂട്ടഡ് ടീമുകൾക്കും ഒരുപോലെ പ്രയോജനപ്പെടുന്ന മികച്ച സൗകര്യങ്ങളാണ് ഞങ്ങൾ ഒരുക്കുന്നത്.” — സിജോ ജോസ് (കോ-ഫൗണ്ടർ & അക്വിസിഷൻസ് ഡയറക്ടർ, സ്പേസ് വൺ)
നഗരത്തിലുടനീളമുള്ള ഗ്ലോബൽ കാപ്പബിലിറ്റി സെന്ററുകൾ (GCC), ഐ.ടി സ്ഥാപനങ്ങൾ, സ്റ്റാർട്ടപ്പുകൾ, എൻ്റർപ്രൈസുകൾ എന്നിവയിൽ നിന്ന് മാനേജ്‌ഡ് വർക്ക് സ്പേസുകൾക്ക് വരുന്ന വലിയ ആവശ്യകതയാണ് കമ്പനിയുടെ ഈ വളർച്ച കാണിക്കുന്നത്.
“പുതിയ കേന്ദ്രങ്ങൾ തുറക്കാൻ കഴിയുന്നതിൽ ഏറെ പ്രതീക്ഷയുണ്ട്. സ്റ്റാർട്ടപ്പുകൾ മുതൽ വൻകിട കമ്പനികൾക്ക് വരെ എപ്പോൾ വേണമെങ്കിലും പ്രവർത്തനം തുടങ്ങാവുന്ന റെഡി-ടു-മൂവ് സൗകര്യങ്ങൾക്ക് പുറമെ, കസ്റ്റം-ബിൽറ്റ് ഓഫീസുകളും നൽകാൻ സാധിക്കുന്നത് ഉപഭോക്താക്കൾക്കൊപ്പം വളരാൻ ഞങ്ങളെ സഹായിക്കുന്നു. വിവിധ മേഖലകളിലെ ബിസിനസ് ആവശ്യങ്ങൾക്കനുസരിച്ച് മാറ്റങ്ങൾ വരുത്താനുള്ള സൗകര്യവും ഉണ്ട്.” — ജെയിംസ് തോമസ് (കോ-ഫൗണ്ടർ & മാർക്കറ്റിംഗ് ഡയറക്ടർ, സ്പേസ് വൺ)
മെട്രോ കണക്റ്റിവിറ്റി കൂടി യാഥാർത്ഥ്യമാകുന്നതോടെ മികച്ച പ്രതിഭകളെ ആകർഷിക്കാനും ജീവനക്കാർക്ക് എളുപ്പത്തിൽ എത്തിച്ചേരാനും സാധിക്കുന്ന പ്ലഗ്-ആൻഡ്-പ്ലേ അന്തരീക്ഷം ഈ കേന്ദ്രങ്ങളിൽ ലഭ്യമാകും. കഴിഞ്ഞ 3-4 വർഷത്തിനിടെ കൊച്ചിയിലെ ഏറ്റവും വലിയ ഐ.ടി-വ്യാവസായിക ഹബ്ബായി കാക്കനാട് മാറിയിട്ടുണ്ട്. ജി.സി.സികളുടെ വരവും സ്റ്റാർട്ടപ്പുകളുടെ അതിവേഗ വളർച്ചയും ദീർഘകാല പാട്ടക്കരാറുകളും ഉയർന്ന മൂലധനച്ചെലവും ഒഴിവാക്കുന്ന മാനേജ്‌ഡ് ഓഫീസ് രീതികളുടെ ആവശ്യകത വർദ്ധിപ്പിച്ചു.
കൊച്ചിക്ക് പുറമെ കേരളത്തിലെ മറ്റ് നഗരങ്ങളിലേക്കും ദക്ഷിണേന്ത്യയിലുടനീളവും കൂടുതൽ കേന്ദ്രങ്ങൾ ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ് സ്പേസ് വൺ. കോയമ്പത്തൂരിൽ നിലവിൽ 24×7 പ്രവർത്തിക്കുന്ന 6 കേന്ദ്രങ്ങൾ കമ്പനിക്കുണ്ട്. അടുത്തിടെ ബെംഗളൂരുവിലെ വൈറ്റ്‌ഫീൽഡിൽ പ്രവർത്തനം ആരംഭിച്ച സ്പേസ് വൺ മൈസൂരു, ചെന്നൈ, ഹൈദരാബാദ് എന്നിവിടങ്ങളിലേക്കും വികസനത്തിന് ഒരുങ്ങുകയാണ്.






