BREAKING NEWS

അയൽവാസിയും സഹോദരനും തമ്മിൽ തർക്കം, തടയാൻ‍ ചെന്ന യുവതിയുടെ കരണത്തടിച്ചു, കൈയ്ക്ക് വെട്ടേറ്റ യുവതിയെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി, സഹോദരനും പരുക്ക്- രണ്ടുപേർ കസ്റ്റഡിയിൽ

· · 1 min read
Share: Copied!

തൃശ്ശൂർ: ചെമ്പൂത്ര കുരങ്ങൻപാറയിൽ അയൽവാസികൾ തമ്മിലുണ്ടായ തർക്കത്തിനിടെ തടയാനെത്തിയ യുവതിയുടെ കൈയ്ക്ക് വെട്ടേറ്റു. മേപ്പുള്ളി വീട്ടിൽ ജോമോളി(17) നാണ് വെട്ടേറ്റത്. ജ്യേഷ്ഠ സഹോദരൻ ജോമോനും പരുക്കേറ്റു.

കൈയ്ക്ക് സാരമായി പരുക്കേറ്റ ജോമോളിനെ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി. സംഭവവുമായി ബന്ധപ്പെട്ട അയൽക്കാരായ അറങ്ങാശ്ശേരി വീട്ടിൽ സിജോ, അഖിൽ എന്നിവരെ പീച്ചി പോലീസ് കസ്റ്റഡിയിലെടുത്തു.

തിരുവോണദിവസം രാത്രി 8.50-ന് ആയിരുന്നു സംഭവം. പ്രതികളും പെൺകുട്ടിയുടെ സഹോദരനുമായി വാക്കുതർക്കമുണ്ടായതായിരുന്നു തുടക്കം. ഇതു തടയാനെത്തിയ ജോമോളുടെ അഖിൽ മുഖത്ത് മർദിച്ചു. പിന്നീട് വീട്ടിൽനിന്ന് വെട്ടുകത്തി എടുത്തുകൊണ്ടുവന്ന പ്രതികളിലൊരാൾ പെൺകുട്ടിയെയും സഹോദരനെയും ഭീഷണിപ്പെടുത്തി. ഇതിനിടെയുണ്ടായ സംഘർഷത്തിലാണ് പെൺകുട്ടിക്ക് വെട്ടേറ്റത്.

‘വാട്ട് ആൻ ഐഡിയ സേഡ്ജീ’.. പഞ്ചസാര വില ഇനിയും കൂടട്ടെ!!, 40 വയസ് കഴിഞ്ഞവർ പഞ്ചസാര പൂർണമായും ഒഴിവാക്കണം, പകരം ശർക്കര ഉപയോ​ഗിക്കാം, കുട്ടികൾക്ക് സർക്കാർ റേഷൻ കടകൾ വഴി കുറഞ്ഞ നിരക്കിൽ പഞ്ചസാര ലഭ്യമാക്കാം, പ്രായമായവർക്ക് പഞ്ചസാര നൽകേണ്ടതില്ല… വിലക്കയറ്റം നിയന്ത്രിക്കാൻ മാർ​ഗം കണ്ടെത്തി ബിജെപി മന്ത്രി

BREAKING NEWS
ബൈക്ക് കാറിലിടിച്ചു, ചോദ്യം ചെയ്ത കുടുംബത്തെ മദ്യ ലഹരിയില്‍ ആക്രമിച്ച് പൊലീസുകാരന്‍, ഒരാള്‍ക്ക് പരിക്ക്
31 Oct 2026
BREAKING NEWS
പതിനാറുകാരന്റെ കുത്തേറ്റ് ചികിത്സയിലായിരുന്ന മുത്തശ്ശൻ മരിച്ചു; 10 വയസ്സുകാരിയായ കൊച്ചുമകളെ ആക്രമണത്തിൽ നിന്ന് രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ 65 കാരന് മകളുടെ മകന്റെ കുത്തേറ്റത്
31 Oct 2026
BREAKING NEWS
ഗാർഹീക പീഡന കേസിൽ വക്കാലത്ത് എടുത്തു, അഭിഭാഷക സഹോദരങ്ങളുടെ പിതാവിനെ കുത്തിക്കൊന്ന കേസിൽ സിപിഐ ലോക്കൽ സെക്രട്ടറി അറസ്റ്റിൽ, പ്രതികൾക്കൊപ്പം ​ഗൂഢാലോചനയിൽ പങ്കാളി, ഒളിവിൽ പോകാനുള്ള സൗകര്യങ്ങൾ ചെയ്തുകൊടുത്തു- ക്രൈംബ്രാഞ്ച് കണ്ടെത്തൽ
31 Oct 2026
BREAKING NEWS
ശ്രീനാദേവി കുഞ്ഞമ്മയും കോൺഗ്രസ് പ്രവർത്തകരും പോലീസ് ജീപ്പ് തടഞ്ഞുനിർത്തി ആക്രമിക്കാൻ ശ്രമിച്ചു; അടൂർ പോലീസ് സ്റ്റേഷനിൽ അതിക്രമിച്ചു കയറി; ദൃശ്യങ്ങൾ പുറത്ത്
31 Oct 2026