BREAKING NEWS

ഫൗസിയയെ ഭർത്താവ് വിളിച്ചുഫൗസിയയെ ഭർത്താവ് വിളിച്ചുകൊണ്ട് പോയത് വള്ളത്തിൽ മീൻ കുടുങ്ങിയിട്ടുണ്ടെന്ന് പറഞ്ഞ്!! തിരൂർ പുഴയിൽ ഫൈബർ വള്ളത്തിന്റെ നങ്കൂരം ഉയർത്തിയെടുക്കുന്നതിനിടെ ചാക്കിൽ കെട്ടിയ നിലയിൽ കണ്ടെത്തിയ മൃതദേഹം കാണാതായ യുവതിയുടേത്, ഭർത്താവിനായി തെരച്ചിൽ

· · 1 min read
Share: Copied!

മലപ്പുറം: പുറത്തൂർ പടിഞ്ഞാറേക്കര തിരൂർപ്പുഴയിൽ ചാക്കിൽ കെട്ടിയ നിലയിൽ മൃതദേഹം കണ്ടെത്തി. മുരുപ്പുമാട് കടവിന് സമീപത്ത് വെച്ച് ഫൈബർ വള്ളത്തിന്റെ നങ്കൂരം ഉയർത്തിയെടുക്കുന്നതിനിടയിലാണ് നങ്കൂരത്തിൽ ചാക്ക് കുടുങ്ങിക്കിടക്കുന്നത് മത്സ്യത്തൊഴിലാളികളുടെ ശ്രദ്ധയിൽപ്പെട്ടത്. ഇവർ നടത്തിയ പരിശോധനയിലാണ് ചാക്കിൽ കെട്ടിയ നിലയിൽ മൃതദേഹമാണെന്ന് വ്യക്തമായത്. പിന്നാലെ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. അതേസമയം മൃതദേഹം പുറത്തൂർ പടിഞ്ഞാറേക്കര അമ്പലപ്പടി അണ്ടിപ്പാട്ട് വീട്ടിൽ ഫൗസിയ (37) യുടേതാണെന്ന് തിരിച്ചറിഞ്ഞു. കൊലപാതകമെന്ന സംശയത്തിൽ മത്സ്യത്തൊഴിലാളിയായ ഭർത്താവിനായി പോലീസ് തിരച്ചിൽ ആരംഭിച്ചു.

ബുധനാഴ്ച രാത്രിയോടെ വള്ളത്തിൽ മീൻ കുടുങ്ങിയിട്ടുണ്ടെന്ന് പറഞ്ഞ് മത്സ്യത്തൊഴിലാളിയായ ഭർത്താവ് ഫൗസിയയെ കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. വ്യാഴാഴ്‌ച രാത്രിയായിട്ടും ഇരുവരും വീട്ടിലേക്ക് തിരിച്ചെത്താതിരുന്നതോടെ മക്കൾ രണ്ടുപേരെയും കാണാനില്ലെന്ന് കാട്ടി തിരൂർ പോലീസിൽ വിവരമറിയിച്ചു. അന്വേഷണം നടക്കുന്നതിനിടെയാണ് ഫൗസിയയുടെ മൃതദേഹം ഇന്നലെ ഉച്ചയോടെ തിരൂർ പുഴയിലെ പടിഞ്ഞാറേക്കര ജെട്ടി വൈനിൽ കണ്ടെത്തിയത്.

BREAKING NEWS
രാവിലെ ഓഫീസിലെത്തിയ ജീവനക്കാർ നോക്കുമ്പോൾ കമ്പ്യൂട്ടറുകളും മറ്റ് ഉപകരണങ്ങളും കാണാനില്ല! വേങ്ങര പഞ്ചായത്ത് ഓഫീസിൽ മോഷണം; പ്രതിയെ മണിക്കൂറുകൾക്കകം പൊക്കി പൊലീസ്
07 Nov 2026
BREAKING NEWS
വ്യക്തിയോ പാർട്ടിയോ ഭരണഘടനയ്ക്ക് മുകളിലല്ല; കോടതിയുടെ അധികാരം ദുർബലപ്പെടുത്താനുള്ള നീക്കങ്ങൾ ഉരുക്കുമുഷ്ടികൊണ്ട് നേരിടും: സുപ്രീംകോടതി
07 Nov 2026
BREAKING NEWS
‘ജുവനൈൽ ആക്ടിന്റെ മറവിൽ 18 വയസ് തികയാത്തവർക്ക് ആരെയും കൊല്ലാനോ ആക്രമിക്കാനോ കഴിയും എന്ന അവസ്ഥ, ഗൗരവമായി കണക്കാക്കേണ്ട കാര്യം; നിയമത്തിന്റെ മറവിൽ കുറ്റവാളികൾ രക്ഷപ്പെടരുത്‘: രമേശ് ചെന്നിത്തല
07 Nov 2026
BREAKING NEWS
അമ്മയും മുത്തശ്ശിയും അമ്മാവന്മാരുമടക്കം 7 പേർ വീട്ടിൽ കൊല്ലപ്പെട്ടു; കൂട്ടക്കൊലയിൽ അച്ഛനൊപ്പം പ്രായപൂർത്തിയാകാത്ത മകൾക്കും പങ്കുണ്ടോയെന്ന് അന്വേഷണം
07 Nov 2026