BREAKING NEWS

‘7 വർഷത്തിനിടെ 9 ക്രിമിനൽ കേസുകളിൽ പ്രതി,സമൂഹത്തിന് ഭീഷണി‘; അർജുൻ ആയങ്കിക്കെതിരെ കാപ്പ; കരുതൽ തടങ്കലിൽ പാർപ്പിക്കാൻ ഉത്തരവ്

· · 1 min read
Share: Copied!

കണ്ണൂർ: സ്വർണക്കടത്ത് കേസിലെ പ്രതി അർജുൻ ആയങ്കിക്കെതിരെ കാപ്പ ചുമത്തി കരുതൽ തടങ്കലിൽ പാർപ്പിക്കാൻ ഉത്തരവ്. കണ്ണൂർ സിറ്റി പൊലീസ് കമ്മിഷണർ സമർപ്പിച്ച ശുപാർശ ജില്ലാ കലക്ടർ പി. വിഷ്ണുരാജ് അംഗീകരിച്ചു.

കഴിഞ്ഞ ഏഴ് വർഷത്തിനിടെ ഒൻപത് ക്രിമിനൽ കേസുകളിൽ പ്രതിയായ അർജുൻ ആയങ്കി സമൂഹത്തിന് ഭീഷണിയാണെന്ന് വിലയിരുത്തിയാണ് നടപടി. നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന ഇയാൾക്ക് ജാമ്യം ലഭിച്ചാൽ വീണ്ടും കുറ്റകൃത്യങ്ങളിൽ ഏർപ്പെടാൻ സാധ്യതയുണ്ടെന്നും ഇത് തടയുന്നതിനാണ് കരുതൽ തടങ്കൽ ഏർപ്പെടുത്തുന്നതെന്നും ജില്ലാ കലക്ടറുടെ ഉത്തരവിൽ പറയുന്നു.

കേരള സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമപ്രകാരമാണ് (കാപ്പ) നടപടി. കണ്ണൂർ സെൻട്രൽ ജയിലിൽ കരുതൽ തടങ്കലിൽ പാർപ്പിക്കാനാണ് തീരുമാനം.

ഉത്തരവ് ഉടൻ നടപ്പാക്കാനും അർജുൻ ആയങ്കിയെ അറസ്റ്റ് ചെയ്ത് കണ്ണൂർ സെൻട്രൽ ജയിൽ സൂപ്രണ്ടിന് മുന്നിൽ ഹാജരാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാനും ജില്ലാ കലക്ടർ കണ്ണൂർ സിറ്റി പൊലീസ് കമ്മിഷണർക്ക് നിർദേശം നൽകി.

‘ഗണേഷ് കുമാർ ജീവിതത്തിൽ യാതൊരു വ്യക്തിശുദ്ധിയില്ലാത്ത പരനാറി’; എ.എൻ ഷംസീർ യഥാർഥ കമ്മ്യൂണിസ്റ്റുകാരനല്ല, മുസ്ലിം ലീഗിന്റെ മനസ്സുള്ളയാൾ; പി. ശശി; ഏറ്റവും വലിയ പുഴുക്കുത്ത് ’; രൂക്ഷ വിമർശനവുമായി വെള്ളാപ്പള്ളി

BREAKING NEWS
മലപ്പുറത്ത് മലഞ്ചരക്ക് കടയിൽ നിന്നും 18,000 രൂപ മോഷ്ടിച്ച് കടന്നു കളഞ്ഞ പ്രതി പിടിയിൽ;കണ്ണൂരിലും സമാന കേസുകളുള്ളയാളാണെന്ന് പൊലീസ്
07 Nov 2026
BREAKING NEWS
രാവിലെ ഓഫീസിലെത്തിയ ജീവനക്കാർ നോക്കുമ്പോൾ കമ്പ്യൂട്ടറുകളും മറ്റ് ഉപകരണങ്ങളും കാണാനില്ല! വേങ്ങര പഞ്ചായത്ത് ഓഫീസിൽ മോഷണം; പ്രതിയെ മണിക്കൂറുകൾക്കകം പൊക്കി പൊലീസ്
07 Nov 2026
BREAKING NEWS
വ്യക്തിയോ പാർട്ടിയോ ഭരണഘടനയ്ക്ക് മുകളിലല്ല; കോടതിയുടെ അധികാരം ദുർബലപ്പെടുത്താനുള്ള നീക്കങ്ങൾ ഉരുക്കുമുഷ്ടികൊണ്ട് നേരിടും: സുപ്രീംകോടതി
07 Nov 2026
BREAKING NEWS
‘ജുവനൈൽ ആക്ടിന്റെ മറവിൽ 18 വയസ് തികയാത്തവർക്ക് ആരെയും കൊല്ലാനോ ആക്രമിക്കാനോ കഴിയും എന്ന അവസ്ഥ, ഗൗരവമായി കണക്കാക്കേണ്ട കാര്യം; നിയമത്തിന്റെ മറവിൽ കുറ്റവാളികൾ രക്ഷപ്പെടരുത്‘: രമേശ് ചെന്നിത്തല
07 Nov 2026