BREAKING NEWS

പ്രസ് ക്ലബ് ഓഫ് ഇന്ത്യയില്‍ നരേന്ദ്ര മോദിയുടെ കട്ടൗട്ട് സ്ഥാപിച്ച് ആരതി ഒഴി‍ഞ്ഞു, കൂടാതെ മോദി ചാലിസയും, വിവാദത്തിലായി പത്രപ്രവര്‍ത്തക സംഘടന

· · 1 min read
Share: Copied!

ന്യൂഡൽഹി: ഡൽഹിയിലെ പ്രസ് ക്ലബ് ഓഫ് ഇന്ത്യയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കട്ടൗട്ടിന് മുന്നിൽ ആരതി ഉഴിയുകയും ‘മോദി ചാലിസ’ ചൊല്ലുകയും ചെയ്ത സംഭവം വിവാദത്തിൽ. വ്യാഴാഴ്ച നടന്ന പരിപാടിയുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെയാണ് സംഭവം വിവാദമായത്. തുടർന്ന്, തങ്ങൾ ഔദ്യോഗികമായി സംഘടിപ്പിച്ച പരിപാടിയല്ലെന്ന വിശദീകരണവുമായി പ്രസ് ക്ലബ് ഓഫ് ഇന്ത്യ രം​ഗത്തെത്തി. ‘ജയ് ജയ് മോദി’ എന്ന മുദ്രാവാക്യം ഉയർത്തിയായിരുന്നു ചടങ്ങ്

. പ്രധാനമന്ത്രിയുടെ കട്ടൗട്ട് സ്ഥാപിച്ച് ആരതി ഉഴിയുകയും തുടർന്ന് മോദിയെ പ്രകീർത്തിക്കുന്ന ‘മോദി ചാലിസ’ ചൊല്ലുകയുമായിരുന്നു. സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു. ഇ​തോടെ പ്രസ് ക്ലബ് ഓഫ് ഇന്ത്യ പരിസരത്ത് ഇത്തരമൊരു ചടങ്ങ് സംഘടിപ്പിച്ചതിനെ വ്യാപക വിമർശനം ഉയരുകയുമായിരുന്നു. ഇതേ തുടർന്ന്, വിശദീകരണവുമായി പ്രസ് ക്ലബ് ഓഫ് ഇന്ത്യ രംഗത്തെത്തി. പരിപാടി സംഘടന ഔദ്യോഗികമായി സംഘടിപ്പിച്ചതല്ലെന്നും സംഭവവുമായി മാധ്യമപ്രവർത്തകരുടെ സംഘടനയെ ബന്ധിപ്പിക്കരുതെന്നുമാണ് വിശദീകരണം.

‘ഇന്ന് രാവിലെ പ്രസ് ക്ലബ് ഓഫ് ഇന്ത്യയുടെ പരിസരത്ത് നടന്ന ഒരു പരിപാടിയുടെ ഫോട്ടോ/വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടു. ക്ലബ് ആ പരിപാടി സംഘടിപ്പിച്ചിട്ടില്ലെന്ന് വ്യക്തമാക്കുന്നു. ഒരു സംഘടന പത്രസമ്മേളനം നടത്തുന്നതിനായി ഹാൾ വാടകക്കെടുത്തതാണ്. എന്നാൽ സ്ഥലം വാടകക്കെടുക്കുന്നതിനുള്ള നിബന്ധനകൾ ലംഘിച്ചപ്പോൾ, ക്ലബ് അധികൃതർ ഉടൻ ഇടപെട്ട് അത് നിർത്തിവച്ചു’ പ്രസ് ക്ലബ് ഓഫ് ഇന്ത്യ എക്സിൽ കുറിച്ചു.

BREAKING NEWS
മലപ്പുറത്ത് മലഞ്ചരക്ക് കടയിൽ നിന്നും 18,000 രൂപ മോഷ്ടിച്ച് കടന്നു കളഞ്ഞ പ്രതി പിടിയിൽ;കണ്ണൂരിലും സമാന കേസുകളുള്ളയാളാണെന്ന് പൊലീസ്
07 Nov 2026
BREAKING NEWS
രാവിലെ ഓഫീസിലെത്തിയ ജീവനക്കാർ നോക്കുമ്പോൾ കമ്പ്യൂട്ടറുകളും മറ്റ് ഉപകരണങ്ങളും കാണാനില്ല! വേങ്ങര പഞ്ചായത്ത് ഓഫീസിൽ മോഷണം; പ്രതിയെ മണിക്കൂറുകൾക്കകം പൊക്കി പൊലീസ്
07 Nov 2026
BREAKING NEWS
വ്യക്തിയോ പാർട്ടിയോ ഭരണഘടനയ്ക്ക് മുകളിലല്ല; കോടതിയുടെ അധികാരം ദുർബലപ്പെടുത്താനുള്ള നീക്കങ്ങൾ ഉരുക്കുമുഷ്ടികൊണ്ട് നേരിടും: സുപ്രീംകോടതി
07 Nov 2026
BREAKING NEWS
‘ജുവനൈൽ ആക്ടിന്റെ മറവിൽ 18 വയസ് തികയാത്തവർക്ക് ആരെയും കൊല്ലാനോ ആക്രമിക്കാനോ കഴിയും എന്ന അവസ്ഥ, ഗൗരവമായി കണക്കാക്കേണ്ട കാര്യം; നിയമത്തിന്റെ മറവിൽ കുറ്റവാളികൾ രക്ഷപ്പെടരുത്‘: രമേശ് ചെന്നിത്തല
07 Nov 2026