BREAKING NEWS

തെരുവുനായ ശല്യമുണ്ടെങ്കില്‍ രാവിലെ ആറുമുതൽ ഉച്ചയ്ക്ക് ഒന്നുവരെ വിളിക്കൂ… വ്യാജ പോസ്റ്ററില്‍ നല്‍കിയത് കോര്‍പ്പറേഷന്‍ ജീവനക്കാരന്റെ നമ്പര്‍, നിര്‍ത്താതെയുള്ള ഫോണ്‍ വിളിയില്‍ വലഞ്ഞ് യുവാവ്, കേസെടുത്ത് സൈബര്‍ പൊലീസ്

· · 1 min read
Share: Copied!

കോഴിക്കോട്: തെരുവുനായ നിയന്ത്രണത്തിന് കോർപ്പറേഷൻ ആരോഗ്യവിഭാഗത്തിന്റെ പേരിൽ ഇറങ്ങിയ വ്യാജപോസ്റ്ററിൽ വട്ടംകറങ്ങി ജീവനക്കാരൻ. കോർപ്പറേഷൻ എ.ബി.സി. കേന്ദ്രത്തിലെ ജീവനക്കാരന്റെ നമ്പർ വെച്ചാണ് പോസ്റ്റർ പ്രചരിച്ചത്. തെരുവുനായ ശല്യം ഉണ്ടെങ്കിൽ രാവിലെ ആറുമുതൽ ഒന്നുവരെയുള്ള സമയത്ത് അറിയിക്കാമെന്നായിരുന്നു പോസ്റ്റർ.

ഇതോടെ ജീവനക്കാരന് ഇടവേളയില്ലാതെ ഫോൺ വരാൻ തുടങ്ങി. കോഴിക്കോടിന് പുറത്തുനിന്നുവരെ വിളിയെത്തി. സംഭവം നടന്ന്‌ രണ്ടോ മൂന്നോ ദിവസമായിട്ടും വിളി വരുന്നുണ്ട്. വ്യാജമാണെന്ന് വിളിക്കുന്നവരോട് പറയുകയാണ് ചെയ്യുന്നത്.

കോർപ്പറേഷന്റെ എംബ്ലം ഉൾപ്പെടെയായിരുന്നു പോസ്റ്റർ. തുടർന്ന്, സൈബർ പോലീസിൽ പരാതിയും നൽകി.

 

BREAKING NEWS
മലപ്പുറത്ത് മലഞ്ചരക്ക് കടയിൽ നിന്നും 18,000 രൂപ മോഷ്ടിച്ച് കടന്നു കളഞ്ഞ പ്രതി പിടിയിൽ;കണ്ണൂരിലും സമാന കേസുകളുള്ളയാളാണെന്ന് പൊലീസ്
07 Nov 2026
BREAKING NEWS
രാവിലെ ഓഫീസിലെത്തിയ ജീവനക്കാർ നോക്കുമ്പോൾ കമ്പ്യൂട്ടറുകളും മറ്റ് ഉപകരണങ്ങളും കാണാനില്ല! വേങ്ങര പഞ്ചായത്ത് ഓഫീസിൽ മോഷണം; പ്രതിയെ മണിക്കൂറുകൾക്കകം പൊക്കി പൊലീസ്
07 Nov 2026
BREAKING NEWS
വ്യക്തിയോ പാർട്ടിയോ ഭരണഘടനയ്ക്ക് മുകളിലല്ല; കോടതിയുടെ അധികാരം ദുർബലപ്പെടുത്താനുള്ള നീക്കങ്ങൾ ഉരുക്കുമുഷ്ടികൊണ്ട് നേരിടും: സുപ്രീംകോടതി
07 Nov 2026
BREAKING NEWS
‘ജുവനൈൽ ആക്ടിന്റെ മറവിൽ 18 വയസ് തികയാത്തവർക്ക് ആരെയും കൊല്ലാനോ ആക്രമിക്കാനോ കഴിയും എന്ന അവസ്ഥ, ഗൗരവമായി കണക്കാക്കേണ്ട കാര്യം; നിയമത്തിന്റെ മറവിൽ കുറ്റവാളികൾ രക്ഷപ്പെടരുത്‘: രമേശ് ചെന്നിത്തല
07 Nov 2026