ആലപ്പുഴ: ഏത് രാഷ്ട്രീയ സാഹചര്യത്തിലും ഒറ്റയ്ക്കായാലും കൂട്ടായി മത്സരിച്ചാലും പത്തുമുതൽ 25 സീറ്റുകൾവരെ നേടാൻ പ്രാപ്തിയുള്ള കേരളത്തിലെ ഏക രാഷ്ട്രീയ പാർട്ടി മുസ്ലിം ലീഗ് മാത്രമാണെന്ന് അമ്പലപ്പുഴ എംഎൽഎ ജി. സുധാകരൻ. ആലപ്പുഴ നഗരത്തിൽ നടന്ന പരിപാടിയിലായിരുന്നു സുധാകരൻ്റെ പ്രസ്താവന.
ഏത് രാഷ്ട്രീയ സാഹചര്യത്തിൽ ഒറ്റയ്ക്ക്നിന്നാലും കൂട്ടായി നിന്നാലും മിനിമം 10 സീറ്റ് മുതൽ 25 സീറ്റ് വരെ നേടാനുള്ള ശേഷി മുസ്ലിം ലീഗിനുണ്ട്. ഐക്യമുന്നണിയായി മത്സരിക്കുകയാണെങ്കിൽ ഇതിലും കൂടുതൽ സീറ്റുകൾ അവർക്ക് ലഭിക്കുമെന്നും സുധാകരൻ പറഞ്ഞു. സംസ്ഥാനത്തെ പ്രധാന പാർട്ടികളായ സിപിഎമ്മിനോ കോൺഗ്രസിനോ പോലും ഇത്തരത്തിൽ സീറ്റുകൾ ഉറപ്പിച്ചു പറയാൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.






