BREAKING NEWS

കേരള സൈബർ സുരക്ഷാ ഉച്ചകോടി സെപ്റ്റംബർ 5-ന് കൊച്ചിയിൽ; ആഗോള ടെക് ഭീമന്മാർ അണിനിരക്കും

· · 1 min read
Share: Copied!

കൊച്ചി: രാജ്യത്തെ സൈബർ സുരക്ഷാ മേഖലയ്ക്ക് ദിശാബോധം നൽകുന്ന കേരള സൈബർ സുരക്ഷാ ഉച്ചകോടി ( കെസിഎസ്എസ്) 2026 സെപ്റ്റംബർ 5-ന് കൊച്ചി ലേ മെറിഡിയൻ ഹോട്ടലിൽ നടക്കും. ‘നിർമിത ബുദ്ധിയുടെ കാലത്തെ സൈബർ പ്രതിരോധശേഷി’ (Cyber Resilience in the Age of AI) എന്നതാണ് പ്രധാന വിഷയം. ഒറാക്കിൾ, ആമസോൺ വെബ് സർവീസസ് ( എഡബ്ല്യുഎസ് ), ഗൂഗിൾ, മൈക്രോസോഫ്റ്റ്, സിസ്‌കോ, സീസ്‌കെലെർ തുടങ്ങിയ പ്രമുഖ ആഗോള സാങ്കേതിക സ്ഥാപനങ്ങൾ ഉച്ചകോടിയെ പിന്തുണയ്ക്കുന്നു.

എഫ്9 ഇൻഫോടെക്കിന്റെ (F9 Infotech) നേതൃത്വത്തിൽ കേരള സർക്കാരിന്റെയും കേരള സ്റ്റാർട്ടപ്പ് മിഷന്റെയും (കെഎസ്‌യുഎം) സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഡി.എസ്.സി.ഐ (ഡിഎസ്‌സിഐ ), ടൈ കേരള, കൊച്ചിൻ ചേംബർ ഓഫ് കൊമേഴ്‌സ് ( സിസിസിഐ) എന്നിവയാണ് മറ്റ് പ്രധാന പങ്കാളികൾ.

പ്രമുഖരുടെ പങ്കാളിത്തം
ശ്രീ ഹൈബി ഈഡൻ (പാർലമെന്റ് അംഗം), ശ്രീ മനോജ് എബ്രഹാം, ഐ.പി.എസ് (വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ ഡയറക്ടർ ജനറൽ ഓഫ് പോലീസ്), ശ്രീമതി പ്രിയങ്ക ജി, ഐ.എ.എസ് (എറണാകുളം ജില്ലാ കളക്ടർ), ഡോ. സജി ഗോപിനാഥ് (വൈസ് ചാൻസലർ, ഡിജിറ്റൽ സർവ്വകലാശാല കേരള), വിനായക് ഗോഡ്‌സെ (സി.ഇ.ഒ, ഡാറ്റാ സെക്യൂരിറ്റി കൗൺസിൽ ഓഫ് ഇന്ത്യ)
ലെഫ്റ്റനന്റ് ജനറൽ മാധവൻ ഉണ്ണികൃഷ്ണൻ നായർ (റിട്ട.) (മുൻ നാഷണൽ സൈബർ സെക്യൂരിറ്റി കോർഡിനേറ്റർ, ഭാരത സർക്കാർ) തുടങ്ങിയ പ്രമുഖരും 1000-ത്തിലധികം പ്രതിനിധികളും സമ്മേളനത്തിന്റെ ഭാഗമാകും. തത്സമയ എ.ഐ അറ്റാക്ക് സിമുലേഷനുകൾ, ടെക്‌നിക്കൽ മാസ്റ്റർ ക്ലാസുകൾ എന്നിവയും ഉച്ചകോടിയിലുണ്ടാകും.

അവാർഡ് സമർപ്പണം
ഇന്ത്യൻ സൈബർ സുരക്ഷാ രംഗത്തെ മികച്ച സംഭാവനകൾക്കുള്ള പ്രഥമ കെ.സി.എസ്.എസ് സൈബർ എക്‌സലൻസ് അവാർഡുകൾ 2026 ഉച്ചകോടിയിൽ വിതരണം ചെയ്യും. അഞ്ച് പ്രമുഖ വിഭാഗങ്ങളിലായി നൽകുന്ന അവാർഡുകൾക്കായി ഓഗസ്റ്റ് 21 വരെ അപേക്ഷിക്കാം.

സൈബർ സെക്യൂരിറ്റി ലീഡർ ഓഫ് ദി ഇയർ
സൈബർ സെക്യൂരിറ്റി എന്റർപ്രൈസ് ഓഫ് ദി ഇയർ
സൈബർ സെക്യൂരിറ്റി പ്രൊഡക്റ്റ് ഓഫ് ദി ഇയർ
സൈബർ സെക്യൂരിറ്റി ഇന്നൊവേഷൻ അവാർഡ്
സൈബർ സെക്യൂരിറ്റി ഇക്കോസിസ്റ്റം എക്‌സലൻസ് അവാർഡ്

എന്നീ അഞ്ച് വിഭാഗങ്ങളിലാണ് അവാർഡുകൾ നൽകുന്നത്.
ഡിജിറ്റൽ സുരക്ഷയിൽ കേരളത്തെ മുന്നിലെത്തിക്കാനും ആഗോളതലത്തിൽ ശ്രദ്ധേയമായ ടെക് ഹബ്ബായി കൊച്ചിയെ വളർത്താനും ഉച്ചകോടി ലക്ഷ്യമിടുന്നു.

വാർത്ത സമ്മേളനത്തിൽ F9 ഇൻഫോടെക് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ജയകുമാർ മോഹനചന്ദ്രൻ,
ചീഫ് ടെക്നോളജി ഓഫീസർ രാജേഷ് രാധാകൃഷ്ണൻ എന്നിവർ പങ്കെടുത്തു.

BREAKING NEWS
മലപ്പുറത്ത് മലഞ്ചരക്ക് കടയിൽ നിന്നും 18,000 രൂപ മോഷ്ടിച്ച് കടന്നു കളഞ്ഞ പ്രതി പിടിയിൽ;കണ്ണൂരിലും സമാന കേസുകളുള്ളയാളാണെന്ന് പൊലീസ്
07 Nov 2026
BREAKING NEWS
രാവിലെ ഓഫീസിലെത്തിയ ജീവനക്കാർ നോക്കുമ്പോൾ കമ്പ്യൂട്ടറുകളും മറ്റ് ഉപകരണങ്ങളും കാണാനില്ല! വേങ്ങര പഞ്ചായത്ത് ഓഫീസിൽ മോഷണം; പ്രതിയെ മണിക്കൂറുകൾക്കകം പൊക്കി പൊലീസ്
07 Nov 2026
BREAKING NEWS
വ്യക്തിയോ പാർട്ടിയോ ഭരണഘടനയ്ക്ക് മുകളിലല്ല; കോടതിയുടെ അധികാരം ദുർബലപ്പെടുത്താനുള്ള നീക്കങ്ങൾ ഉരുക്കുമുഷ്ടികൊണ്ട് നേരിടും: സുപ്രീംകോടതി
07 Nov 2026
BREAKING NEWS
‘ജുവനൈൽ ആക്ടിന്റെ മറവിൽ 18 വയസ് തികയാത്തവർക്ക് ആരെയും കൊല്ലാനോ ആക്രമിക്കാനോ കഴിയും എന്ന അവസ്ഥ, ഗൗരവമായി കണക്കാക്കേണ്ട കാര്യം; നിയമത്തിന്റെ മറവിൽ കുറ്റവാളികൾ രക്ഷപ്പെടരുത്‘: രമേശ് ചെന്നിത്തല
07 Nov 2026