BREAKING NEWS

കേരളത്തിനുള്ള എയിംസ് ഉചിതമായ സമയത്ത്, ഉചിതമായ സ്ഥലത്ത് പ്രഖ്യാപിക്കും; എംപിമാരോട് ജെ.പി. നദ്ദ

· · 1 min read
Share: Copied!

ന്യൂഡൽഹി: കേരളത്തിന് എയിംസ് ഉചിതമായ സമയത്ത് ഉചിതമായ സ്ഥലത്ത് പ്രഖ്യാപിക്കുമെന്ന് കേന്ദ്രമന്ത്രി ജെ.പി. നദ്ദ. കേരളത്തിലെ എംപിമാരുമായി നടത്തിയ യോഗത്തിലാണ് നദ്ദ ഇക്കാര്യം അറിയിച്ചത്. യോഗത്തിൽ കോൺഗ്രസ് നേതാവ് കെ.സി. വേണുഗോപാൽ എയിംസ് വിഷയം ഉന്നയിച്ചു. കേരളത്തിന്റെ ദീർഘകാല ആവശ്യം അംഗീകരിക്കണമെന്ന് എംപിമാർ കേന്ദ്രമന്ത്രിയോട് ആവശ്യപ്പെട്ടു.

അതേസമയം, എഫ്സിആർഎ ബിൽ പാർലമെന്റിന്റെ നാളത്തെ അജണ്ടയിലും ഉൾപ്പെടുത്തിയിട്ടില്ല. ബിൽ സംയുക്ത പാർലമെന്ററി സമിതിക്ക് വിടാനുള്ള ശുപാർശയും ഉൾപ്പെടുത്തിയില്ല. ഇതോടെ നിലവിലെ സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കാനുള്ള സാധ്യത മങ്ങിയിരിക്കുകയാണ്.

കേരളത്തിൽ എയിംസ് വരുമെന്നും അതിന് അനുയോജ്യമായ സ്ഥലം കണ്ടെത്തുമെന്നും കേന്ദ്രമന്ത്രി സുരേഷ് ഗോപി നേരത്തെ വ്യക്തമാക്കിയിരുന്നു. എയിംസിനായി സംസ്ഥാന സർക്കാർ ആവശ്യമായ നടപടികൾ പൂർത്തിയാക്കി കേന്ദ്രത്തിന് നൽകിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. എല്ലാ സൗകര്യങ്ങളും ഒത്തുചേരുന്ന സ്ഥലമാണ് പരിഗണിക്കേണ്ടതെന്നും സുരേഷ് ഗോപി വ്യക്തമാക്കി.

തൃശൂരിൽ എയിംസ് വേണമെന്നായിരുന്നു സുരേഷ് ഗോപിയുടെ മുൻ നിലപാട്. കേരളത്തോട് ചേർന്നുകിടക്കുന്ന അതിർത്തി മേഖലകൾക്കും പ്രയോജനം ലഭിക്കുന്നതും ജനങ്ങൾക്ക് വേഗത്തിൽ എത്തിച്ചേരാൻ കഴിയുന്നതുമായ സ്ഥലമാണ് പരിഗണിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

എയിംസ് ആലപ്പുഴയിൽ വേണമെന്ന് താൻ അഭിപ്രായപ്പെട്ടതിൽ പ്രാദേശികവാദമില്ലെന്നും സുരേഷ് ഗോപി വ്യക്തമാക്കി. ആലപ്പുഴ എല്ലാ മേഖലകളിലും പിന്നാക്കം നിൽക്കുന്ന സ്ഥിതിയിലാണെന്നും മെഡിക്കൽ കോളേജിന്റെ അവസ്ഥ പോലും ശോചനീയമാണെന്നും അദ്ദേഹം പറഞ്ഞു. ഡൽഹിയിൽ നടന്ന ഒരു പരിപാടിയിൽ സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി.

BREAKING NEWS
റോങ് സൈഡിൽ കൂടി കയറിയ സ്വകാര്യ ബസ് എതിരെ വന്ന സ്കൂട്ടിയിൽ ഇടിച്ചു, യുവതിക്ക് ദാരുണാന്ത്യം, ഇടിയുടെ ആഘാതത്തിൽ സ്കൂട്ടിയും യുവതിയും ബസിനടിയിൽപ്പെട്ടു!! കൂടെയുണ്ടായിരുന്ന മക്കൾക്ക് ​ഗുരുതര പരുക്ക്, ഡ്രൈവർ ഓടിരക്ഷപ്പെട്ടു
13 Oct 2026
BREAKING NEWS
മകളെ തട്ടിക്കൊണ്ടു കൂട്ടബലാത്സംഗം ചെയ്ത കേസ് പിൻവലിക്കാൻ വിസമ്മതിച്ചു; പിതാവിനെ കൊലപ്പെടുത്തി ഫാനിൽ കെട്ടിത്തൂക്കി, പിന്നാലെ ആത്മഹത്യയെന്ന് വരുത്തിത്തീർക്കാൻ ശ്രമം, പരാതിയുമായി 58കാരന്റെ ഭാര്യ
13 Oct 2026
BREAKING NEWS
രാജേന്ദ്ര വിശ്വനാഥ് ആർലേക്കൻ ഇനി തമിഴ്‌നാട് ​ഗവർണർ, കേരളാ​ഗവർണറായി ഓം പ്രകാശ് മാത്തൂർ, മുതിർന്ന ബിജെപി നേതാവും മുൻ രാജ്യസഭാംഗവുമായ ഓം പ്രകാശ് കേരള രാജ്ഭവന്റെ അമരത്തേക്കെത്തുന്നത് സിക്കിമിൽ നിന്ന്
12 Oct 2026
BREAKING NEWS
'അറ്റാക്ക് വന്നതാ സാറേ'... ഭാര്യ പറഞ്ഞത് നുണ!! മദ്യപാനത്തിനിടെ തർക്കം, ഭാര്യയും കാമുകനും ചേർന്ന് ഭർത്താവിനെ കഴുത്തു ഞെരിച്ചും ശ്വാസം മുട്ടിച്ചും കൊന്നു, തോർത്ത് മുണ്ട് ഉപയോഗിച്ച് കഴുത്തിൽകെട്ടി വലിച്ച് വീടിനകത്തു കിടത്തി, ബഹളം കേട്ട് മക്കൾ പുറത്തുവരാതിരിക്കാൻ വാതിൽ പുറത്തുനിന്ന് പൂട്ടി, അതിഥി തൊ...
12 Oct 2026