BREAKING NEWS

ജോലി കഴിഞ്ഞ് മ‌ടങ്ങുന്നതിനിടെ ബൈക്ക് തകരാറിലായി, മറ്റൊരു വഴിയിലൂടെ വീട്ടിലേക്ക് പോകുന്നതിനിടെ കാട്ടുപന്നിക്കായി കെണിവച്ചത് അറിഞ്ഞില്ല, ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം, വയലിന്റെ ഉടമയ്ക്കെതിരെ കേസ്

· · 1 min read
Share: Copied!

പാലക്കാട്: പട്ടാമ്പി കുലുക്കല്ലൂർ തത്തനംപുള്ളിയിൽ കൃഷിയിടത്തിലേക്ക് കടക്കുന്ന കാട്ടുപന്നിക്ക് വച്ച വൈദ്യുതി ലൈനിൽ തട്ടി ഷോക്കേറ്റ് യുവാവ് മരിച്ചു. തത്തനംപുള്ളി മുള്ളത്ത്പടി രവിപ്രസാദ് (30) ആണ് മരിച്ചത്. ഇന്നലെ രാത്രിയിലാണു ദാരുണ സംഭവം നടന്നത്.

ജോലി കഴിഞ്ഞ് വീട്ടിലേക്ക് വരുമ്പോൾ ബൈക്ക് തകരാറായതിനെ തുടർന്ന് മറ്റൊരു വഴിയിലൂടെ നടന്നു വരുമ്പോൾ ഷോക്കേറ്റു മരിച്ചതാകാമെന്നാണ് പ്രാഥമിക നി​ഗമനം. വയലിന്റെ ഉടമ ഇന്ന് രാവിലെ പാടത്ത് എത്തിയപ്പോഴാണ് രവിപ്രസാദിനെ മരിച്ചു കിടക്കുന്ന നിലയിൽ കണ്ടത്. തുടർന്ന് കൊപ്പം പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. വയലിന്റെ ഉടമയ്ക്കെതിരെ മനപ്പൂർവമല്ലാത്ത നരഹത്യക്ക് പോലീസ് കേസെടുത്തു.

 

BREAKING NEWS
'നീ നോക്കിക്കോടി, അനുഭവിക്കുമെടി, എനിക്കെന്റെ കൂടപ്പിറപ്പിനെയാടി നഷ്ടമായത്'...  ശാപവാക്കുകളും പിന്നാലെ തെറിയഭിഷേകവും!! സ്വത്ത് എഴുതി നൽകിയില്ല- രാജു എഡ്വേഡിനെ കഴുത്തിൽ ബെൽറ്റ് മുറുക്കി കൊലപ്പെടുത്തിയ കേസിൽ തെളിവെടുപ്പിനെത്തിച്ച ലേഖ മേരിക്കു നേരെ ചീമുട്ടയേറ്, നാട്ടുകാർക്കു മുന്നിലൂടെ നടന്നു നീങ്ങി...
14 Oct 2026
BREAKING NEWS
മിനി കൂപ്പർ വാഹനാപകടത്തിൽ സുഹൈൽ ഉൾപ്പെടെയുള്ള പ്രതികൾ രണ്ടു ദിവസത്തേക്ക് പോലീസ് കസ്റ്റ‍ഡിയിൽ!! പ്രതികൾക്ക് മദ്യം വിളമ്പിയ ബാറുകൾക്കും പണികിട്ടി, മൂന്ന് ബാറുകളുടേയും ലൈസൻസ് റദ്ദാക്കി... മരണപ്പെട്ടവരുമായി പ്രതികൾക്ക് മുൻകാല ബന്ധമുണ്ടോയെന്നതും അന്വേഷണ പരിധിയിൽ
14 Oct 2026
BREAKING NEWS
സൗദിയിൽ കാണാതായ വയനാട് സ്വദേശിനി പോലീസ് കസ്റ്റഡിയിൽ, ബാ​ഗിൽ നിന്ന് നിരോധിത മരുന്നുകൾ കണ്ടെത്തി, കസ്റ്റഡിയിലെടുത്തത് ഡ്രഗ്​ കൺട്രോൾ വിഭാഗമെന്ന് സ്ഥിരീകരണം!! വിഷയത്തിൽ ഇടപെട്ട് റിയാദിലെ ഇന്ത്യൻ എംബസിയും ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റും
14 Oct 2026
BREAKING NEWS
മർച്ചന്റ് നേവി ഉദ്യോഗസ്ഥനെ കൊന്ന് മൃതദേഹം കഷണങ്ങളാക്കി സിമന്റ് നിറച്ച നീല ഡ്രമ്മിലിട്ടു; 'ബ്ലൂ ഡ്രം കൊലപാതകക്കേസിൽ' ഭാര്യക്കും കാമുകനും വധശിക്ഷ; 'അവനെ താൽപര്യമില്ലായിരുന്നെങ്കിൽ പിരിയാമായിരുന്നല്ലോ? എന്തിനീ ക്രൂരത ചെയ്തു';കൊല്ലപ്പെട്ട സൗരഭിന്റെ അമ്മ
14 Oct 2026