BREAKING NEWS

‘പരിസ്ഥിതി സമ്മേളനം എന്ന് നുണ പറഞ്ഞാണ് സതീശൻ യു.കെയിലേക്ക് പോയത്; അവിടെ അങ്ങനെയൊരു സമ്മേളനം ഉണ്ടായിട്ടില്ല; വയനാട് ദുരിതാശ്വാസ ഫണ്ട് ആരുടെ അക്കൗണ്ടിലേക്ക് ആണ് പോയത്? സതീശൻ്റെ ബിനാമി അക്കൗണ്ടുകളിലേക്കോ?’: എം.വി ​ഗോവിന്ദൻ

· · 1 min read
Share: Copied!

കൊച്ചി: മുഖ്യമന്ത്രി വിഡി സതീശൻ്റെ വിദേശ സന്ദർശനം ബിജെപി ഡീലിൻറെ ഭാഗമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. പരിസ്ഥിതി സമ്മേളനം എന്ന് നുണ പറഞ്ഞാണ് പ്രളയത്തിന് ശേഷം സതീശൻ യുകെയിലേക്ക് പോയത്. അത്തരം ഒരു സമ്മേളനം അവിടെ ഉണ്ടായിട്ടില്ല. നിയസഭ സെക്രട്ടറിയേറ്റിൽ നിന്നും അനുമതി തേടിയില്ല. അന്ന് സംസ്ഥാനത്തിന് കേന്ദ്രം അനുമതി നിഷേധിച്ച സമയത്താണ് പറവൂർ എംഎൽഎക്ക് അനുമതി കിട്ടിയതെന്നും എംവി ​ഗോവിന്ദൻ പറഞ്ഞു.

വയനാട് ദുരിതാശ്വാസത്തിനായി പിരിച്ച പണം എവിടെ എന്ന് കോൺഗ്രസ് നേതാക്കൾക്ക് അറിയില്ല. ആരുടെ അക്കൗണ്ടിലേക്ക് ആണ് പണം പോയത്. മണപ്പാട് ഫൗണ്ടേഷൻ ആണോ അതോ മാഞ്ഞാലി നവാസിൻ്റെ അക്കൗണ്ടിലേക്ക് ആണോ. സതീശൻ്റെ ബിനാമി അക്കൗണ്ടുകളിലേക്കാണ് പണം പോയതെന്നും എംവി ​ഗോവിന്ദൻ പറഞ്ഞു. ആന കയറുന്ന സ്ഥലത്താണ് തറക്കൽ ഇട്ടിരിക്കുന്നത്. 230 വീടുകൾക്ക് പിരിച്ച പണം എവിടെയും കാണാൻ ഇല്ല. 216 വീടുകൾ എന്ന് സതീശൻ പറയുന്നത് തെറ്റാണ്. പുനർജനി വഴി ഒരു വീട് എങ്കിലും പണിത് നൽകിയിട്ടുണ്ടോ. താമസിക്കുന്ന ആളുകളുടെ വിവരം പുറത്ത് വിടണം. വീടെല്ലാം പണിതത് സ്വകാര്യ ആശുപത്രികൾ, സംഘടനകൾ എന്നിവരുടെ സഹായത്തിലാണെന്നും എംവി ​ഗോവിന്ദൻ പറഞ്ഞു.

മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റർ യാത്രാവിവാദത്തിലും എംവി ​ഗോവിന്ദൻ പ്രതികരിച്ചു. ഭാര്യ പിതാവിനെ കാണാനാണെങ്കിൽ ഒരു പരിധി വരെ മനസ്സിലാക്കാം. സ്വന്തം ചിലവിൽ അല്ല അത് ചെയ്യേണ്ടത്, പക്ഷേ അടിയന്തര സാഹചര്യത്തിൽ ഉപയോഗിക്കാം. പക്ഷേ അവിടെയും മുഖ്യമന്ത്രി നുണ പറഞ്ഞു. ഏത് സംരംഭകനെ കാണാനാണ് മുഖമന്ത്രി പോയത്.

ഇതിനുമുമ്പും ലക്ഷക്കണക്കിന് മനുഷ്യർ ക്യാമ്പിൽ കഴിഞ്ഞിട്ടുണ്ട്. ക്യാമ്പുകൾ മികച്ച രീതിയിൽ നടന്നിട്ടുണ്ട്. ഇപ്പോൾ ആയിരങ്ങൾ മാത്രമാണുള്ളത്. എന്നിട്ടും ക്യാമ്പുകളിൽ അസൗകര്യം മാത്രമാണ്. കടലിൽ പോയാൽ മൃതദേഹം കിട്ടാൻ വൈകുമെന്ന മുരളീധരൻ്റെ പ്രതികരണം- ഒരു തരത്തിലും രക്ഷാപ്രവർത്തനം നടക്കുന്നില്ല എന്നതിൻ്റെ തെളിവാണെന്നും എംവി ​ഗോവിന്ദൻ പറഞ്ഞു.

BREAKING NEWS
പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് നേരെ നഗ്നതാ പ്രദർശനം; യുവാവിന് 5 വർഷവും 2 മാസവും തടവ്, 76,000 രൂപ പിഴ
13 Oct 2026
BREAKING NEWS
എസ്എഫ്ഐ പ്രതിഷേധത്തിനിടെ പോലീസുമായി ഉന്തും തള്ളും, മദ്യപിച്ചെത്തിയ സിവിൽ പോലീസ് ഓഫീസർ കയ്യിൽ കിടന്ന ഇടിവളയൂരി പ്രതിഷേധക്കാരെ നേരിട്ടു- സിപിഒ ഷഫാദിന് സസ്പെൻഷൻ
13 Oct 2026
BREAKING NEWS
‘പോസ്റ്റ്‌മോർട്ടത്തിന് ശേഷം തുന്നിക്കെട്ടിയ മൃതദേഹത്തിൽ നിന്ന് വീണ്ടും സാമ്പിൾ ശേഖരിച്ചതിൽ സംശയമുണ്ട്; മകൾക്ക് നീതി കിട്ടുമോ എന്ന ആശങ്ക അലട്ടുന്നു‘; നെടുമ്പാശ്ശേരി അപകടത്തിൽ പ്രതിയെ രക്ഷിക്കാൻ ശ്രമമെന്ന് ഗോപികയുടെ കുടുംബം
13 Oct 2026
BREAKING NEWS
"മാംസവും ബിരിയാണിയും ഹിന്ദു കടയിൽ നിന്ന് വാങ്ങൂ....." എല്ലാ ജാതിയിലുമുള്ള ഹിന്ദുക്കളും ഒന്നിക്കൂ, പണം നൽകുന്നതിന് മുമ്പ് വിൽപ്പനക്കാരന്റെ പേര് ചോദിക്കൂ, ബംഗാളിലെ കടകളില്‍ മുസ്ലിം വിരുദ്ധ പോസ്റ്ററുകള്‍
13 Oct 2026