BREAKING NEWS

മുഖ്യമന്ത്രി പ്രളയബാധിത പ്രദേശങ്ങളിലേയ്ക്ക്; ആറന്മുള, റാന്നി ഉൾപ്പെടെയുള്ള ദുരിതമേഖലകൾ സന്ദർശിക്കും; അടിയന്തര സഹായങ്ങൾ സംബന്ധിച്ച തീരുമാനങ്ങൾ നാളെ ചേരുന്ന മന്ത്രിസഭാ യോ​ഗം അന്തിമമാക്കും

· · 1 min read
Share: Copied!

തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമായ സാഹചര്യത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ ഇന്ന് ദുരന്തബാധിത മേഖലകൾ സന്ദർശിക്കും. പത്തനംതിട്ട ജില്ലയിലെ പ്രളയബാധിത പ്രദേശങ്ങളിലാണ് മുഖ്യമന്ത്രി പ്രധാനമായും സന്ദർശനം നടത്തുക. ഉച്ചയ്ക്ക് 12 മണിയോടെ ആറന്മുളയിലെത്തുന്ന മുഖ്യമന്ത്രി തുടർന്ന് റാന്നി ഉൾപ്പെടെയുള്ള മേഖലകളിലെത്തി ദുരിതബാധിതരുമായി നേരിട്ട് സംസാരിക്കും.

മഴക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവർക്കുള്ള അടിയന്തര ആശ്വാസ സഹായങ്ങൾ സംബന്ധിച്ച തീരുമാനങ്ങൾ നാളെ ചേരുന്ന മന്ത്രിസഭാ യോഗത്തിൽ കൈക്കൊള്ളുമെന്നാണ് വിവരം. പ്രളയബാധിതർക്കൊപ്പം സർക്കാരുണ്ടാകുമെന്നും ജീവനോപാധികൾ നഷ്ടപ്പെട്ട വ്യാപാരികൾക്ക് അടിയന്തര സഹായം നൽകുന്നത് പരിഗണനയിലാണെന്നും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല നേരത്തെ വ്യക്തമാക്കിയിരുന്നു. നാശനഷ്ടങ്ങൾ കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തി അർഹമായ ഫണ്ട് ലഭ്യമാക്കാൻ കേന്ദ്രത്തെ സമീപിക്കുമെന്നും മന്ത്രി പറഞ്ഞു.

അതേസമയം, സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ പ്രവചനം. ഇതിന്റെ പശ്ചാത്തലത്തിൽ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സമ്പൂർണ അവധിയും രണ്ട് ജില്ലകളിൽ നിയന്ത്രിത അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്.

പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, മലപ്പുറം, പാലക്കാട്, കോഴിക്കോട്, കാസർകോട് ജില്ലകളിലാണ് സമ്പൂർണ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി ബാധകം.

കണ്ണൂർ, വയനാട് ജില്ലകളിലാണ് നിയന്ത്രിത അവധി. കണ്ണൂരിൽ പയ്യന്നൂർ, തളിപ്പറമ്പ്, ഇരിട്ടി താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി. പ്രൊഫഷണൽ കോളേജുകൾക്ക് അവധി ബാധകമല്ല. വയനാട്ടിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി.

അതേസമയം, ഇന്ന് 12 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ യെല്ലോ അലർട്ടും തുടരും.

 

BREAKING NEWS
കേന്ദ്ര നേതൃത്വം അഴിമതിക്കാരനായ പിണറായിയെയും മരുമകനെയും ചവറ്റുകുട്ടയിൽ തള്ളാൻ തയ്യാറാകണം, അല്ലെങ്കിൽ പാർട്ടി കുഴിച്ചുമൂടപ്പെടും, വി ഡി സതീശൻ പിണറായിക്ക് വേണ്ടിയാണോ ഭരിക്കുന്നത്??- കെ എം ഷാജഹാന്‍
15 Oct 2026
BREAKING NEWS
ബുംറയ്ക്ക് പകരക്കാരനില്ല, അദ്ദേഹം ഒരു തലമുറയിൽ ഒരിക്കൽ മാത്രം ലഭിക്കുന്ന ബൗളർ... എല്ലാ മത്സരങ്ങളിലും ഒരേ രീതിയിൽ കളിക്കാനാവില്ല!! യുവ പേസർമാർ അനുഭവത്തിലൂടെ മികവുറ്റവരാകും, പിൻതുണയും അവസരവും നൽകണം... തോൽവിയുടെ വഴിത്തിരിവ് തിലകിന്റെ പുറത്താകൽ- ബോളർമാരെ പിൻതുണച്ച് സഞ്ജു
15 Oct 2026
BREAKING NEWS
വിസ്മയ ആൺസുഹൃത്തുക്കളോടൊപ്പം പുറത്തുപോകുന്നത് അവന് ഇഷ്ടമായിരുന്നില്ല, ഇതിന്റെ പേരില്‍ എപ്പോഴും വഴക്കാണ്, അവന് മദ്യാപനമോ ദുശ്ശീലങ്ങളോ ഇല്ല, കുഞ്ഞിനെപ്പോലും വെറുതെ വിടാതെ ഉപദ്രവിച്ചത് തങ്ങള്‍ക്ക് സഹിക്കാനാകുന്നില്ല, പൊട്ടിക്കരഞ്ഞ് യുവതിയുടെ അമ്മ
15 Oct 2026
BREAKING NEWS
പിണറായി അല്ലാതെ കൊള്ളാവുന്ന ആരും സിപിഐഎമ്മിൽ ഇല്ലേ?? ഉളുപ്പ് എന്ന വാക്കിന്റെ അർത്ഥം അറിയുമെങ്കിൽ പിണറായി രാജിവെക്കണം, ഡമ്മി പ്രതിപക്ഷ നേതാവിനെ ആണ് വീഡി സതീശന് ആവശ്യം, ഇവർ രണ്ടല്ല ഒന്നാണ്, സിപിഐഎം പിണറായി പ്രൈവറ്റ് ലിമിറ്റഡ് കമ്പനി എന്ന് മാറി- ഷോണ്‍ ജോര്‍ജ്
15 Oct 2026