BREAKING NEWS

ജൂലൈ 20 രാജ്യത്തിന് അപമാനകരമായ ദിനം, അധികാരം ഉപയോഗിച്ച് ഭയപ്പെടുത്താനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത്, സമരം ചെയ്യുന്ന വിദ്യാർഥികളെ കാണുന്നത് രാജ്യശത്രുക്കളെപ്പോലെ, മോദി സർക്കാരിന്റെ അഹങ്കാരമാണ് സ്ഥിതി വഷലാക്കിയത്, രൂക്ഷവിമര്‍ശനവുമായി സോണിയാഗാന്ധി

· · 1 min read
Share: Copied!

ന്യൂഡൽഹി: മോദി സർക്കാരിനെതിരെ കടുത്ത വിമർശനവുമായി കോൺഗ്രസ് നേതാവ് സോണിയ ഗാന്ധി. സ്വന്തം വീഴ്ചകളിൽ നിന്ന് ഒളിച്ചോടുന്ന സർക്കാരിന്‍റെ ധാർഷ്ട്യവും നിരുത്തരവാദ സമീപനവുമാണ് ഇന്നത്തെ പ്രതിസന്ധിക്ക് കാരണം. പാർലമെന്‍റിൽ ചർച്ച ചെയ്യാതെയാണ് ദേശീയ വിദ്യാഭ്യാസ നയം നടപ്പിലാക്കിയത്. രാഷ്ട്രീയ താല്പര്യത്തോടെയുള്ള വിസി നിയമനങ്ങൾ വിദ്യാഭ്യാസ നിലവാരം തകർത്തു. നീതിക്കായി പോരാടുന്ന വിദ്യാർഥികൾക്കൊപ്പം നിൽക്കുന്നത് തങ്ങളുടെ ധാർമ്മികവും രാഷ്ട്രീയവുമായ കടമയാണെന്നും സോണിയ ഗാന്ധി വ്യക്തമാക്കി.

‘ദ ഹിന്ദു’ ദിനപത്രത്തിലെഴുതിയ ലേഖനത്തിൽ കേന്ദ്ര സർക്കാരിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരെ സോണിയ ആഞ്ഞടിച്ചത്. സമരം ചെയ്യുന്ന വിദ്യാർഥികളെ കേന്ദ്ര സർക്കാർ രാജ്യശത്രുക്കളെപ്പോലെയാണ് കാണുന്നതെന്നും സോണിയ ചൂണ്ടിക്കാട്ടി. ഡൽഹി പൊലീസും സിഎപിഎഫും സമാധാനപരമായി പ്രതിഷേധിച്ച വിദ്യാർഥികൾക്ക് നേരെ ലാത്തിച്ചാർജും കണ്ണീർവാതകവും പ്രയോഗിച്ച ജൂലൈ 20 രാജ്യത്തിന് അപമാനകരമായ ദിനമാണെന്ന് സോണിയ ഗാന്ധി വിശേഷിപ്പിച്ചു.

വിദ്യാർഥികൾക്ക് നേരെ പെല്ലറ്റുകൾ വരെ ഉപയോഗിച്ചതിന്റെ ദൃശ്യങ്ങൾ രാജ്യം കണ്ടതാണെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ പരോക്ഷമായ അംഗീകാരമില്ലാതെ ഇത്തരം അടിച്ചമർത്തലുകൾ നടക്കില്ലെന്നും അവർ ആരോപിച്ചു.വിദ്യാർത്ഥികളുടെ ന്യായമായ ആവശ്യങ്ങളോട് സംസാരിക്കാനോ ഉത്തരവാദിത്തം ഏറ്റെടുക്കാനോ തയ്യാറാകാതെ, അധികാരം ഉപയോഗിച്ച് ഭയപ്പെടുത്താനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നത്. മോദി സർക്കാരിന്റെ മാറ്റമില്ലാത്ത അഹങ്കാരവും ജനാധിപത്യപരമായ സംവാദങ്ങളോടുള്ള വിമുഖതയുമാണ് സ്ഥിതിഗതികൾ ഇത്രയും വഷളാക്കിയതെന്ന് അവർ കുറിച്ചു.

BREAKING NEWS
"പോരാട്ടവീര്യത്തിന് ബാറ്റിങ് ഓർഡറില്ല, വെൽ ഡൺ ബോയ്സ്’’ഏഷ്യാ കപ്പ് അണ്ടർ 19 ടീമിനെ വാനോളം പുകഴ്ത്തി ഗൗതം ഗംഭീർ!! ‘"എന്തൊരു മത്സരവും ഫിനിഷുമാണിത്, ലക്ഷ്യയുടെ 80, ആര്യവീറിന്റെ 58, നമുക്ക് ഒരു അദ്ഭുതം ആവശ്യമായ സമയത്ത് മനാൽ ചൗഹാന്റെയും മോഹിത് ഉൽവയുടേയും പ്രകടനം, ഇത് അവിശ്വസനീയമായ വിജയം"... വാക്കുകളിൽ ...
15 Nov 2026
BREAKING NEWS
മദ്യപിച്ചെത്തി ഭാര്യയുമായി വഴക്ക്, രണ്ടു വയസുകാരിയെ നിലത്തടിച്ച് കൊന്ന് പിതാവ്, ഇതര സംസ്ഥാന തൊഴിലാളി പിടിയില്‍
15 Nov 2026
BREAKING NEWS
തിരക്കിനിടെ സ്ത്രീകളുടെ ബാഗിൽ കൈയിട്ട് മോഷണം; തിരൂരിൽ 19-കാരിയുടെ ബാ​ഗിൽ നിന്നും താമസസ്ഥലത്തുനിന്നും പൊക്കിയത് നിരവധി പേഴ്സുകൾ; അറസ്റ്റ്
15 Nov 2026
BREAKING NEWS
മുതിർന്ന കോൺഗ്രസ് നേതാവ് ശുപാര്‍ശ ചെയ്തു, ബിജെപി നേതാവിന്റെ സഹോദരിക്ക് ക്ഷേമനിധി ബോർഡിൽ താൽക്കാലിക നിയമനം, പാലക്കാട് കോൺഗ്രസിൽ പൊട്ടിത്തെറി, നേതാക്കന്മാരല്ല ഉദ്യോഗസ്ഥരാണ് നിയമനം നടത്തിയതെന്ന് ഡിസിസി പ്രസിഡന്റ്
15 Nov 2026