തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി നാളെ വിദ്യാഭ്യാസ ബന്ദ് ആഹ്വാനം ചെയ്ത് കെഎസ്‌യു. നീറ്റ് പരീക്ഷയുടെ ക്രമവിരുദ്ധമായ നടത്തിപ്പിനെതിരെ സമരം ചെയ്ത വിദ്യാർഥികളെ തെരുവിൽ മർദിച്ചതിനെതിരെയും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ളവരെ നേതാക്കളെ കയ്യേറ്റം ചെയ്തതിലും പ്രതിഷേധിച്ചാണ് പഠിപ്പുമുടക്കിന് സംഘടന ആഹ്വാനം ചെയ്തിരിക്കുന്നതെന്ന് സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ അറിയിച്ചു.
അതുപോലെ മുഴുവൻ ക്യാംപസുകളിലും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കോലം കത്തിച്ചും ക്ലാസുകൾ ബഹിഷ്‌കരിച്ചും വിദ്യാർഥികൾക്ക് പിന്തുണ നൽകണമെന്ന് കെഎസ്‌യു അഭ്യർഥിച്ചു. ജില്ലാ കേന്ദ്രങ്ങളിലും പ്രതിഷേധ പ്രകടനങ്ങൾ സംഘടിപ്പിക്കുമെന്നും കെഎസ്‌യു അറിയിച്ചു.



















































