മുംബൈ: ട്രെയിനിൽ ഉപദ്രവിച്ച യുവാവിനെ വ്യത്യസ്തമായരീതിയിൽ ‘കൈകാര്യംചെയ്ത്’ യുവതി. മഹാരാഷ്ട്രയിലാണ് ട്രെയിനുള്ളിൽവെച്ച് അതിക്രമം നടത്തിയ യുവാവിനെ മുഖത്ത് ലിപ്സ്റ്റിക്കിട്ടും കൈകളിൽ വളയണിയിച്ചും യുവതി ‘കൈകാര്യംചെയ്തത്’. സംഭവത്തിന്റെ ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിലും വൈറലായി.
മഹാരാഷ്ട്രയിലെ ബദ്നേരയ്ക്കും അകോളയ്ക്കും ഇടയിൽവെച്ചാണ് ട്രെയിനിൽ ഈ സംഭവമുണ്ടായതെന്നാണ് ദേശീയ മാധ്യമങ്ങളുടെ റിപ്പോർട്ട്. യുവാവ് യാത്രക്കാരിയെ ഉപദ്രവിച്ചതോടെ ഇവരും ട്രെയിനിലുണ്ടായിരുന്ന മറ്റു യുവതികളും ഇത് ചോദ്യംചെയ്യുകയായിരുന്നു. തുടർന്നാണ് യുവാവിനെ സീറ്റിൽ പിടിച്ചിരുത്തി ചുണ്ടിലും മുഖത്തും ലിപ്സ്റ്റിക് തേച്ചും വളകൾ അണിയിച്ചും പ്രതിഷേധമറിയിച്ചത്.
സംഭവത്തിന്റെ ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ വൈറലായതോടെ ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും ചർച്ചകളും സജീവമായി. സ്ത്രീകളെ ഉപദ്രവിക്കുന്നവർക്കെതിരേ ഇത്തരം പ്രതീകാത്മക പ്രതിഷേധം മികച്ചതാണെന്നായിരുന്നു ചിലരുടെ അഭിപ്രായം. അതിക്രമം നേരിട്ടാൽ ഉടൻ തന്നെ ഹെൽപ്പ് ലൈൻ നമ്പറുകളിൽ വിളിച്ച് സഹായം തേടണമെന്നാണ് പൊലീസിന്റെയും അധികൃതരുടെയും നിർദേശം.മുംബൈ: ട്രെയിനിൽ ഉപദ്രവിച്ച യുവാവിനെ വ്യത്യസ്തമായരീതിയിൽ ‘കൈകാര്യംചെയ്ത്’ യുവതി. മഹാരാഷ്ട്രയിലാണ് ട്രെയിനുള്ളിൽവെച്ച് അതിക്രമം നടത്തിയ യുവാവിനെ മുഖത്ത് ലിപ്സ്റ്റിക്കിട്ടും കൈകളിൽ വളയണിയിച്ചും യുവതി ‘കൈകാര്യംചെയ്തത്’. സംഭവത്തിന്റെ ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിലും വൈറലായി.
अकोला: बडनेरा-अकोला ट्रेन में महिला यात्रियों ने एक लड़की से छेड़छाड़ के आरोपी व्यक्ति की पिटाई की और फिर सज़ा के तौर पर उसके चेहरे पर लिपस्टिक लगा दी।
अब इस घटना पर ऑनलाइन ज़बरदस्त प्रतिक्रियाएं आ रही हैं। pic.twitter.com/0h0TPIEmdB
— jeet (@_be_logical__) July 18, 2026
















































