BREAKING NEWS

‘ഇത്ക്ക് തൃഷാവെ സെരുപ്പാല അടിച്ചിരിക്കലാം’, നമ്മുടെ എല്ലാമെല്ലാമായ വിജയ്​യെ അപമാനിച്ച ധ്യാന്‍ മാപ്പ് പറയണം, തമിഴ്നാട്ടില്‍ ധ്യാന്‍ ശ്രീനിവാസനെതിരെ പ്രതിഷേധം

· · 1 min read
Share: Copied!

ചെന്നൈ: നടൻ ധ്യാൻ ശ്രീനിവാസനെതിരെ തമിഴ്നാട്ടില്‍ പ്രതിഷേധം.  നടി നവ്യ നായരെക്കുറിച്ച് കഴിഞ്ഞ ദിവസം നടൻ ധ്യാൻ ശ്രീനിവാസൻ പറഞ്ഞ വാക്കുകൾ വൈറലായിരുന്നു. സിഎം ആകുമ്പോൾ നവ്യ സാരിയുടുത്ത് മുന്നിൽ ഉണ്ടാകണം എന്നായിരുന്നു ധ്യാൻ പറഞ്ഞത്. നടന്റെ ഈ വാക്കുകളിപ്പോൾ തമിഴ് പ്രേക്ഷകരെ ചൊടിപ്പിച്ചിരിക്കുകയാണ്. വിജയ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തപ്പോൾ തൃഷ വന്നതിനെ പരാമർശിച്ചായിരുന്നു ധ്യാൻ ഇങ്ങനെ പറഞ്ഞത്. ധ്യാനിന് നേരെ ട്രോളുകളും വിമർശനവും ഉയരുകയാണിപ്പോൾ.

‘ഇത്ക്ക് തൃഷാവെ സെരുപ്പാല അടിച്ചിരിക്കലാം’ എന്നാണ് പലരും കമന്റായി കുറിച്ചിരിക്കുന്നത്. ‘പല തരത്തിലുള്ള വള്ളി കണ്ടിട്ടുണ്ട്, പക്ഷേ ധ്യാനിന്റെ ഈ വള്ളി പാൻ ഇന്ത്യൻ’ ആയിപ്പോയെന്നും കമന്റുകളിൽ മലയാളികളും കുറിച്ചിട്ടുണ്ട്. തമിഴ്നാടിന്റെ എല്ലാമെല്ലാമായ വിജയ്​യെ അപമാനിച്ച ധ്യാന്‍ മാപ്പ് പറയണമെന്നും പരാമര്‍ശം പിൻവലിക്കണമെന്നുമാണ് ആരാധകരുടെ ആവശ്യം.

ഇനി തമിഴ്നാട്ടിലേക്ക് പോകാൻ പറ്റില്ലെന്ന് അജു വർ​ഗീസ് പറഞ്ഞതിനെ ഉദ്ധരിച്ച് അജുവിന്റെ നാക്ക് പൊന്നായെന്നും ഇവർ കമന്റിൽ കുറിക്കുന്നുണ്ട് (വിജയ് സാർ മന്നിച്ചിടിങ്കേ. എൻ നൻപന്ക്ക് പൈത്യം)- എന്നായിരുന്നു അജു വേദിയിൽ പറഞ്ഞത്. വിജയ് ഫാൻസ് വലിയ വിമർശനവും ധ്യാനിനെതിരെ ഉയർത്തിയിട്ടുണ്ട്.

വിജയ് സാർ തമിഴ്‌നാട് മുഖ്യമന്ത്രിയാണ്. മലയാളികളെ പ്രോത്സാഹിപ്പിക്കുന്നത് തമിഴ്‌നാട് നിർത്തണം. അവരെ ഒരു പാഠം പഠിപ്പിക്കണം, തമിഴ് നാട്ടിലേക്ക് വരാനായി കാത്തിരിക്കുന്നു, ഇവനുടെ ബ്രദർ വന്ത് ചെന്നൈയില താ’, എന്നിങ്ങനെ പോകുന്നു കമന്റുകൾ.

BREAKING NEWS
10-ാം ക്ലാസ് വിദ്യാർഥിനികൾക്കു നേരെ ചെയിൻസോ ഉപ​​യോ​ഗിച്ച് ആക്രമണം, ഒരു പെൺകുട്ടിയുടെ വലതുകൈ പൂർണമായും അറ്റുപോയി!! വനത്തിൽ ഒളിച്ചിരുന്ന് പോലീസിനെ കല്ലെറിഞ്ഞുവെന്ന് വിശദീകരണം... 21 കാരനു നേരെ പോലീസ് വെടിയുതിർത്തത് ആറുതവണ, പുറത്തെത്തിച്ചത് കൈയിൽ തൂക്കി വലിച്ചിഴച്ച്!! എൻകൗണ്ടറിൽ ​ഗുരുതര പരുക്ക്, അവനെ...
02 Nov 2026
BREAKING NEWS
കൈയിൽ പിടികിട്ടിയെങ്കിലും വഴുതിപ്പോയി... കനത്ത മഴയിൽ റോഡും തോടും തിരിച്ചറിയാൻ കഴിയാത്തവിധം വെള്ളം കയറി, റോഡിലെ വെള്ളം കണ്ട് തിരിക്കാനുള്ള ശ്രമത്തിനിടെ ഓട്ടോ തോട്ടിലേക്കു മറിഞ്ഞു, ഡ്രൈവറെ കാണാതായി, ഭാര്യയെ രക്ഷപ്പെടുത്തി, അപകടം വിവാഹസത്കാരം കഴിഞ്ഞ് തിരിച്ചു വരുന്നവഴി
01 Nov 2026
BREAKING NEWS
ശോ, വെറുതെ ക്യാമറയും തൂക്കി ഡൽഹിക്കുപോയി... മൊത്തം ക്യാമറാ ട്രിക്ക്, മൈതാനത്തിന്റെ 40% ഭാഗവും കാലി, മഹാറാലി പരാജയം ഈ രാജ്യം രാഹുൽ ഗാന്ധിയുടെ കുടുംബസ്വത്തല്ല!! മമതയുടേയും രാഹുലിന്റേയും സഖ്യകക്ഷികളുടെയും വോട്ട് ബാങ്ക് അനധികൃത കുടിയേറ്റക്കാർ- ബിജെപി നേതാവ്
01 Nov 2026
BREAKING NEWS
"എന്റെ വാക്കുകൾ ഓർത്തുവെച്ചോളൂ, അടുത്ത മൂന്ന് തിരഞ്ഞെടുപ്പുകളിലും ഡൽഹിയിൽ നിങ്ങളുടെ അക്കൗണ്ട് തുറക്കാൻ പോകുന്നില്ല’’ പ്രധാനമന്ത്രിയാകാനാണ് ആഗ്രഹമെങ്കിൽ ജീവിതകാലം മുഴുവൻ ‘മോക്ക് പാർലമെന്റിൽ’ തുടർന്ന് ആശ തീർത്തോളു...ഇന്ന് ഈ ദിനം രാഹുൽ തിരഞ്ഞെടുത്തത് സിഖ് കലാപ ഇരകളുടെ മുറിവുകളിൽ ഉപ്പുതേക്കുന്നതിന് ത...
01 Nov 2026