BREAKING NEWS

‘പ്രിയദർശിനി’യ്ക്ക് ഒരു മാസം; പ്രതിദിനം 7.25 ലക്ഷമായിരുന്ന വനിതാ യാത്രക്കാർ 11.84 ലക്ഷമായി വർധിച്ചു; മറ്റൊരു സർക്കാർ പദ്ധതിക്കും ലഭിക്കാത്ത ജനപിന്തുണയെന്ന് ​ഗതാ​ഗത മന്ത്രി; സ്വകാര്യ ബസുകളുടെ വയറ്റത്തടിച്ചെന്ന് ഉടമകൾ

· · 1 min read
Share: Copied!

തിരുവനന്തപുരം: യുഡിഎഫ് സർക്കാരിന്റെ ആദ്യ ഇന്ദിരാ ഗ്യാരന്റിയായ ‘പ്രിയദർശിനി’ സൗജന്യ യാത്രാ പദ്ധതി ഒരു മാസം പൂർത്തിയാക്കി. സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർ വ്യക്തികൾക്കും കെ.എസ്.ആർ.ടി.സി ഓർഡിനറി ബസുകളിൽ സൗജന്യ യാത്ര ഉറപ്പാക്കുന്ന പദ്ധതിക്ക് മികച്ച ജനപിന്തുണ ലഭിച്ചതായാണ് സർക്കാരിന്റെ വിലയിരുത്തൽ.

പദ്ധതി ആരംഭിച്ചതിന് ശേഷം കെ.എസ്.ആർ.ടി.സിയിലെ പ്രതിദിന വനിതാ യാത്രക്കാരുടെ എണ്ണം 7.25 ലക്ഷത്തിൽ നിന്ന് 11.84 ലക്ഷമായി ഉയർന്നു. ഇതിലൂടെ ലക്ഷക്കണക്കിന് സ്ത്രീകൾക്ക് പ്രതിമാസ യാത്രാച്ചെലവിൽ ഗണ്യമായ ലാഭമുണ്ടാകുന്നതായും സർക്കാർ ചൂണ്ടിക്കാട്ടുന്നു. കുടുംബ ബജറ്റിന് ആശ്വാസം നൽകാൻ പദ്ധതിക്ക് കഴിഞ്ഞതായും വിലയിരുത്തപ്പെടുന്നു.

എന്നാൽ പദ്ധതിയുടെ പ്രതിഫലനം സ്വകാര്യ ബസ് മേഖലയെ ഗുരുതരമായി ബാധിച്ചെന്നാണ് ബസ് ഉടമകളുടെ ആരോപണം. ഒരു മാസത്തിനിടെ ഏകദേശം 65 കോടി രൂപയുടെ വരുമാന നഷ്ടം ഉണ്ടായതായും, സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് സംസ്ഥാനത്ത് 500-ലധികം സ്വകാര്യ ബസുകൾ സർവീസ് നിർത്തിവെച്ചതായും അവർ പറയുന്നു. ഡീസൽ ചെലവും ജീവനക്കാരുടെ വേതനവും കണ്ടെത്താൻ പോലും ബുദ്ധിമുട്ടുന്ന സാഹചര്യമാണെന്നും ഉടമകൾ വ്യക്തമാക്കുന്നു.

പ്രതിസന്ധി പരിഹരിക്കുന്നതിനായി ഗതാഗത മന്ത്രി സി.പി. ജോൺ സ്വകാര്യ ബസ് ഉടമകളുമായി ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്. മുൻ ഗതാഗത കമ്മീഷണർ കെ. പദ്മകുമാർ അധ്യക്ഷനായ അഞ്ചംഗ വിദഗ്ധ സമിതിയെയും സർക്കാർ നിയോഗിച്ചു. ആറാഴ്ചയ്ക്കകം സമർപ്പിക്കുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സ്വകാര്യ ബസുകൾക്ക് സബ്‌സിഡിയോ മറ്റ് ഇളവുകളോ നൽകുന്ന കാര്യം സർക്കാർ തീരുമാനിക്കും.

അതേസമയം, പദ്ധതി വലിയ വിജയമാണെന്ന് ഗതാഗതമന്ത്രി സി.പി. ജോൺ പറഞ്ഞു. സമീപകാലത്ത് മറ്റൊരു സർക്കാർ പദ്ധതിക്കും ലഭിക്കാത്ത ജനപിന്തുണയാണ് പ്രിയദർശിനിക്ക് ലഭിച്ചതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സ്ത്രീകളുടെ ജീവിതത്തിലും കുടുംബ സാമ്പത്തിക രംഗത്തും പദ്ധതി ഗുണപരമായ മാറ്റമുണ്ടാക്കിയെന്നും അദ്ദേഹം പറഞ്ഞു.

നിലവിൽ പദ്ധതി മറ്റ് വിഭാഗം ബസുകളിലേക്ക് വ്യാപിപ്പിക്കുന്ന കാര്യം സർക്കാരിന്റെ പരിഗണനയിലില്ലെന്നും മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്തെ ഗതാഗത മേഖലയെ ആകെ നവീകരിക്കുന്ന പുതിയ ഗതാഗത നയം ഉടൻ പ്രഖ്യാപിക്കുമെന്നും അദ്ദേഹം അറിയിച്ചു.

ട്രംപിന്റെ വാദങ്ങൾ കോടതിയിൽ ചെലവായില്ല, എഴുത്തികാരിയെ ഡ്രസിങ് റൂമിൽ പീഡിപ്പിച്ച കേസിൽ പലിശയടക്കം 5.63 മില്യൻ ഡോളർ നഷ്ടപരിഹാരം നൽകി അമേരിക്കൻ പ്രസിഡന്റ്, നടപടി കോടതി വിധിയെ തുടർന്ന്

BREAKING NEWS
ബാങ്കിൽനിന്ന് പണമെടുത്തിറങ്ങിയ യുവാവിനെ പട്ടാപ്പകൽ ആക്രമിച്ച് 9.90 ലക്ഷം കവർന്നു; നാലംഗസംഘത്തിന്റെ വിളയാട്ടം പട്ടാപ്പകൽ നാട്ടുകാരുടെ കൺമുമ്പിൽ; ആക്രമണത്തിന്റെ ദൃശ്യങ്ങൾ പുറത്ത്; സംഭവം നിലമ്പൂരിൽ
16 Nov 2026
BREAKING NEWS
പരിശോധനയ്ക്കിടെ സംശകരമായി വന്ന മഹീന്ദ്ര ഥാർ തടഞ്ഞു; പോലീസുകാർക്കു നേരെ ഥാർ ഇടിച്ചുകയറ്റി ലഹരി സംഘം; നാലുപേർക്ക് പരിക്ക്; സിപിഒയുടെ കൈ ഒടിഞ്ഞു തൂങ്ങി, മൂന്നുപേർ പിടിയിൽ
16 Nov 2026
BREAKING NEWS
ഫുക്കറ്റിൽ വൻ തീപിടിത്തം; 11 പേർ വെന്തുമരിച്ചു, 16 പേർക്ക് പരുക്ക്; നൂറോളം ബൈക്കുകൾ കത്തിയമർന്നു, പെട്രോൾ, എൻജിൻ ഓയിൽ, പ്ലാസ്റ്റിക് വസ്തുക്കൾ, ടയറുകൾ എന്നിവ സൂക്ഷിച്ചിരുന്നിടം ചാമ്പലായി; സമീപത്തെ കെട്ടിടങ്ങളിലേക്കും തീ പടർന്നു
16 Nov 2026
BREAKING NEWS
’97 കോടി പൗരന്മാർ വോട്ട് രേഖപ്പെടുത്തുന്ന മഹത്തായ രാജ്യമാണ് ഇന്ത്യ; അവിടെ പോയി ജനാധിപത്യത്തെക്കുറിച്ച് ക്ലാസെടുത്തുകൊടുക്കേണ്ട ആവശ്യമില്ല’; ഫിലിബെക്കിന്റെ വിമർശനത്തിന് ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയുടെ പാർട്ടി നേതാവ്
16 Nov 2026