BREAKING NEWS

അനാഥരായത് ആ നാലു കുരുന്നുകൾ!! ഭാര്യ കാൽ വഴുതി കിണറ്റിൽ വീണ് മരിച്ചത് ഏതാനു ദിവസങ്ങൾക്ക് മുൻപ്, മനോവിഷമത്തിൽ ഭർത്താവ് വിഷം കഴിച്ചു ജീവനൊടുക്കി

· · 1 min read
Share: Copied!

കട്ടപ്പന: ഭാര്യ കിണറ്റിൽ വീണു മരിച്ചതിൻറെ മനോവിഷമത്തിൽ ഭർത്താവിനെ വിഷം കഴിച്ചു ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. കട്ടപ്പന വെള്ളയാംകുടി എകെജി പടി കിഴക്കേ ആലുങ്കൽ കെ.എസ്. ഷിബു (36) ആണ് മരിച്ചത്. ഏതാനും ദിവസം മുമ്പാണ് ഷിബുവിൻറെ ഭാര്യ രാധുവിനെ വീടിനു സമീപത്തെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇവർ കാൽ വഴുതി കിണറ്റിൽ വീണതാണെന്നാണ് പ്രാഥമിക നി​ഗമനം.

ഭാര്യ മരിച്ചതോടെ ഷിബു മനോവിഷമത്തിലായിരുന്നെന്ന് അയൽക്കാർ പറഞ്ഞു.തിങ്കളാഴ്ച രാത്രി ഏഴരയോടെയാണ് ഷിബുവിനെ വിഷം കഴിച്ച നിലയിൽ കണ്ടെത്തിയത്. കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഏതാനും ദിവസം മുമ്പാണ് ഇവർ വെള്ളയാംകുടിയിൽ വാടക വീട്ടിൽ താമസമാരംഭിച്ചത്. ഷിബുവിൻറെ മൃതദേഹം സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇടുക്കി മെഡിക്കൽ കോളജിൽ പോസ്റ്റുമോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും. ഇവർക്ക് നാലു മക്കളുണ്ട്. കട്ടപ്പന പോലീസ് കേസെടുത്തു.

അഞ്ചുമണിക്കൂർ നീണ്ട സൈനിക ദൗത്യം, ഇറാനിലെ ആറ് പ്രധാന നഗരങ്ങളെ ലക്ഷ്യമിട്ട് അമേരിക്കൻ വ്യോമാക്രമണം, ഒരാൾ കൊല്ലപ്പെട്ടു, ഏഴുപേർക്ക് പരുക്ക്!! ശക്തമായി തിരിച്ചടിച്ചിരിക്കും, യുഎസ്- ഇറാൻ ധാരണാപത്രം ഔദ്യോഗികമായി റദ്ദാക്കി- ഇസ്മായിൽ ബഗായ്

BREAKING NEWS
നാടകം കളിച്ചതിനാണ് ഞങ്ങൾക്കെതിരെ കേസ്, ഒരേ വിഷയത്തിൽ തന്നെ രണ്ടു കേസുകൾ എടുത്തത് വിചിത്ര നടപടി, പരിക്ഷ എഴുതേണ്ട എല്ലാവർക്കും സസ്പെൻഷന് മുൻപ് 60% വരെ ഹാജരുണ്ട്, ബാക്കി 15% മാപ്പപേക്ഷ ഫയൽ ചെയ്താൽ ലഭ്യമാകുമായിരുന്നു, കോളേജിൽ കയറാൻ അനുവദിച്ചിരുന്നില്ല- റിട്ട് ഹർജിയിൽ വിദ്യാർഥികൾ, ഹാജർ നില കോടതി പരിശോ...
10 Nov 2026
BREAKING NEWS
പ്രായപൂർത്തിയാകാത്ത കുട്ടിയെ ഉപയോ​ഗിച്ച് അലമാരയിൽ സൂക്ഷിച്ചിരുന്ന 24 പവൻ സ്വർണവും അഞ്ചുലക്ഷം രൂപയും കവർന്നു; കുട്ടിയടക്കം മൂന്നുപേർ അറസ്റ്റിൽ
10 Nov 2026
BREAKING NEWS
ട്രെയിനിൽ യാത്രക്കാരിക്കു നേരെ ലൈം​ഗികാതിക്രമം; സഹയാത്രക്കാർ ഇടപെട്ടതോടെ പിന്തിരിഞ്ഞു; സ്റ്റേഷനിലിറങ്ങിയപ്പോൾ പിന്തുടർന്ന് വീണ്ടും അതിക്രമം; ചോദ്യം ചെയ്തതോടെ യുവതിയെ അടിച്ചു വീഴ്ത്തി പ്രതി ; ചുറ്റുംകൂടിയവർ പിടികൂടി ‍പോലീസിലേൽപ്പിച്ചു
10 Nov 2026
BREAKING NEWS
കുളിക് നദി കാണിച്ചുതരാമെന്ന് പറഞ്ഞ് 12കാരിയെ ആളൊഴിഞ്ഞ സ്ഥലത്തുകൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ചു, കാണാതായ മകളെ കണ്ടെത്താൻ സഹായിക്കാമെന്ന് പറഞ്ഞ് പെൺകുട്ടിയുടെ പിതാവിൽ നിന്ന് 300 രൂപയും വാങ്ങി... പ്രതി പെൺകുട്ടിയുമായി സൈക്കിളിൽ പോകുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്, കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത് ന​ഗ...
10 Nov 2026