BREAKING NEWS

കഴിക്കാൻ കൊടുത്ത മന്തിയുടെ അളവ് കുറഞ്ഞുപോയി, ഹോട്ടൽ അടിച്ചുതകർത്ത് യുവാവ്, ഹോട്ടൽ ജീവനക്കാർക്കും ഭക്ഷണം കഴിക്കാൻ എത്തിയവർക്കും പരുക്ക്, പ്രതി അറസ്റ്റിൽ

· · 1 min read
Share: Copied!

കൊല്ലം: കൊല്ലം കരുനാഗപ്പള്ളിയിൽ യുവാവ് ഹോട്ടൽ അടിച്ച് തകർത്തു. തേവിലക്കര സ്വദേശി അജ്മൽ ആണ് മന്തി മൻസിൽ അടിച്ചുതകർത്തത്. അക്രമാസക്തനായ യുവാവിനെ നാട്ടുകാരും പോലീസും ചേർന്നാണ് കീഴ്‌പ്പെടുത്തിയത്. ആക്രമണത്തിൽ ഹോട്ടൽ ജീവനക്കാർക്കും ഭക്ഷണം കഴിക്കാൻ എത്തിയവർക്കും പരുക്കേറ്റിട്ടുണ്ട്.

സംഭവത്തിൽ കരുനാഗപ്പള്ളി പോലീസ് എത്തി യുവാവിനെ കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ തവണ കഴിച്ചപ്പോൾ മന്തിയുടെ അളവ് കുറഞ്ഞ് പോയതാണ് പ്രകോപന കാരണമെന്നാണ് യുവാവ് പോലീസിനോട് പറഞ്ഞത്. അതേസമയം ഇയാൾ ലഹരിയിലായിരുന്നോ, അതല്ലെങ്കിൽ മറ്റൊന്തെങ്കിലും പൂർവവൈരാ​ഗ്യമോ ആണോ അക്രമത്തിനു പിന്നിലുള്ളതെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.

ഇന്നലെ രാത്രിയായിരുന്നു യുവാവിന്റെ പരാക്രമം. യാതൊരു പ്രകോപനവുമില്ലാതെ യുവാവ് ആക്രമണം നടത്തുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. തുടർന്ന് നാട്ടുകാർ ഉൾപ്പടെ ഇടപെട്ട് ഇയാളെ പിടിച്ചുവെക്കുകയായിരുന്നു. സംഭവത്തിൽ കൂടുതൽ അന്വേഷണങ്ങൾ തുടരുകയാണെന്ന് പോലീസ് അറിയിച്ചു. അതേസമയം ഹോട്ടിലിന്റെ ചില്ലുകളും ക്യാഷ് കൗണ്ടറും പൂർണമായി അടിച്ചു തകർത്തു.

സ്റ്റോപ്പിലെത്തും മുൻപ് ഡ്രൈ​വ​ർ ബ​സി​ൻറെ ഓ​ട്ടോ​മാ​റ്റി​ക് ഡോ​ർ തു​റ​ന്നു, റോഡിലേക്ക് തെറിച്ചുവീണ് ഏ​ഴാം ക്ലാ​സ് വി​ദ്യാ​ർ​ഥിക്കു പരുക്ക്, ബസ് നിർത്തിയെങ്കിലും വിദ്യാർഥിയെ ആശുപത്രിയിലെത്തിച്ചില്ല- പോലീസിൽ പരാതി നൽകി വീട്ടുകാർ

BREAKING NEWS
‘മമ്മൂട്ടി മലയാളത്തിന്റെ മഹാനടൻ; അദ്ദേഹത്തെ വളഞ്ഞിട്ടാക്രമിക്കാൻ സിപിഐഎമ്മില്ല’: സൈബർ ആക്രമണത്തിൽ പാർട്ടിക്ക് പങ്കില്ലെന്ന് എം.വി. ഗോവിന്ദൻ
30 Oct 2026
BREAKING NEWS
സർക്കാർ രൂപീകരിക്കാനായില്ലെങ്കില്ലെങ്കിൽ നെതന്യാഹുവിനെ കാത്തിരിക്കുന്നത് നിയമനടപടികളോ? ഇസ്രയേലിൽ കിം​ഗ് മേക്കേഴ്സായി അറബ് പാർട്ടികൾ, നിബന്ധനകളോടെ സഹകരിക്കുന്നതിൽ താൽപര്യം പ്രകടിപ്പിച്ച് ഗാദി ഐസൻകോട്ട്, നെസെറ്റിന്റെ സ്പീക്കറെ മാറ്റുന്നതുമായി ബന്ധപ്പെട്ട് ചർച്ച നടത്താൻ പ്രതിപക്ഷ സഖ്യം തങ്ങളെ സമീപിച...
30 Oct 2026
BREAKING NEWS
നിപ മരുന്ന് വിവാദം: ’കാലാവധി കഴിഞ്ഞ മരുന്ന് നൽകിയിട്ടില്ല; 2025 വരെ കാലാവധിയുണ്ടായിരുന്നു; ആരോ​ഗ്യമന്ത്രി മാപ്പുപറയണം’: വീണാ ജോർജ്
30 Oct 2026
BREAKING NEWS
രാത്രി നഗ്നനായി വീടുകളിലും കടകളിലുമെത്തും, തിരച്ചില്‍ നടത്തിയിട്ടും കണ്ടെത്താനായില്ല, ഭീതിയില്‍ നാട്ടുകാര്‍
30 Oct 2026