BREAKING NEWS

രാത്രി നഗ്നനായി വീടുകളിലും കടകളിലുമെത്തും, തിരച്ചില്‍ നടത്തിയിട്ടും കണ്ടെത്താനായില്ല, ഭീതിയില്‍ നാട്ടുകാര്‍

· · 1 min read
Share: Copied!

പത്തനംതിട്ട: നാട്ടുകാരിൽ ഭീതി വിതച്ച് അജ്ഞാതനായ സാമൂഹ്യവിരുദ്ധൻ. അടൂർ ഏഴങ്കുളം പഞ്ചായത്തിലെ അഞ്ചാം വാർഡിൽ പെട്ട വാഴവിളപ്പടി, പട്ടാഴിമുക്ക് എന്നീ പ്രദേശങ്ങളിലാണ് സംഭവം. രാത്രികാലങ്ങളിൽ വീടുകളുടെയും വ്യാപാരസ്ഥാപനങ്ങളുടെയും മുൻപിലാണ് അജ്ഞാതൻ നഗ്‌നനായി എത്തുന്നത്.

സിസിടിവി ദൃശ്യങ്ങളിലൂടെയാണ് ഇയാൾ നഗ്‌നനായി പ്രദേശത്ത് എത്തുന്നുവെന്ന് വ്യക്തമായത്. കഴിഞ്ഞ ആഴ്ചയും സമാനമായ സംഭവം ഈ പ്രദേശത്ത് നടന്നിരുന്നുവെങ്കിലും അന്ന് നടത്തിയ തിരച്ചിലിൽ ആരെയും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവർ താമസിക്കുന്ന വീടുകൾക്ക് മുന്നിലാണ് സാമൂഹ്യവിരുദ്ധൻ നഗ്നനായി നടക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് അടൂർ പോലീസ് സ്റ്റേഷനിൽ നാട്ടുകാർ പരാതി നൽകി. വീടുകളിലോ കടകളിലോ മോഷണശ്രമം നടന്നിട്ടില്ല.

മറ്റ് അതിക്രമങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. പ്രദേശത്തെ കടകൾക്ക് മുന്നിലെത്തുന്ന അജ്ഞാതൻ പിന്നീട് കൂടുതൽ വീടുകളുള്ള സ്ഥലങ്ങളിലേക്ക് നടന്നുപോകുന്നതാണ് സിസിടിവി ദൃശ്യങ്ങളിൽ കാണുന്നത്. എങ്കിലും രാത്രികാലങ്ങളിൽ ഇയാൾ തുടർച്ചയായി വരുന്നത് പ്രദേശവാസികളുടെ സമാധാനം കെടുത്തുകയും വലിയ ആശങ്ക സൃഷ്ടിക്കുകയും ചെയ്യുന്നുണ്ട്. പോലീസിന്റെ ഭാഗത്തുനിന്ന് രാത്രികാലങ്ങളിൽ ശക്തമായ പെട്രോളിങ് നടത്തിയാൽ മാത്രമേ അജ്ഞാതനെ പെട്ടെന്ന് പിടികൂടാൻ സാധിക്കുകയുള്ളൂ എന്നാണ് നാട്ടുകാർ പറയുന്നത്.

BREAKING NEWS
നിപ മരുന്ന് വിവാദം: കാലാവധി കഴിഞ്ഞ മരുന്ന് നൽകിയിട്ടില്ലെന്ന് വീണാ ജോർജ്; ആരോ​ഗ്യമന്ത്രി മാപ്പുപറയണമെന്ന് കെ. മുരളീധരനോട് ആവശ്യം
30 Oct 2026
BREAKING NEWS
സർക്കാർ രൂപീകരിക്കാനായില്ലെങ്കില്ലെങ്കിൽ നെതന്യാഹുവിനെ കാത്തിരിക്കുന്നത് നിയമനടപടികളോ? ഇസ്രയേലിൽ കിം​ഗ് മേക്കേഴ്സായി അറബ് പാർട്ടികൾ, നിബന്ധനകളോടെ സഹകരിക്കുന്നതിൽ താൽപര്യം പ്രകടിപ്പിച്ച് ഗാദി ഐസൻകോട്ട്, നെസെറ്റിന്റെ സ്പീക്കറെ മാറ്റുന്നതുമായി ബന്ധപ്പെട്ട് ചർച്ച നടത്താൻ പ്രതിപക്ഷ സഖ്യം തങ്ങളെ സമീപിച...
30 Oct 2026
BREAKING NEWS
നിപ മരുന്ന് വിവാദം: കാലാവധി കഴിഞ്ഞതാണോ എന്ന സംശയം ആവർത്തിച്ച് ആരോഗ്യമന്ത്രി; വിദഗ്ധ സമിതി റിപ്പോർട്ടിനുശേഷം നടപടി
30 Oct 2026
BREAKING NEWS
പശു സമൂഹത്തിന്റെയും മതത്തിന്റെയും തുണയാണ്, പ്രതികളെ ശിക്ഷിച്ചില്ലെങ്കിൽ ഗോമാതാവ് തന്നെ ഇല്ലാതായിപ്പോകും, പശുഹത്യ കേസിൽ മൂന്ന് പേര്‍ക്ക് ജീവപര്യന്ത്യം
30 Oct 2026