കേരളത്തിലെ സ്വർണാഭരണ വിപണിയിൽ 18 കാരറ്റ് സ്വർണത്തിനും ഏകീകൃത വില നിലവാരത്തിലേക്ക് എത്തിക്കുവാൻ കേരളത്തിലെ സ്വർണാഭരണ വ്യാപാര മേഖലയിലെ അസോസിയേഷനുകളുടെ സംയുക്ത യോഗം തീരുമാനിച്ചു.
18 കാരറ്റ് സ്വർണാഭരണങ്ങൾക്ക് കേരളത്തിൽ വ്യത്യസ്തമായ വിലകളാണ് പല ജ്വല്ലറികളും ഈടാക്കി വന്നിരുന്നത്.
വിലനിലവാരം ഏകീകരിക്കുന്നതിന് വളരെക്കാലമായി ചർച്ചകൾ നടന്നുവരികയായിരുന്നു.
യോഗത്തിൽ ടി.എസ്. കല്യാണരാമൻ അധ്യക്ഷത വഹിച്ചു.
ഡോ.ബി.ഗോവിന്ദൻ, (എകെജിഎസ്എംഎ) കെ.സുരേന്ദ്രൻ അഡ്വ.എസ്. അബ്ദുൽ നാസർ, (കെജിഎസ്എംഎ)
എം.പി.അഹമ്മദ്,
എ.കെ.നിഷാദ്,
ഓ.അഷർ,
(കെജെഎഫ്)
ഷാജു ചിറയത്ത് (കെജിഎസ്ഡിഎ) എന്നിവർ പ്രസംഗിച്ചു.
ഏകീകൃത വില ഉപഭോക്താക്കൾക്ക് ഗുണകരമാകും എന്നും,സംസ്ഥാനത്ത് 18 കാരറ്റ് ആഭരണങ്ങളുടെ വിൽപ്പനയിൽ കുതിപ്പ് ഉണ്ടാകുമെന്നും സ്വർണ്ണവിപണിയുടെ 20 ശതമാനം വ്യാപാര ലക്ഷ്യത്തിലേക്ക് എത്താൻ കഴിയുമെന്നും കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.എസ്. അബ്ദുൽ നാസർ അറിയിച്ചു.
18 കാരറ്റ് സ്വർണാഭരണങ്ങൾക്കും നാളെ മുതൽ ഏകീകൃത വിലനിലവാരം.
YOU MAY ALSO LIKE
BREAKING NEWS
മദ്യലഹരിയിൽ അഴിഞ്ഞാടി; പിടികൂടിയ പോലീസുകാരന്റെ കൈ കടിച്ചുമുറിച്ച് പ്രതി; വൈദ്യപരിശോധനയ്ക്കായി ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് സംഭവം
BREAKING NEWS
' ഗോമൂത്ര ചായ' കുടിക്കുന്നവർ, വൃത്തിയില്ലാത്ത കിടപ്പാടങ്ങൾ...' കൈയ്യിൽ രണ്ട് സ്മാർട്ട്ഫോണുകളുകളുമായി 150-ലേറെ ചൈനീസ് വ്ളോഗർമാർ; ധാക്കയിലെ ചേരിപ്രദേശങ്ങൾ ചിത്രീകരിച്ച് ഡൽഹിയെന്ന് പറഞ്ഞ് ലൈവ് സ്ട്രീമിങ്ങ്; വീടുകളിൽ അനുവാദമില്ലാതെ കയറി ചിത്രീകരണം, വീഡിയോ
BREAKING NEWS
നാടകം കളിച്ചതിനാണ് ഞങ്ങൾക്കെതിരെ കേസ്, ഒരേ വിഷയത്തിൽ തന്നെ രണ്ടു കേസുകൾ എടുത്തത് വിചിത്ര നടപടി, പരിക്ഷ എഴുതേണ്ട എല്ലാവർക്കും സസ്പെൻഷന് മുൻപ് 60% വരെ ഹാജരുണ്ട്, ബാക്കി 15% മാപ്പപേക്ഷ ഫയൽ ചെയ്താൽ ലഭ്യമാകുമായിരുന്നു, കോളേജിൽ കയറാൻ അനുവദിച്ചിരുന്നില്ല- റിട്ട് ഹർജിയിൽ വിദ്യാർഥികൾ, ഹാജർ നില കോടതി പരിശോ...
BREAKING NEWS
പ്രായപൂർത്തിയാകാത്ത കുട്ടിയെ ഉപയോഗിച്ച് അലമാരയിൽ സൂക്ഷിച്ചിരുന്ന 24 പവൻ സ്വർണവും അഞ്ചുലക്ഷം രൂപയും കവർന്നു; കുട്ടിയടക്കം മൂന്നുപേർ അറസ്റ്റിൽ