BREAKING NEWS

116.37 കിലോ കഞ്ചാവ് കൈമാറാനിരുന്നത് മലയാളികൾ ഉൾപ്പെട്ട റാക്കറ്റിന്!! 11 ബാ​ഗുകളിലായി രണ്ടു കിലോയുടെ 58 പാക്കറ്റുകൾ… കറുകുറ്റിയിൽ വൻ കഞ്ചാവ് വേട്ട, ഒന്നേകാൽ കോടിയുടെ കഞ്ചാവുമായി നാല് ഒഡിഷ സ്വദേശികൾ എക്സൈസ് പി‍ടിയിൽ

· · 1 min read
Share: Copied!

കൊച്ചി: കറുകുറ്റിയിൽ വൻ കഞ്ചാവുവേ‌ട്ട. 116.37 കിലോ കഞ്ചാവുമായി നാല് ഒഡിഷ സ്വദേശികൾ എക്‌സൈസിന്റെ പിടിയിലായി. ഞായറാഴ്ച പുലർച്ചെ കറുകുറ്റി റെയിൽവേ സ്റ്റേഷന് സമീപത്തുനിന്ന് നിന്നാണ് സഹോദരങ്ങളടങ്ങിയ നാലുപേരുടെ സംഘത്തെ പിടികൂടിയത്. ഒഡിഷ സ്വദേശികളായ ലക്ഷ്മൺ പത്ര (39), സഹോദരൻ തരസ്വർ പത്ര (36), ബൽഭദ്ര ധരുവ (30), പ്രദീപ് ഘഡേയ് (27) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. മലയാളികൾ ഉൾപ്പെട്ട റാക്കറ്റിനാണ് ഇവർ കഞ്ചാവ് കൈമാറാനിരുന്നതെന്നും സൂചനയുണ്ട്.

പിടിച്ചെടുത്തവ വിപണിയിൽ ഒന്നേകാൽ കോടി രൂപ വിലമതിക്കുന്ന കഞ്ചാവാണെന്ന് എറണാകുളം എക്‌സൈസ് ഡെപ്യൂട്ടി കമ്മിഷണർ പി.കെ. സതീഷ് പറഞ്ഞു. അതുപോലെ പിടിയിലായവർ ഇടനിലക്കാരാണ്. ഇവരുടെ ഫോൺവിളി വിവരങ്ങളുടെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തിവരുകയാണെന്നും പി.കെ. സതീഷ് പറഞ്ഞു.

അതേസമയം അങ്കമാലി എക്‌സൈസ് സംഘത്തിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഒഡിഷയിൽ നിന്നും ട്രെയിനിൽ എത്തിയ പ്രതികൾ പിടിയിലായത്. തൃശ്ശൂരിൽ ട്രെയിനിറങ്ങി അവിടെനിന്ന് കറുകുറ്റിയിൽ എത്തിയെന്നാണ് പ്രതികൾ ചോദ്യംചെയ്യലിൽ പറഞ്ഞത്. ഇവരുടെ പക്കൽനിന്ന് ട്രെയിൻ, ബസ് ടിക്കറ്റുകൾ ലഭിക്കാത്തതിനാൽ എക്‌സൈസ് ഈ മൊഴി വിശ്വാസത്തിലെടുത്തിട്ടില്ല. പ്രതികൾ രണ്ടുകിലോ വീതമുള്ള കഞ്ചാവിന്റെ 58 പാക്കറ്റുകൾ 11 ബാഗുകളിലായി സൂക്ഷിച്ചിരിക്കുകയായിരുന്നു. പ്രതികളിൽ നിന്നും പിടികൂടിയ ഫോണുകൾ പരിശോധിച്ചപ്പോൾ ലഭിച്ച സൂചനകൾ പ്രകാരം വിശദമായ അന്വേഷണം നടക്കുന്നുണ്ട്. അന്തർ സംസ്ഥാന അതിർത്തികൾ വഴി ലഹരിവസ്തുക്കൾ കടത്തുന്നവരാണെന്ന് സ്ഥിരീകരിച്ചു.

രാജ്യത്ത് വിതരണം ചെയ്യുന്ന കഞ്ചാവിന്റെ 80 ശതമാനവും ആന്ധ്ര, ഒഡിഷ സംസ്ഥാനങ്ങളിലെ ചില ജില്ലകളിൽ കൃഷിചെയ്യുന്നതാണെന്ന് എക്‌സൈസ് അധികൃതർ പറഞ്ഞു. അവിടെ കിലോയ്ക്ക് 3,000 മുതൽ 5,000 രൂപ വരെ കൊടുത്തു വാങ്ങുന്ന കഞ്ചാവാണ് ഇവിടെ ലക്ഷങ്ങൾ വാങ്ങി വിറ്റഴിക്കുന്നത്.അങ്കമാലി റെയ്ഞ്ച് എക്‌സൈസ് ഇൻസ്‌പെക്ടർ എ. വിപിൻ ദാസ്, അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർമാരായ പി.കെ. ബിജു, പി.എൻ. സുരേഷ് ബാബു, പ്രിവന്റീവ് ഓഫീസർമാരായ എം.എ. ഷിബു, വി.ബി. രാജേഷ്, എ.പി. പ്രദീപ് കുമാർ, സിവിൽ എക്‌സൈസ് ഓഫീസർമാരായ എസ്. നൗഫൽ, പി.ബി. സജീഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.

ബിആർഎസ് നേതാക്കളോട് ഒരു കല്ല് കെട്ടി വെള്ളത്തിൽ ചാടാൻ പറയൂ, നമ്മുടെ ശനി പോകും, അവരുടെ രക്തം കൃഷിയിടങ്ങളിൽ ഒഴുക്കണം, നിങ്ങൾക്ക് വേണമെങ്കിൽ അവരെ പോയി കാണാം, അല്ലെങ്കിൽ വിദഗ്ധരെ അയക്കാം, ചെലവുകൾ ഞങ്ങൾ വഹിക്കാം, രേവന്ത് റെഡ്ഡിയുടെ പരാമര്‍ശം വിവാദത്തില്‍

BREAKING NEWS
മൊബൈൽ തട്ടിയെടുത്തത് തെളിവുകൾ നശിപ്പിക്കാതിരിക്കാനും ബന്ധുവായ പരാതിക്കാരി വഴി ഫോൺ പോലീസിനു കൈമാറാനും!! പീഡനവിവരം പുറത്തുപറയാതിരിക്കാൻ ഒരു കോടി രൂപ ഡോ. ജോൺസൺ‌ വാ​ഗ്ദാനം ചെയ്തു, നിരസിച്ചതോടെ പരാതി- യുവനടിയുടെ മൊഴി
10 Nov 2026
BREAKING NEWS
മുത്തശ്ശിയുടെ കൊലപാതകവും പിതാവിന്റെ ക്രൂരമായ വധവും നേരിട്ട് അനുഭവിച്ചവരാണ് അവർ ഇരുവരും... തെരഞ്ഞെടുപ്പിന് ഏതാനും മാസങ്ങൾക്കുമുമ്പ് കോൺഗ്രസ് വിജയിച്ചാൽ പ്രധാനമന്ത്രി പദം ഏറ്റെടുക്കുമോയെന്ന് മക്കളിൽ ഒരാൾ നേരിട്ട് ചോദിച്ചു, 'ഒരിക്കലുമില്ല' എന്നായിരുന്നു മറുപടി, വീണ്ടും ഉറപ്പാണോയെന്ന് ചോദിച്ചു...പ്രധ...
10 Nov 2026
BREAKING NEWS
'ഇന്ത്യയുടെ പ്രധാനമന്ത്രി പദം ഏറ്റെടുക്കാൻ തയ്യാറാണോ?' ആദ്യം വിസമ്മതിച്ചെങ്കിലും പിന്നീട് മടി മാറി സമ്മതിക്കുകയായിരുന്നു!! രാജ്യം അദ്ദേഹത്തിന്റെ കൈകളിൽ സുരക്ഷിതമായിരിക്കുമെന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു...തന്നിലേക്കുവന്ന പ്രധാനമന്ത്രി പദം നിരസിച്ച് മൻമോഹൻ സിങ്ങിനെ തിരഞ്ഞെടുത്തത് എന്തുകൊണ്ട്? വെള...
10 Nov 2026
BREAKING NEWS
മദ്യലഹരിയിൽ അഴിഞ്ഞാടി; പിടികൂടിയ പോലീസുകാരന്റെ കൈ കടിച്ചുമുറിച്ച് പ്രതി; വൈദ്യപരിശോധനയ്ക്കായി ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് സംഭവം
10 Nov 2026