തൃശ്ശൂർ : കുന്നംകുളത്ത് കൂട്ട ആത്മഹത്യാശ്രമം. നാലംഗ കുടുംബമാണ് ആത്മഹത്യക്ക് ശ്രമിച്ചത്. സംഭവത്തിൽ അച്ഛനും മകളും മരിച്ചു. പ്രവാസിയായിരുന്ന സിബിയും മകൾ അലീനയുമാണ് മരിച്ചത്. ഭാര്യയെയും മകനെയും ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗൾഫിലായിരുന്ന സിബി ജോലി നഷ്ടപ്പെട്ടതിനെ തുടർന്ന് കഴിഞ്ഞ ദിവസമാണ് നാട്ടിലെത്തിയത്.
കടുത്ത സാമ്പത്തിക ബാധ്യതയാണ് കുടുംബത്തെ ആത്മഹത്യയിലേക്ക് എത്തിച്ചതെന്നാണ് പ്രാഥമിക വിവരം. സിബിയുടെ മൃതദേഹം കിണറ്റിൽനിന്നാണ് കണ്ടെത്തിയത്. അലീനയെ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്.
ഇരുവരും വിഷം കഴിച്ചിരുന്നതായും വിവരമുണ്ട്. സിബിയുടെ ഭാര്യ ബീനയെയും മകൻ ആദിത്യയെയുമാണ് ആശുപത്രിയിൽപ്രവേശിപ്പിച്ചത്. 17-കാരനായ ആദിത്യൻ ഭയന്ന് പോലീസിനെ വിളിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
















































