തൃശൂര്‍: നെന്മിനിയില്‍ വയോധികയുടെ മൃതദേഹം കിണറ്റില്‍ കെട്ടിത്തൂക്കിയ നിലയില്‍ കണ്ടെത്തി. ചേലക്കര വില്ലടത്ത് വീട്ടില്‍ സന്താനവല്ലിയുടെ (65) മൃതദേഹമാണ് കിണറ്റില്‍ കണ്ടെത്തിയത്.
ഇവര്‍ക്കൊപ്പം താമസിച്ചിരുന്ന വയോധികനെ പൊലീസ് കസ്റ്റഡിയിലെടുത്തു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.
മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. പൊലീസ് അന്വേഷണം തുടങ്ങി.

















































