BREAKING NEWS

അനാരോഗ്യം മൂലം ചടങ്ങുകൾ ചെയ്യാൻ ബുദ്ധിമുട്ടുണ്ട്, തന്നെ തന്ത്രിസ്ഥാനത്തുനിന്ന് ഒഴിവാക്കണം, പകരം മകന് ആ സ്ഥാനം നൽകണം!! ദേവസ്വം ബോർഡിനു കത്തു നൽകി കണ്ഠര് രാജീവര്, തീരുമാനമെടുക്കുക ഹൈക്കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തിയ ശേഷം- കെ. ജയകുമാർ

· · 1 min read
Share: Copied!

തിരുവനന്തപുരം: ഈ മണ്ഡല മകരവിളക്ക് സീസണിൽ ശബരിമലയിലെ തന്ത്രിസ്ഥാനത്തുനിന്ന് തന്നെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ദേവസ്വം ബോർഡിനു കത്തു നൽകി തന്ത്രി കണ്ഠര് രാജീവര്. തനിക്കു പകരം മകൻ ബ്രഹ്മദത്തനു തന്ത്രിസ്ഥാനം നൽകണമെന്നാണ് കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്. തനിക്ക് അനാരോഗ്യം മൂലം തന്ത്രിസ്ഥാനത്തുനിന്ന് ചടങ്ങുകൾ ചെയ്യാൻ ബുദ്ധിമുട്ടുണ്ടെന്നാണു കത്തിൽ പറയുന്നത്. എന്നാൽ ഇക്കാര്യം ഹൈക്കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തിയ ശേഷം തീരുമാനമെടുക്കുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ പറഞ്ഞു

അതേസമയം ഊഴമനുസരിച്ച് ഈ സീസണിൽ തന്ത്രിയായി എത്തേണ്ടത് കണ്ഠര് രാജീവര് ആയിരുന്നു. എന്നാൽ ശബരിമല സ്വർണക്കൊള്ള കേസിൽ പ്രതിയായതിനു പിന്നാലെയാണ് തന്ത്രിസ്ഥാനത്തുനിന്ന് മാറ്റണമെന്ന് ബോർഡിനോട് അദ്ദേഹം ആവശ്യപ്പെട്ടിരിക്കുന്നത്. ശബരിമല, മാളികപ്പുറം മേൽശാന്തി അഭിമുഖത്തിലും തന്ത്രിയെന്ന നിലയിൽ കണ്ഠര് രാജീവരാണ് പങ്കെടുക്കുന്നത്. ഇക്കാര്യത്തിലും ബോർഡ് തീരുമാനമെടുത്തിട്ടില്ല. ശബരിമലയുടെ താന്ത്രികാവകാശമുള്ള താഴമൺ മഠത്തിലെ കണ്ഠര് മോഹനരും രാജീവരും ആണ് തന്ത്രിസ്ഥാനം വഹിച്ചിരുന്നത്. പിന്നീട് കണ്ഠര് മോഹനർ മാറി പകരം മകൻ കണ്ഠര് മഹേഷ് മോഹനരർക്കു ചുമതല നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് കണ്ഠര് രാജീവരും തന്ത്രിസ്ഥാനം മകന് നൽകണമെന്ന് ആവശ്യപ്പെട്ട് കത്ത് നൽകിയിരിക്കുന്നത്.

ഉളുപ്പ് ഉണ്ടെങ്കില്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് ഇറങ്ങി പോകു… തെറ്റ് പറ്റാത്ത മനുഷ്യര്‍ ഇല്ല, തിരുത്താന്‍ ഈഗോ സമ്മതിക്കാത്തതാണ് പാര്‍ട്ടിയെ തോല്‍പ്പിച്ചത്… ധനരാജ് അനുസ്മരണ പോസ്റ്റുകള്‍ പങ്കുവച്ച കെ കെ രാഗേഷിനെയും ടിഐ മധുസൂദനനെയും തെറിവിളിച്ച് പാര്‍ട്ടി പ്രവര്‍ത്തകര്‍

BREAKING NEWS
നിർബന്ധമായും വരണമെന്ന് ക്രൈബ്രാഞ്ചിന്റെ മൂന്നാമത്തെ നോട്ടീസ്; ചോദ്യംചെയ്യലിന് പി.എസ്.സി ചെയർമാൻ ഇന്നും ഹാജരായില്ല; ഹൈക്കോടതി ഉത്തരവിനുശേഷം തീരുമാനമെന്ന് നിലപാട്
10 Nov 2026
BREAKING NEWS
ഇറാന്റെ ഭീഷണി; യുകെയിലെ സൈനിക താവളത്തിൽനിന്ന് വിമാനങ്ങൾ മാറ്റി യുഎസ്; രണ്ടാംതവണയാണ് ഇത്തരമൊരു നീക്കം അമേരിക്ക നടത്തുന്നത്; മറ്റ് രാജ്യങ്ങളുടെ സൈനിക നീക്കങ്ങളെക്കുറിച്ച് പ്രതികരിക്കാറില്ലെന്ന് ബ്രിട്ടീഷ് പ്രതിരോധ മന്ത്രാലയം
10 Nov 2026
BREAKING NEWS
പ്രധാനമന്ത്രി തന്നെ കാണുമ്പോൾ 'നമസ്‌തേ' പറഞ്ഞ് അഭിവാദ്യം ചെയ്യും,  കണ്ണിൽ നോക്കാതെ ഒഴിഞ്ഞുമാറുകയാണ് പതിവ്!! മോദിയുടെ ജീവിത പശ്ചാത്തലം പ്രചാരണസംഘം അവതരിപ്പിക്കുന്നതുപോലെ അത്രയും എളിയതായിരുന്നോ? ഇന്ത്യയെ ജനാധിപത്യ-മതേതരത്വ പാതയിലേക്ക് നയിച്ചതാണ് നെഹ്‌റുവിനോടുള്ള ബിജെപിയുടെ വിരോധത്തിന് കാരണം- സോണിയ ...
10 Nov 2026
BREAKING NEWS
മൊബൈൽ തട്ടിയെടുത്തത് തെളിവുകൾ നശിപ്പിക്കാതിരിക്കാനും ബന്ധുവായ പരാതിക്കാരി വഴി ഫോൺ പോലീസിനു കൈമാറാനും!! പീഡനവിവരം പുറത്തുപറയാതിരിക്കാൻ ഒരു കോടി രൂപ ഡോ. ജോൺസൺ‌ വാ​ഗ്ദാനം ചെയ്തു, നിരസിച്ചതോടെ പരാതി- യുവനടിയുടെ മൊഴി
10 Nov 2026