തിരുവനന്തപുരം: അയ്യപ്പസ്വാമിക്ക് പ്രത്യേകമായി പബ്ലിസിറ്റിയുടെ ആവശ്യമില്ലെന്നും പുതിയ രീതിയിലുള്ള ‘സംഗമങ്ങൾ’ സംഘടിപ്പിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും ശബരിമല ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ.
ശബരിമലയിലെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനായുള്ള നിർദേശങ്ങൾ ചർച്ചചെയ്യാൻ ചേർന്ന സ്പെഷ്യൽ ബോർഡ് യോഗത്തിന് ശേഷം വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ശബരിമലയുമായി ബന്ധപ്പെട്ടുള്ള വാർത്തകൾ വലിയ വിഷമമുണ്ടാക്കിയെന്ന് അദ്ദേഹം പറഞ്ഞു.
തങ്ങൾ ആരും ഒന്നും മോഷ്ടിച്ചിട്ടില്ലെന്നും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ വിജിലൻസുമായി ചേർന്ന് നിരീക്ഷണം ഉറപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ശബരിമല തെറ്റായ രീതിയിൽ വാർത്തയിൽ ഇടംപിടിക്കരുതെന്നാണ് താൻ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു.

















































