BREAKING NEWS

പോലീസ് കാന്റീനിലെ മീന്‍ വറുത്തതില്‍ ചത്ത അട്ട, സ്ഥാപനം അടച്ചുപൂട്ടി കോര്‍പ്പറേഷന്‍, കാന്റീന്‍ പ്രവര്‍ത്തിച്ചത് വൃത്തിഹീനമായ സാഹചര്യത്തില്‍

· · 1 min read
Share: Copied!

തിരുവനന്തപുരം: തിരുവനന്തപുരം കന്റോണ്‍മെന്റ് പോലീസ് കാന്റീനിലെ മീന്‍ വറുത്തതില്‍ ചത്ത അട്ട. പരിശോധനയില്‍ ഗുരുതര ശുചിത്വവീഴ്ച കണ്ടെത്തിയതിനെ തുടര്‍ന്ന് കാന്റീന്‍ അടച്ചുപൂട്ടാന്‍ കോര്‍പ്പറേഷന്‍ ഉത്തരവിട്ടു. ഒരു പോലീസുകാരന്‍ കാന്റീനില്‍ നിന്ന് വാങ്ങിയ ഭക്ഷണപ്പാഴ്‌സലിലാണ് മീന്‍ വറുത്തതിനുള്ളില്‍ ചത്ത അട്ട കണ്ടെത്തിയത്.

വീട്ടിലെത്തി പൊതിയഴിച്ചപ്പോഴാണ് സംഭവം ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് വിവരം കോര്‍പ്പറേഷന്‍ അധികൃതരെ അറിയിക്കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ കാന്റീന്‍ അതീവ വൃത്തിഹീനമായ സാഹചര്യത്തിലാണു പ്രവര്‍ത്തിച്ചിരുന്നതെന്ന് ആരോഗ്യവിഭാഗം കണ്ടെത്തി.

ഇതിന്റെ അടിസ്ഥാനത്തില്‍ കാന്റീന്‍ നടത്തിപ്പുകാര്‍ക്ക് നേരിട്ട് ഹാജരാകാന്‍ നോട്ടീസ് നല്‍കുകയും സ്ഥാപനത്തിന്റെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവയ്‌ക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തു. കഴിഞ്ഞ കുറച്ച് നാളുകളായി കാന്റീനിലെ ഭക്ഷണത്തിന്റെ ഗുണനിലവാരത്തെക്കുറിച്ച് പരാതികള്‍ ഉയര്‍ന്നിരുന്നുവെന്നാണ് വിവരം. എന്നാല്‍ കന്റോണ്‍മെന്റ്, കണ്‍ട്രോള്‍ റൂം എന്നിവിടങ്ങളിലെ പോലീസുകാരുടെ പ്രധാന ആശ്രയമായതിനാല്‍ പലരും ഔദ്യോഗികമായി പരാതി നല്‍കാന്‍ മടിച്ചിരുന്നതായും പറയപ്പെടുന്നു.

BREAKING NEWS
‘ബാബ്‌റി മസ്ജിദിനുവേണ്ടി കരഞ്ഞെന്ന് സോണിയ പറയുന്നു; 1984-ൽ ഗുരുദ്വാരകൾ ആക്രമിക്കപ്പെട്ടപ്പോഴും ആയിരക്കണക്കിന് നിരപരാധികൾ കൊല ചെയ്യപ്പെട്ടപ്പോഴും സോണിയാ ഗാന്ധി ഒരു തുള്ളി കണ്ണീർ പൊഴിച്ചിരുന്നോ?‘ ബിലോങ്ങിങ് അല്ല വൈറ്റ്‌വാഷിങ്‘: ബിജെപി
10 Nov 2026
BREAKING NEWS
ഒരു പാട്രിയറ്റ് ഇന്റർസെപ്റ്റർ മിസൈലിന്റെ വില നാല് ദശലക്ഷം ഡോളർ, ജൂലൈ പകുതിയോടെ മധ്യപൂർവദേശത്ത് യുഎസ് തൊടുത്തത് 1,700ലധികം പാട്രിയറ്റ് ഇന്റർസെപ്റ്ററുകളും 200ലധികം THAAD മിസൈലുകളും... ''ഞങ്ങളില്ലായിരുന്നെങ്കിൽ ഇസ്രയേൽ പോലും നിലനിൽക്കുമായിരുന്നില്ല... യുഎസ് സംരക്ഷിച്ച രാജ്യങ്ങളെല്ലാം ഇറാൻ യുദ്ധത്തിന...
10 Nov 2026
BREAKING NEWS
വീ‌ടിരിക്കുന്നത് വളവിനോട് ചേർന്ന്... ഡ്രൈവർ ഉറങ്ങിപ്പോയി, പച്ചക്കറിയുമായി വന്ന മിനിലോറി നിയന്ത്രണം വിട്ട് വീടിന് മുന്നിലേക്ക് ഇടിച്ചു കയറി, വാഹനം ചുമരിൽ തട്ടിനിന്നതിനാൽ ഒഴിവായത് വൻ അപകടം
10 Nov 2026
BREAKING NEWS
'സ്വാതന്ത്ര്യസമര സേനാനിയുടെ മകനായ എന്നെ ആരും ദേശസ്‌നേഹം പഠിപ്പിക്കേണ്ട; ബിജെപിയുടെ അജണ്ട നടപ്പാക്കാൻ അനുവദിക്കില്ല'; വന്ദേമാതരം വിവാദത്തിൽ പ്രതികരിച്ച് കെ. മുരളീധരൻ
10 Nov 2026