BREAKING NEWS

30 മീറ്റര്‍ നീളമുള്ള ശ്മശാനത്തിലെ ഇരുമ്പ് പുകക്കുഴൽ വീടിന് മുകളിലേക്ക് തകര്‍ന്നു വീണു, അടിഭാഗം പൂര്‍ണമായി ദ്രവിച്ച നിലയില്‍, ക്രെയിനെത്തിച്ച് നീക്കം ചെയ്യും

· · 1 min read
Share: Copied!

അരൂർ: ആലപ്പുഴ അരൂരിലെ പൊതുശ്മശാനത്തിലെ 30 മീറ്റര്‍ നീളമുള്ള കൂറ്റൻ പുകക്കുഴൽ സമീപത്തെ വീടിനു മുകളിലേക്ക് തകർന്നു വീണു. ബുധനാഴ്ച പുലർച്ചെയുണ്ടായ ശക്തമായ കാറ്റിലും മഴയിലുമാണ് അപകടം സംഭവിച്ചത്. വേഴക്കാട്ട് തിലകൻ എന്നയാളുടെ വീടിന് മുകളിലേക്കാണ് പുകക്കുഴൽ പതിച്ചത്. ആർക്കും പരിക്കില്ല. ഇരുമ്പിൽ നിർമ്മിച്ച ഏകദേശം 30 മീറ്റർ നീളമുള്ള പുകക്കുഴലാണ് തകർന്നു വീണത്.

പുകക്കുഴലിന്റെ അടിഭാഗം ദ്രവിച്ചു ദുർബലമായതാണ് അപകടത്തിന് കാരണമായതെന്ന് വിലയിരുത്തപ്പെടുന്നു. തകരാറുകൾ മൂലം കഴിഞ്ഞ രണ്ട് മാസത്തിലേറെയായി ഈ ശ്മശാനം പ്രവർത്തിക്കുന്നുണ്ടായിരുന്നില്ല. ശ്മശാനത്തിന്റെ അറ്റകുറ്റപ്പണികൾ നടത്തുന്നതിന് മുന്നോടിയായി അടുത്തിടെ ഒരു വിദഗ്ധ സംഘം ഇവിടെ പരിശോധന നടത്തിയിരുന്നു.

പുകക്കുഴലും ചിമ്മിനിയും ഉൾപ്പെടെയുള്ളവ അടിയന്തരമായി മാറ്റണമെന്ന് ഈ സംഘം നിർദ്ദേശിച്ചിരുന്നതായും റിപ്പോർട്ടുകളുണ്ട്. വീടിനു മുകളിൽ വീണുകിടക്കുന്ന പുകക്കുഴൽ ക്രെയിൻ എത്തിച്ച് നീക്കം ചെയ്യാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്.

BREAKING NEWS
ശ്വാസം മുട്ടി ഡൽഹി! 1000 കടന്നതോടെ വായുനിലവാരം അളക്കുന്ന യന്ത്രങ്ങൾ നിലച്ചു; സുപ്രീംകോടതിയുടെ നിർദ്ദേശം മറികടന്ന് പടക്കം പൊട്ടിച്ചതിന് 200 കേസുകൾ
10 Nov 2026
BREAKING NEWS
‘ബാബ്‌റി മസ്ജിദിനുവേണ്ടി കരഞ്ഞെന്ന് സോണിയ പറയുന്നു; 1984-ൽ ഗുരുദ്വാരകൾ ആക്രമിക്കപ്പെട്ടപ്പോഴും ആയിരക്കണക്കിന് നിരപരാധികൾ കൊല ചെയ്യപ്പെട്ടപ്പോഴും സോണിയാ ഗാന്ധി ഒരു തുള്ളി കണ്ണീർ പൊഴിച്ചിരുന്നോ?‘ ബിലോങ്ങിങ് അല്ല വൈറ്റ്‌വാഷിങ്‘: ബിജെപി
10 Nov 2026
BREAKING NEWS
ഒരു പാട്രിയറ്റ് ഇന്റർസെപ്റ്റർ മിസൈലിന്റെ വില നാല് ദശലക്ഷം ഡോളർ, ജൂലൈ പകുതിയോടെ മധ്യപൂർവദേശത്ത് യുഎസ് തൊടുത്തത് 1,700ലധികം പാട്രിയറ്റ് ഇന്റർസെപ്റ്ററുകളും 200ലധികം THAAD മിസൈലുകളും... ''ഞങ്ങളില്ലായിരുന്നെങ്കിൽ ഇസ്രയേൽ പോലും നിലനിൽക്കുമായിരുന്നില്ല... യുഎസ് സംരക്ഷിച്ച രാജ്യങ്ങളെല്ലാം ഇറാൻ യുദ്ധത്തിന...
10 Nov 2026
BREAKING NEWS
വീ‌ടിരിക്കുന്നത് വളവിനോട് ചേർന്ന്... ഡ്രൈവർ ഉറങ്ങിപ്പോയി, പച്ചക്കറിയുമായി വന്ന മിനിലോറി നിയന്ത്രണം വിട്ട് വീടിന് മുന്നിലേക്ക് ഇടിച്ചു കയറി, വാഹനം ചുമരിൽ തട്ടിനിന്നതിനാൽ ഒഴിവായത് വൻ അപകടം
10 Nov 2026