മലപ്പുറം: നിലമ്പൂർ വടപുറം സ്വദേശിയായ 18-കാരൻ ദീപകിനെ വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. മഞ്ചേരി ഐടിഐയിലെ വിദ്യാർത്ഥിയായിരുന്നു. ഇന്ന് രാവിലെയാണ് കുടുംബാംഗങ്ങൾ ദീപകിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.
പരീക്ഷയിൽ പ്രതീക്ഷിച്ച മാർക്ക് ലഭിക്കാത്തതിനെ തുടർന്നുണ്ടായ മാനസിക വിഷമമാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക അന്വേഷണത്തിൽ പൊലീസിന്റെ നിഗമനം. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.

















































