BREAKING NEWS

വയനാട് തുരങ്കപാത നിർമാണ മേഖലയിൽ മണ്ണിടിച്ചിൽ; ആളുകൾ കുടുങ്ങിക്കിടക്കുന്നുണ്ടോയെന്ന് ആശങ്ക; ഒരു ബസ് അടക്കം നിരവധി വാഹനങ്ങൾ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് പ്രദേശവാസികൾ; അഞ്ച്പേരെ രക്ഷപ്പെടുത്തി; രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു

· · 1 min read
Share: Copied!

മേപ്പാടി: വയനാട് തുരങ്കപാത നിർമാണ മേഖലയായ കള്ളാടിയിൽ മണ്ണിടിച്ചിൽ. മീനാക്ഷി പാലത്തിന് സമീപമാണ് അപകടമുണ്ടായത്.  മണ്ണിടിച്ചിലിൽ ആളുകൾ കുടുങ്ങിക്കിടക്കുന്നുണ്ടോയെന്ന ആശങ്ക നിലനിൽക്കുന്നതിനാൽ വ്യാപകമായ തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്. തുരങ്കപാത നിർമ്മാണത്തിന്റെ ഭാ​ഗമായി കൂട്ടിയിട്ട വൻ മൺകൂനയാണ് ഇടിഞ്ഞതെന്നാണ് വിവരം.

മണ്ണിടിച്ചിലിൽ ചില വാഹനങ്ങളും മണ്ണിനടിയിലായതായി പ്രാഥമിക വിവരമുണ്ട്. 30 ലേറെ നിർമ്മാണ തൊഴിലാളികൾ സംഭവസ്ഥലത്തുണ്ടായിരുന്നെന്നും പ്രദേശവാസികൾ പറയുന്നു. അപകടത്തിൽപ്പെട്ട അഞ്ച് പേരെ രക്ഷപ്പെടുത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദേശീയ ദുരന്തനിവാരണ സേനയുടെ (എൻഡിആർഎഫ്) സംഘം സംഭവസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. അഗ്നിരക്ഷാസേന, പൊലീസ്, റവന്യൂ വകുപ്പ് എന്നിവയുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനവും തെരച്ചിലും തുടരുകയാണ്.

മേപ്പാടി മേഖലയിൽ കഴിഞ്ഞ ദിവസം അതിതീവ്ര മഴയാണ് ലഭിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 226 മില്ലിമീറ്റർ മഴ രേഖപ്പെടുത്തിയിരുന്നു. കനത്ത മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. പ്രദേശത്ത് കൂടുതൽ മണ്ണിടിച്ചിലിന് സാധ്യതയുള്ളതിനാൽ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചിട്ടുണ്ട്.

കണക്കുതെറ്റി, വിഴിഞ്ഞം തുറമുഖ പദ്ധതിക്ക് ചെലവിട്ടത് 3764.54 കോടി രൂപയെന്ന് മുഖ്യമന്ത്രി!! എൽഡിഎഫ് കണക്കു പ്രകാരം ചെലവിട്ടത് 5,370 കോടി രൂപ, കണക്കുകൾ പുറത്തുവിട്ടത് പ്രതിപക്ഷ എംഎൽഎമാരുടെ ചോദ്യങ്ങൾക്ക് മറുപടിയായി

BREAKING NEWS
‘ആത്മഹത്യയല്ല, അവളെ കൊന്നതാണ്‘; കൊല്ലത്ത് ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ 26 കാരിയുടെ മരണം കൊലപാതകമെന്നാരോപിച്ച് ബന്ധുക്കൾ; കൂടുതൽ അന്വേഷണത്തിലേയ്ക്ക്
10 Nov 2026
BREAKING NEWS
‘‘അയാൾ എന്നെ വലിച്ചു പുറത്തേക്ക് ഇട്ടേനെ; മറ്റൊരു സൗമ്യയായി ഞാൻ മാറിയേനെ; പിന്നിൽനിന്ന് ആരോ തള്ളുന്നതുപോലെ തോന്നി, തിരക്കിനിടയിൽ സംഭവിച്ചതാകാമെന്നാണ് ആദ്യം കരുതി; നോക്കിയപ്പോൾ ഇയാൾ മോശംആംഗ്യങ്ങൾ കാണിക്കുന്നു‘‘- മലബാർ എക്സ്പ്രസിൽ അതിക്രമത്തിനിരയായ യുവതി
10 Nov 2026
BREAKING NEWS
ശ്വാസം മുട്ടി ഡൽഹി! 1000 കടന്നതോടെ വായുനിലവാരം അളക്കുന്ന യന്ത്രങ്ങൾ നിലച്ചു; സുപ്രീംകോടതിയുടെ നിർദ്ദേശം മറികടന്ന് പടക്കം പൊട്ടിച്ചതിന് 200 കേസുകൾ
10 Nov 2026
BREAKING NEWS
‘ബാബ്‌റി മസ്ജിദിനുവേണ്ടി കരഞ്ഞെന്ന് സോണിയ പറയുന്നു; 1984-ൽ ഗുരുദ്വാരകൾ ആക്രമിക്കപ്പെട്ടപ്പോഴും ആയിരക്കണക്കിന് നിരപരാധികൾ കൊല ചെയ്യപ്പെട്ടപ്പോഴും സോണിയാ ഗാന്ധി ഒരു തുള്ളി കണ്ണീർ പൊഴിച്ചിരുന്നോ?‘ ബിലോങ്ങിങ് അല്ല വൈറ്റ്‌വാഷിങ്‘: ബിജെപി
10 Nov 2026