BREAKING NEWS

അൻസിബയെ ജയിലിൽ ഇടുമെന്ന് എസ്‌ഐ രേഷ്മ ഭീഷണിപ്പെടുത്തി, ചോദ്യം ചെയ്തത് ലക്ഷ്മിപ്രിയയുടെ സാന്നിദ്ധ്യത്തിൽ, വിളിച്ചുവരുത്തിയത് നിയമവിരുദ്ധമായി, ഭീഷണിപ്പെടുത്തി സ്റ്റേഷൻ റെക്കോർഡ്‌സിൽ ഒപ്പിടാൻ നിർബന്ധിച്ചു- എഫ്ഐആർ പുറത്ത്, കേസെടുത്തിരിക്കുന്നത് പത്തോളം വകുപ്പുകളിൽ

· · 1 min read
Share: Copied!

കൊച്ചി: നടി അൻസിബ ഹസന്റെ പരാതിയിൽ ലക്ഷ്മിപ്രിയ്‌ക്കെതിരായ കേസിലെ എഫ്‌ഐആറിലെ വിവരങ്ങൾ പുറത്ത്. ലക്ഷ്മിപ്രിയയുടെ പരാതിയിൽ അൻസിബയെ ജയിലിൽ ഇടുമെന്ന് എസ്‌ഐ രേഷ്മ ഭീഷണിപ്പെടുത്തി. ലക്ഷ്മിപ്രിയ പോലീസ് സ്റ്റേഷനിൽ വെച്ച് എസ്ഐയുടെ സാന്നിദ്ധ്യത്തിൽ അൻസിബയെ ചോദ്യം ചെയ്‌തെന്നും അൻസിബയെ നിയമവിരുദ്ധമായി സ്‌റ്റേഷനിൽ വിളിച്ചുവരുത്തി തടഞ്ഞുവെച്ചെന്നും എഫ്‌ഐആറിൽ പറയുന്നു.

അതുപോലെ ഭീഷണിപ്പെടുത്തി സ്റ്റേഷൻ റെക്കോർഡ്‌സിൽ ഒപ്പിടാൻ നിർബന്ധിച്ചെന്നും അൻസിബയുടെ താൽപ്പര്യങ്ങൾക്ക് വിരുദ്ധമായി രേഖകൾ തയ്യാറാക്കി ഉപയോഗിച്ചുവെന്നും എഫ്‌ഐആറിൽ പറയുന്നുണ്ട്. അതേസമയം കോടതി നിർദേശത്തെ തുടർന്ന് പത്തോളം വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. അൻസിബയുടെ പരാതിയിൽ ലക്ഷ്മിപ്രിയയ്ക്കും ഭർത്താവിനും വനിതാ സെൽ എസ്ഐ എന്നിവർക്കെതിരെയാണ് ഇപ്പോൾ കേസെടുത്തത്. ആദ്യം കേസെടുക്കാൻ പോലീസ് വിസമ്മതിച്ചെങ്കിലും ലക്ഷ്മി പ്രിയ, ഭർത്താവ് ജയേഷ്, തൃപ്പൂണിത്തുറ എസ് ഐ രേഷ്മ എന്നിവർക്കെതിരായ അൻസിബയുടെ പരാതിയിൽ തൃപ്പൂണിത്തുറ മജിസ്ട്രേറ്റ് കോടതി കേസെടുക്കാൻ നിർദ്ദേശം നൽകുകയായിരുന്നു.

അൻസിബയെ തൃപ്പൂണിത്തുറ വനിത സെല്ലിൽ നിയമവിരുദ്ധമായി തടഞ്ഞു വച്ചു, സ്റ്റേഷൻ രേഖയിൽ അൻസിബയെകൊണ്ട് മാപ്പ് എഴുതി ഒപ്പിടിയിച്ചു, പ്രതികൾക്ക് വേണ്ടി അൻസിബ അറിയാതെ തിരുത്തൽ വരുത്തിയെന്നാണ് അൻസിബയുടെ പരാതി. പരാതി മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും നൽകിയിരുന്നെങ്കിലും കേസിൽ കഴമ്പില്ലെന്നായിരുന്നു പോലീസ് വാ​ദം. പിന്നാലെയാണ് അൻസിബ കോടതിയെ സമീപിച്ച് അനുകൂല വിധി നേടിയത്.

കുഞ്ഞ് കരഞ്ഞത് പ്രകോപനമായി, നിലത്തേക്ക് വലിച്ചെറിഞ്ഞ് ചവിട്ടിക്കൊന്ന് പിതാവ്, പിന്നാലെ കട്ടിലില്‍ നിന്ന് വീണ് മരിച്ചെന്ന കെട്ടുകഥയും, കുടുക്കിയത് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്, കുഞ്ഞിന്റെ ദേഹമാസകലം ഗുരുതര പരിക്കുകള്‍

BREAKING NEWS
മുതിർന്ന പൗരരുടെ സംരക്ഷണം സംസ്കാരമാകണം; മാതാപിതാക്കളെ ഉപേക്ഷിക്കുന്നവർക്കെതിരെ കടുത്ത നടപടി; പ്രോസിക്യൂഷനും ഉണ്ടാകുമെന്ന് മുഖ്യമന്ത്രി’; വയോജന ക്ഷേമത്തിന് 12 സ്ഥാപനങ്ങളുമായി ധാരണാപത്രം
10 Nov 2026
BREAKING NEWS
ഇടക്കാല തെരഞ്ഞെടുപ്പ് ഫലം വന്ന് ദിവസങ്ങൾക്കു ശേഷം ട്രംപിന് ബോധോദയം!! 2020ൽ പയറ്റിയ തന്ത്രം വീണ്ടും പൊടിതട്ടിയെടുത്ത് അമേരിക്കൻ പ്രസിഡന്റ്... ഈ തെരഞ്ഞെടുപ്പ് സത്യസന്ധമായാണ് നടന്നതെന്ന് ആരെങ്കിലും വിശ്വസിക്കുന്നുണ്ടോ? തെരഞ്ഞെടുപ്പിന് മുമ്പുള്ള അഭിപ്രായ സർവേകൾക്ക് ഡെമോക്രാറ്റുകളുടെ വിജയം പ്രവചിക്കാൻ...
10 Nov 2026
BREAKING NEWS
അവിഹിതബന്ധം ഭർത്താവ് അറിഞ്ഞു, താക്കീത് ചെയ്തു, യുവാവിനെ ഭാര്യയും കാമുകനും ചേർന്ന് കഴുത്തുഞെരിച്ചും മൂക്കും വായും പൊത്തിപ്പിടിച്ച് ശ്വാസംമുട്ടിച്ചും കൊലപ്പെടുത്തി, ഹൃദയാഘാതമെന്ന് വരുത്തിത്തീർത്തു, ഒരു മാസത്തിനുശേഷം ഭാര്യയും കാമുകനും പിടിയിൽ
10 Nov 2026
BREAKING NEWS
മണിക്കൂറിൽ 120 കിലോമീറ്റർ വേഗത്തിൽ സഞ്ചരിച്ച കാർ വൈദ്യുതി തൂണിലിടിച്ച ശേഷം ഡിവൈഡറിൽ ഇടിച്ച് തലകീഴായി മറിഞ്ഞു, നിമിഷങ്ങൾക്കകം കാർ തീ​ഗോളമായി... ആറു സുഹൃത്തുക്കൾക്ക് ദാരുണാന്ത്യം, സോംവതി അമാവാസി ദിനത്തിൽ അപകടം ഹരിദ്വാറിലേക്ക് തീർത്ഥാടനത്തിന് പോകുന്നതിനിടെ
10 Nov 2026