BREAKING NEWS

നടന്നുപോവുകയായിരുന്ന പെൺകുട്ടിയെ കയറി പിടിച്ചു; ഉച്ചത്തിൽ നിലവിളിച്ചതോടെ യുവാവ് ബൈക്കിൽ കയറി രക്ഷപ്പെട്ടു; സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചു നടത്തിയ പരിശോധനയിൽ ആളെ പിടുത്തം കിട്ടി; രാത്രിയിൽ വീട്ടിലെത്തി പൊക്കി പോലീസ്

· · 1 min read
Share: Copied!

കോഴിക്കോട്: റോഡിലൂടെ നടന്നുപോവുകയായിരുന്ന പെൺകുട്ടിയെ കടന്നുപിടിച്ചെന്ന പരാതിയിൽ യുവാവ് അറസ്റ്റിൽ. കോഴിക്കോട് കാക്കുനി സ്വദേശി ചരളിൽ ജിബിൻ ലാലിനെയാണ് തൊട്ടിൽപാലം പൊലീസ് പിടികൂടിയത്. കായക്കൊടിയിലെ ക്രഷറിന് സമീപത്താണ് സംഭവം നടന്നത്.

കഴിഞ്ഞ ദിവസം റോഡിലൂടെ നടന്നുപോകുകയായിരുന്ന പെൺകുട്ടിയെ ജിബിൻ ലാൽ ബലമായി കടന്നുപിടിക്കാൻ ശ്രമിച്ചതായാണ് പരാതി. പെൺകുട്ടി ഉച്ചത്തിൽ നിലവിളിച്ചതോടെ പ്രതി ബൈക്കിൽ കയറി സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെടുകയായിരുന്നു.

പരാതി ലഭിച്ചതിനെ തുടർന്ന് തൊട്ടിൽപാലം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സംഭവസ്ഥലത്തിന് സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങൾ വിശദമായി പരിശോധിച്ചതോടെയാണ് പ്രതിയെ തിരിച്ചറിഞ്ഞത്. തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിൽ രാത്രി വീട്ടിൽ നിന്നാണ് ജിബിൻ ലാലിനെ പൊലീസ് അറസ്റ്റ് ചെയ്തത്.

പ്രതിയെ കോടതിയിൽ ഹാജരാക്കി തുടർനടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.

 

BREAKING NEWS
‘ആത്മഹത്യയല്ല, അവളെ കൊന്നതാണ്‘; കൊല്ലത്ത് ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ 26 കാരിയുടെ മരണം കൊലപാതകമെന്നാരോപിച്ച് ബന്ധുക്കൾ; കൂടുതൽ അന്വേഷണത്തിലേയ്ക്ക്
10 Nov 2026
BREAKING NEWS
‘‘അയാൾ എന്നെ വലിച്ചു പുറത്തേക്ക് ഇട്ടേനെ; മറ്റൊരു സൗമ്യയായി ഞാൻ മാറിയേനെ; പിന്നിൽനിന്ന് ആരോ തള്ളുന്നതുപോലെ തോന്നി, തിരക്കിനിടയിൽ സംഭവിച്ചതാകാമെന്നാണ് ആദ്യം കരുതി; നോക്കിയപ്പോൾ ഇയാൾ മോശംആംഗ്യങ്ങൾ കാണിക്കുന്നു‘‘- മലബാർ എക്സ്പ്രസിൽ അതിക്രമത്തിനിരയായ യുവതി
10 Nov 2026
BREAKING NEWS
ശ്വാസം മുട്ടി ഡൽഹി! 1000 കടന്നതോടെ വായുനിലവാരം അളക്കുന്ന യന്ത്രങ്ങൾ നിലച്ചു; സുപ്രീംകോടതിയുടെ നിർദ്ദേശം മറികടന്ന് പടക്കം പൊട്ടിച്ചതിന് 200 കേസുകൾ
10 Nov 2026
BREAKING NEWS
‘ബാബ്‌റി മസ്ജിദിനുവേണ്ടി കരഞ്ഞെന്ന് സോണിയ പറയുന്നു; 1984-ൽ ഗുരുദ്വാരകൾ ആക്രമിക്കപ്പെട്ടപ്പോഴും ആയിരക്കണക്കിന് നിരപരാധികൾ കൊല ചെയ്യപ്പെട്ടപ്പോഴും സോണിയാ ഗാന്ധി ഒരു തുള്ളി കണ്ണീർ പൊഴിച്ചിരുന്നോ?‘ ബിലോങ്ങിങ് അല്ല വൈറ്റ്‌വാഷിങ്‘: ബിജെപി
10 Nov 2026