തിരുവനന്തപുരം: അമ്പൂരിയിൽ വാഹനാപകടത്തിൽ മരിച്ച മൂന്ന് വയസുകാരി ഋതുവേദയുടെ അമ്മ ജീവനൊടുക്കാൻ ശ്രമിച്ച് ആശുപത്രിയിൽ. അനുപ്രസാദിന്റെ ഭാര്യ നിഷയാണ് ജീവനൊടുക്കാൻ ശ്രമിച്ചത്. ഇവരെ കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂന്നു വയസുകാരിയുടെ മൃതദേഹം പോസ്റ്റുമോർട്ടം ചെയ്യുന്നതിനിടെ അമ്മ ജീവനൊടുക്കാൻ ശ്രമിച്ച് ആശുപത്രിയിൽ
ഇന്നലെയായിരുന്നു മൂന്നുവയസുകാരിയുടെ മരണത്തിന് ഇടയാക്കിയ ദാരുണ സംഭവമുണ്ടായത്. ഇവരെത്തിയെ ടെമ്പോ ട്രാവലർ പാർക്ക് ചെയ്ത ശേഷം പാട്ടുവച്ച് ഡാൻസ് കളിക്കുന്നതിനിടെ ബ്രേക്ക് പോയ വാഹനം മൂന്നു വയസുകാരി ഋതുവേദയുടെ മുകളിലൂടെ കയറി ഇറങ്ങുകയായിരുന്നു, വാഹന അപകടത്തിന് കാരണം ഹാൻ്റ് ബ്രേക്കിൻ്റെ കേബിൾ പൊട്ടിയതെന്നാണ് പ്രാഥമിക നിഗമനം. അമ്പൂരി കുമ്പിച്ചൽകടവ് പാലത്തിൽ വെച്ചായിരുന്നു അപകടം. കുടുംബത്തോടൊപ്പം പാലം കാണാൻ എത്തിയതായിരുന്നു മൂന്ന് വയസുകാരി.


















































