തൃശൂർ: മുംബൈയിൽ നിന്ന് കൊച്ചിയിലേക്ക് എത്തിയ വിമാനത്തിൽ യാത്രയ്ക്കിടെ നെഞ്ചുവേദന അനുഭവപ്പെട്ട യാത്രക്കാരൻ മരിച്ചു. തൃശൂർ കുഴിക്കാട്ടുശ്ശേരി സ്വദേശി ജോജോ (53) ആണ് മരിച്ചത്.
വിമാനത്തിനുള്ളിൽ അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് ജീവനക്കാർ അടിയന്തര വൈദ്യസഹായം ഒരുക്കി. വിമാനം നെടുമ്പാശേരിയിൽ ഇറങ്ങിയ ഉടൻ വിമാനത്താവളത്തിലെ മെഡിക്കൽ സംഘം പ്രാഥമിക ചികിത്സ നൽകി.
തുടർന്ന് ജോജോയെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

















































