BREAKING NEWS

മകളെ വർഷങ്ങളോളം ലൈം​ഗീകപീഡനത്തിനിരയാക്കി; പിതാവ് അറസ്റ്റിൽ ; 2020-ൽ അസുഖബാധിതയായി അമ്മ മരിച്ചു; അതിനു പിന്നാലെ തുടങ്ങിയ ഉപദ്രവം; 16 – കാരി മനസ്സുതുറന്നത് സ്കൂൾ കൗൺസലിം​ഗിനിടെ

· · 1 min read
Share: Copied!

പത്തനംതിട്ട: പത്തനംതിട്ട അടൂരിൽ 16 വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പെൺകുട്ടിയുടെ അച്ഛനെ പൊലീസ് അറസ്റ്റ് ചെയ്തു. വിദേശത്ത് താമസിക്കുന്നതിനിടെയാണ് പീഡനം ആദ്യം നടന്നതെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്.

2020-ൽ പെൺകുട്ടിയുടെ അമ്മ വിദേശത്ത് അസുഖബാധിതയായി മരിച്ചതിന് ശേഷമാണ് പീഡനം ആരംഭിച്ചതെന്നാണ് പൊലീസ് പറയുന്നത്. പിന്നീട് നാട്ടിലെത്തിയ ശേഷവും ഉപദ്രവം തുടർന്നതായി പരാതിയിൽ പറയുന്നു.

സ്കൂളിൽ നടത്തിയ കൗൺസിലിങ്ങിനിടെയാണ് പെൺകുട്ടി പീഡനവിവരം വെളിപ്പെടുത്തിയത്. തുടർന്ന് അധികൃതർ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. ആദ്യം കൊട്ടാരക്കര പൊലീസ് രജിസ്റ്റർ ചെയ്ത കേസ് പിന്നീട് അടൂർ പൊലീസിന് കൈമാറി. തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

BREAKING NEWS
സ്കൂട്ടറിനു പിന്നിൽ കണ്ടെയ്‌നർ ട്രക്കിടിച്ചു, 32കാരിക്ക് ദാരുണാന്ത്യം
20 Nov 2026
BREAKING NEWS
രണ്ട് പെൺമക്കളുടെ അമ്മ, പക്ഷേ മുംബൈയിൽ 40 വർഷമായി ഒറ്റയ്ക്ക്; മരണത്തിനു പിന്നാലെ മക്കളെ തേടി പത്രപരസ്യം നല്കി അയൽവാസികൾ, നൊമ്പരമായി കുറിപ്പ്
20 Nov 2026
BREAKING NEWS
"ദൈവത്തെയോർത്ത് ബിജെപി വിടരുത്, അവർക്ക് അങ്ങനെയെങ്കിലും ഒരു ശിക്ഷയിരിക്കട്ടെ, ഇനി ഇയാള് കൂടി അവിടം വിട്ട് ഇങ്ങോട്ട് വണ്ടിപിടിച്ച് ബുദ്ധിമുട്ടാക്കരുത്, പ്ലീസ് അനിൽ ജീ... അങ്ങ് ബിജെപി വിടാതിരിക്കാൻ വേണമെങ്കിൽ കൃപാസനത്തിൽ ഞാനും പ്രാർത്ഥിക്കാം, എന്റെ മാതാവേ ഇയാൾക്ക് ബുദ്ധി കൊടുക്കല്ലേ"... അനിൽ ആൻ്റണി...
20 Nov 2026
BREAKING NEWS
'ഇത് കണ്ട് മുഖ്യമന്ത്രിക്ക് കരച്ചിൽ വരുമോയെന്ന് അറിയില്ല, മുഖ്യമന്ത്രി കരയുന്നത് ഞങ്ങൾക്ക് ഇഷ്ടമല്ല'; പരിഹാസവുമായി ജയകൃഷ്ണൻ; ആരോഗ്യപ്രശ്നങ്ങൾ രൂക്ഷമായതിനെ തുടർന്ന് നിരാഹാരം അവസാസാനിപ്പിച്ചു; എൽപിഎസ്‌ടി സമരം തുടരും
20 Nov 2026