BREAKING NEWS

ഹൃദയവേദനയോടെ വിടവാങ്ങുന്നു, ഞാന്‍ ഒരാളെ വിശ്വസിച്ചു, . ഒരിക്കലും ചതിക്കുമെന്ന് കരുതിയില്ല, ഈ അധ്യായം ഞാന്‍ അടയ്ക്കുകയാണ്- വിങ്ങിപ്പൊട്ടി സൗഭാഗ്യ വെങ്കിടേഷ്

· · 1 min read
Share: Copied!

ബിസിനസ് സംരംഭമായ പൂവ് അവസാനിപ്പിക്കുകയാണെന്ന് സോഷ്യല്‍ മീഡിയ താരം സൗഭാഗ്യ വെങ്കിടേഷ്. ബിസിനസ് പങ്കാളിയില്‍ നിന്നും നേരിടേണ്ടി വന്ന വഞ്ചനയാണ് തന്റെ ക്ലോത്തിങ് ബ്രാന്റ് പൂട്ടുന്നതിന്റെ കാരണമായി സൗഭാഗ്യ പറയുന്നത്. വിങ്ങുന്ന ഹൃദയത്തോടെയാണ് താരം ഇക്കാര്യം അറിയിച്ചത്. സൗഭാഗ്യ പങ്കുവച്ച കുറിപ്പിലേക്ക്:’ഹൃദയവേദനയോടെ വിടവാങ്ങുന്നു. പൂവിനെക്കുറിച്ച് ചോദിക്കുന്നവര്‍ക്കായി. ഏറെ വിഷമത്തോടെ ഞാന്‍ ബ്രാന്റ് പൂട്ടാന്‍ തീരുമാനിച്ചിരിക്കുന്നു. സ്വപ്‌നത്തിലുള്ള എന്റെ വിശ്വാസം നഷ്ടപ്പെട്ടതു കൊണ്ടല്ല. പിന്തുണ ലഭിക്കാത്തതു കൊണ്ടുമല്ല.

വഞ്ചനയില്‍ അവസാനിച്ചൊരു പങ്കാളിതമാണ് കാരണം. ഞാന്‍ ഒരാളെ വിശ്വസിച്ചു, ആ വിശ്വാസം പൂര്‍ണമായും തകര്‍ക്കപ്പെട്ടു. ഒരിക്കലും നേരിടേണ്ടി വരുമെന്ന് ഞാന്‍ കരുതാത്ത തീരുമാനങ്ങളുടെ ആഘാതങ്ങളാണ് എനിക്ക് അഭിമുഖീകരിക്കേണ്ടി വരുന്നത്.ഒരു ബ്രാന്റ് പടുത്തുയര്‍ത്താന്‍ സമയവും സ്‌നേഹവും പണവും എണ്ണമറ്റ ഉറക്കമില്ലാത്ത രാത്രികളും വേണ്ടിവരും. ഒരാള്‍ പറഞ്ഞ വാക്ക് പാലിക്കാത്തതിനാല്‍ അത് അവസാനിപ്പിക്കേണ്ടി വരുന്നത് ഹൃദയഭേദകമാണ്. ഒന്നാമത്തെ ദിവസം മുതല്‍ പൂവിനെ പിന്തുണച്ച എല്ലാവര്‍ ഒരു വിശദീകരണം നല്‍കാന്‍ ഞാന്‍ ബാധ്യസ്ഥ ആണെന്നതിനാലാണ് ഇത് പങ്കുവെക്കുന്നത്.

സത്യസന്ധത, മര്യാദ, വിശ്വാസ്യത തുടങ്ങിയവയ്ക്ക് നിങ്ങള്‍ നല്‍കുന്ന അതേ മൂല്യം എല്ലാവരും നല്‍കുന്നില്ലെന്നതാണ് ചിലപ്പോള്‍ ബിസിനസില്‍ നിന്നും പഠിക്കാനാകുന്ന പ്രയാസമേറിയ പാഠം. എന്റെ സമാധാനം കൈ വിടാതിരിക്കാന്‍ ഈ അധ്യായം ഞാന്‍ അടയ്ക്കുകയാണ്. പൂവില്‍ വിശ്വസിച്ച എല്ലാവര്‍ക്കും നന്ദി. നിങ്ങളുടെ സ്‌നേഹവും പ്രോത്സാഹനവും എനിക്കേറെ വിലപ്പെട്ടതാണ്.ഒരു സംരംഭക എന്ന നിലയിലുള്ള എന്റെ അവസാനമല്ലിത്. ഒരു അധ്യായം മാത്രമാണ് അവസാനിക്കുന്നത്. കൂടുതല്‍ കരുത്തോടെ, അറിവോടെ ഞാന്‍ തിരികെ വരും. ശരിയായ അടിത്തറയില്‍ അത് പടുത്തുയര്‍ത്തും.

BREAKING NEWS
ഇറാനെതിരായ യുദ്ധത്തിൽ ട്രംപിനെ പിരികേറ്റിയത് നെതന്യാഹുവോ? ആക്രമണം പുനരാരംഭിക്കാൻ ട്രംപിനുമേൽ നിരന്തരം സമ്മർദം ചെലുത്തി, എല്ലാ ദിവസവും ഫോണിൽ വിളിച്ച് ആവശ്യപ്പെട്ടു!! വൈറ്റ് ഹൗസിനുള്ളിലും പുറത്തും യുദ്ധം ആഗ്രഹിക്കാത്തവർ ഈ നീക്കത്തെ ചെറുക്കാൻ ശ്രമിച്ചു, നയതന്ത്ര ചർച്ചകൾക്ക് മുൻഗണന നൽകണം- അറബ് നേതാക്...
10 Nov 2026
BREAKING NEWS
2016ൽ വാരണാസിയിൽ നടന്ന റാലിയിൽ കുഴഞ്ഞുവീണു, വിമാനയാത്രയ്ക്കിടെ ബോധം നഷ്ടപ്പെടുകയും തിരിച്ചുകിട്ടുകയും ചെയ്തുകൊണ്ടിരുന്നു, ഭർത്താവ് രാജീവ് തന്റെ നേരെ കൈ നീട്ടി ആശ്വസിപ്പിക്കുന്നതായി തോന്നി...രണ്ട് തവണ കാൻസർ ഭീഷണി, ശസ്ത്രക്രിയകൾ, മരണത്തെ മുഖാമുഖം കണ്ട നിമിഷങ്ങൾ, ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് തുറന്നുപ...
10 Nov 2026
BREAKING NEWS
‘പ്രധാനമന്ത്രിയാകാൻ ആഗ്രഹിച്ചത് തെറ്റാണോ, അതിന് ഞെട്ടിയതെന്തിന്? ഗാന്ധി കുടുംബത്തിന് പുറത്തുള്ളയാൾ പ്രധാനമന്ത്രിയാകാൻ ആഗ്രഹിച്ചതാണോ ഞെട്ടിച്ചത്?’; സോണിയയുടെ പുസ്തകത്തിലെ പരാമർശത്തിന് മറുപടിയുമായി പ്രണബ് മുഖർജിയുടെ മകൾ
10 Nov 2026
BREAKING NEWS
അഭിരാമിനെ വീട്ടിൽ നിന്നിറക്കിക്കൊണ്ടു പോയത് ഒന്നാം പ്രതിയായ 17 കാരൻ തന്നെ, അഭിരാമും ഒന്നാം പ്രതിയും സംഭവത്തിന് മുൻപ് ഒരുമിച്ച് സംസാരിച്ചുകൊണ്ട് നടന്നു പോകുന്നതിന്റെ നിർണായക ദൃശ്യങ്ങൾ പുറത്ത്...ഉമർ സ്ഥലത്തെത്തിയത് സിസിടിവിയുടെ കണ്ണുമറച്ച്
10 Nov 2026