BREAKING NEWS

സ്കൂൾ വിട്ട് കുട്ടികളെ കയറ്റി പോകുന്നതിനിടെ ഡ്രൈവർക്ക് ദേഹാസ്വാസ്ഥ്യം; വാഹനം സുരക്ഷിതമായി റോഡരികിൽ ഒതുക്കി നിർത്തി; ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

· · 1 min read
Share: Copied!

കുറ്റ്യാടി: സ്കൂൾ കുട്ടികളുമായി പോകുന്നതിനിടെ ദേഹാസ്വാസ്ഥ്യമുണ്ടായ വാൻ ഡ്രൈവർ മരിച്ചു. തിങ്കളാഴ്ച വൈകിട്ട് കുറ്റ്യാടിയിൽ സ്കൂളിൽനിന്ന് കുട്ടികളുമായി പോകുന്നതിനിടയിൽ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഡ്രൈവർ അടുക്കത്ത് അയിരാണിപ്പൊയിൽ അനിൽ കുമാറാണ് (50) ആശുപത്രിയിൽ മരിച്ചത്. അസ്വസ്ഥത തോന്നിയപ്പോൾ വാഹനം സുരക്ഷിതമായി റോഡരികിൽ നിർത്തി അനിൽ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കിയിരുന്നു.

വേളം ഭാഗത്തേക്ക് പോകുന്നതിനിടയിൽ ചെറുകുന്ന് വാഴയിൽമുക്കിൽ എത്തിയപ്പോഴാണ് അനിലിനു ദേഹാസ്വാസ്ഥ്യമുണ്ടായത്. വാഹനം റോഡരികിലേക്ക് ഒതുക്കി സുരക്ഷിതമായി നിർത്തി. അവിടെയുണ്ടായിരുന്ന നാട്ടുകാരെ കൊണ്ട് അനിൽ സ്വന്തം ഫോണിൽനിന്നു സ്കൂളിലേക്ക് വിളിപ്പിച്ചു. സ്കൂൾ അധികൃതർ ഉടൻ ആംബുലൻസുമായി എത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മറ്റൊരു ഡ്രൈവർ എത്തിയാണ്‌ കുട്ടികളെ വീടുകളിൽ എത്തിച്ചത്.

ദീർഘകാലമായി ഡ്രൈവറായിരുന്നു അനിൽകുമാർ. പരേതരായ കുമാരന്റെയും ജാനുവിന്റെയും മകനാണ്. ഭാര്യ: നിഷ (കെഎംസി ആശുപത്രി, കുറ്റ്യാടി). മകൾ: പാർവണ (കുറ്റ്യാടി ഗവ. ഹൈസ്കൂൾ വിദ്യാർഥി). സഹോദരി: അനില.

 

 

BREAKING NEWS
’ശ്ശെ, ആളുമാറിപ്പോയി’; ജഡ്ജിയെന്ന് കരുതി ഗാർഡ് ഓഫ് ഓണർ; സ്വീകരിച്ചത് ഒവൈസി, യുപി പൊലീസിന് അബദ്ധം; പ്രോട്ടോക്കോൾ വീഴ്ച, അന്വേഷണത്തിന് ഉത്തരവ്
22 Nov 2026
BREAKING NEWS
ഏഴ് വ്യാജ സ്വർണവളകൾ പണയംവച്ച് 4.20 ലക്ഷം തട്ടി; സഹകരണ ബാങ്കിനെ കബളിപ്പിച്ച മൂന്ന് പേർ പിടിയിൽ; അറസ്റ്റിലായത് നിരവധി കേസുകളിലെ പ്രതികൾ
22 Nov 2026
BREAKING NEWS
’ഈ പോക്ക് നല്ലതിനല്ല, ശബ്ദമുയർത്തുന്നത് മുഖ്യമന്ത്രിക്കെതിരെയല്ല, അവഗണനയ്ക്കെതിരെ’; കോൺഗ്രസ് ഹൈക്കമാൻഡിനെ സമീപിച്ച് എ ഗ്രൂപ്പ്; ’കെപിസിസി അധ്യക്ഷനെ മാറ്റണം; സിസികളും പുനസംഘടിപ്പിക്കണം’
22 Nov 2026
BREAKING NEWS
"പിന്നിൽ നിന്ന് അമ്പെയ്യുന്ന സ്വഭാവം എനിക്കില്ല, നേർക്കുനേർ നിന്ന് പ്രവർത്തിക്കാനാണ് താത്പര്യം" - കെ മുരളീധരന്‍
22 Nov 2026