BREAKING NEWS

ഏഴ് വ്യാജ സ്വർണവളകൾ പണയംവച്ച് 4.20 ലക്ഷം തട്ടി; സഹകരണ ബാങ്കിനെ കബളിപ്പിച്ച മൂന്ന് പേർ പിടിയിൽ; അറസ്റ്റിലായത് നിരവധി കേസുകളിലെ പ്രതികൾ

· · 1 min read
Share: Copied!

അങ്കമാലി: മുക്കുപണ്ടം പണയംവച്ച് പണം തട്ടിയ കേസിൽ മൂന്നുപേരെ അങ്കമാലി പൊലീസ് അറസ്റ്റ് ചെയ്തു. തുറവൂർ കിടങ്ങൂർ പാലമറ്റം വീട്ടിൽ ഷിജോ ജോസ് (40), കിടങ്ങൂർ കിങ്ങിണിമറ്റം സുരേഷ് (45), തുറവൂർ പയ്യപ്പിള്ളി വീട്ടിൽ റോണി (40) എന്നിവരാണ് പിടിയിലായത്.

2025 ഒക്ടോബറിലായിരുന്നു സംഭവം. തുറവൂർ മേഖലയിലെ സഹകരണ ബാങ്കിൽ ഏഴ് വ്യാജ സ്വർണവളകൾ പണയംവച്ച് 4.20 ലക്ഷം രൂപയാണ് സംഘം തട്ടിയെടുത്തത്. ഷിജോയാണ് വളകൾ ബാങ്കിൽ പണയംവച്ചത്. പണയംവയ്ക്കുന്നതിനായി വളകൾ നൽകിയത് റോണിയും സുരേഷുമാണെന്ന് പൊലീസ് അറിയിച്ചു.

അങ്കമാലി പൊലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടവരാണ് റോണിയും സുരേഷും. റോണിക്കെതിരെ അങ്കമാലി പൊലീസ് സ്റ്റേഷനിൽ ഏഴ് കേസുകൾ നിലവിലുണ്ട്. അങ്കമാലി, കൊരട്ടി, തൃക്കാക്കര, കാലടി, ചെങ്ങമനാട് എന്നീ പൊലീസ് സ്റ്റേഷനുകളിലായി 15 കേസുകളിൽ പ്രതിയാണ് സുരേഷ്.

ഷിജോയ്ക്കെതിരെയും അങ്കമാലി പൊലീസ് സ്റ്റേഷനിൽ രണ്ട് കേസുകൾ നിലവിലുണ്ട്.

എസ്ഐ ജോജോ, എഎസ്ഐമാരായ അജിത്ത്, രാജീവ്, എസ്‌സിപിഒ വിനോദ്, സിപിഒമാരായ മിഥുൻ, ലിൻസൺ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

’ഈ പോക്ക് നല്ലതിനല്ല, ശബ്ദമുയർത്തുന്നത് മുഖ്യമന്ത്രിക്കെതിരെയല്ല, അവഗണനയ്ക്കെതിരെ’; കോൺഗ്രസ് ഹൈക്കമാൻഡിനെ സമീപിച്ച് എ ഗ്രൂപ്പ്; ’കെപിസിസി അധ്യക്ഷനെ മാറ്റണം; സിസികളും പുനസംഘടിപ്പിക്കണം’

BREAKING NEWS
’ശ്ശെ, ആളുമാറിപ്പോയി’; ജഡ്ജിയെന്ന് കരുതി ഗാർഡ് ഓഫ് ഓണർ; സ്വീകരിച്ചത് ഒവൈസി, യുപി പൊലീസിന് അബദ്ധം; പ്രോട്ടോക്കോൾ വീഴ്ച, അന്വേഷണത്തിന് ഉത്തരവ്
22 Nov 2026
BREAKING NEWS
’ഈ പോക്ക് നല്ലതിനല്ല, ശബ്ദമുയർത്തുന്നത് മുഖ്യമന്ത്രിക്കെതിരെയല്ല, അവഗണനയ്ക്കെതിരെ’; കോൺഗ്രസ് ഹൈക്കമാൻഡിനെ സമീപിച്ച് എ ഗ്രൂപ്പ്; ’കെപിസിസി അധ്യക്ഷനെ മാറ്റണം; സിസികളും പുനസംഘടിപ്പിക്കണം’
22 Nov 2026
BREAKING NEWS
"പിന്നിൽ നിന്ന് അമ്പെയ്യുന്ന സ്വഭാവം എനിക്കില്ല, നേർക്കുനേർ നിന്ന് പ്രവർത്തിക്കാനാണ് താത്പര്യം" - കെ മുരളീധരന്‍
22 Nov 2026
BREAKING NEWS
'വിറകുവെട്ടിയവനും വെള്ളം കോരിയവനും പുറത്ത്'; കാസർകോട് എപിപി നിയമനത്തിൽ യൂത്ത് കോൺഗ്രസിൽ കലാപം
22 Nov 2026