BREAKING NEWS

എൽഡിഎഫ് പിൻതുണയ്ക്കില്ല, ഒറ്റയ്ക്ക് അവിശ്വാസം കൊണ്ടുവരാനുള്ള അം​ഗബലവുമില്ല…തിരുവനന്തപുരം കോർപറേഷനിൽ അവിശ്വാസ പ്രമേയത്തിന് നോട്ടിസ് നൽകാനുള്ള തീരുമാനത്തിൽനിന്ന് യുഡിഎഫ് പിന്മാറി

· · 1 min read
Share: Copied!

തിരുവനന്തപുരം: തിരുവനന്തപുരം കോർപറേഷനിൽ അവിശ്വാസ പ്രമേയത്തിന് നോട്ടിസ് നൽകാനുള്ള തീരുമാനത്തിൽനിന്ന് യുഡിഎഫ് പിന്മാറിയതായി റിപ്പോർട്ട്. ഒറ്റയ്ക്ക് അവിശ്വാസം കൊണ്ടുവരുവാനുള്ള അം​ഗബലമില്ലാത്തതിനാൽ എൽഡിഎഫ് പിൻതുണയോടെ അവിശ്വാസം കൊണ്ടുവരുവാനായിരുന്നു യുഡിഎഫ് നീക്കം. എന്നാൽ പ്രമേയത്തെ എൽഡിഎഫ് പിന്തുണയ്ക്കില്ലെന്ന് വ്യക്തമായതോടെയാണ് പിന്മാറ്റം. എൽഡിഎഫ് പിന്തുണയില്ലാതെ പ്രമേയം കൊടുക്കേണ്ടെന്നാണ് യുഡിഎഫ് തീരുമാനം.

കാപ്പ കേസിൽ കോർപറേഷൻ കൗൺസിലർ സുഗതൻ ജയിലിലായ പശ്ചാത്തലത്തിലാണ് യുഡിഎഫ് അവിശ്വാസ നീക്കവുമായി മുന്നോട്ടു പോയത്. മാത്രമല്ല അവിശ്വാസ പ്രമേയം കൊണ്ടുവരുമെന്ന് യുഡിഎഫ് ഇതുവരെ പരസ്യമായി പ്രഖ്യാപിക്കുകയോ, എൽഡിഎഫുമായി ചർച്ച നടത്തുകയോ ചെയ്തിരുന്നില്ല. ഇല്ലാത്ത കാര്യത്തിൽ എന്തിന് നിലപാടെടുക്കണമെന്നാണ് ഇതു സംബന്ധിച്ച് എൽഡിഎഫ് പ്രതികരിച്ചത്. പിന്തുണ തേടി യുഡിഎഫ് സമീപിച്ചിട്ടില്ലെന്ന് സിപിഎം ജില്ലാ സെക്രട്ടറി വി. ജോയ് കഴിഞ്ഞദിവസം പറഞ്ഞിരുന്നു. യുഡിഎഫുമായി ചേർന്ന് അവിശ്വാസ പ്രമേയം കൊടുക്കണോ വേണ്ടയോ എന്നത് സംബന്ധിച്ച് എൽഡിഎഫ് നയപരമായ തീരുമാനം കൈക്കൊള്ളേണ്ടതായിട്ടുണ്ടെന്നും ഇതുവരെ അങ്ങനെയൊരു തീരുമാനം എടുത്തിട്ടില്ലെന്നുമായിരുന്നു ജോയ്‌യുടെ പ്രതികരണം. അതേസമയം ഇന്ന് ഉച്ചയ്ക്ക് രണ്ടരയ്ക്കാണ് കോർപറേഷൻ കൗൺസിൽ യോഗം.

വളര്‍ത്താന്‍ ഗതിയില്ല… നവജാത ശിശുവിനെ പെരുവഴിയിലുപേക്ഷിച്ച അമ്മയും ആണ്‍സുഹൃത്തും പിടിയില്‍, കുഞ്ഞിനെ തട്ടുകടയ്ക്ക് സമീപം കിടത്തി പൊലീസിനെ വിളിച്ചതും സുഹൃത്ത് തന്നെ

BREAKING NEWS
ബാങ്കിൽനിന്ന് പണമെടുത്തിറങ്ങിയ യുവാവിനെ പട്ടാപ്പകൽ ആക്രമിച്ച് 9.90 ലക്ഷം കവർന്നു; നാലംഗസംഘത്തിന്റെ വിളയാട്ടം പട്ടാപ്പകൽ നാട്ടുകാരുടെ കൺമുമ്പിൽ; ആക്രമണത്തിന്റെ ദൃശ്യങ്ങൾ പുറത്ത്; സംഭവം നിലമ്പൂരിൽ
16 Nov 2026
BREAKING NEWS
പരിശോധനയ്ക്കിടെ സംശകരമായി വന്ന മഹീന്ദ്ര ഥാർ തടഞ്ഞു; പോലീസുകാർക്കു നേരെ ഥാർ ഇടിച്ചുകയറ്റി ലഹരി സംഘം; നാലുപേർക്ക് പരിക്ക്; സിപിഒയുടെ കൈ ഒടിഞ്ഞു തൂങ്ങി, മൂന്നുപേർ പിടിയിൽ
16 Nov 2026
BREAKING NEWS
ഫുക്കറ്റിൽ വൻ തീപിടിത്തം; 11 പേർ വെന്തുമരിച്ചു, 16 പേർക്ക് പരുക്ക്; നൂറോളം ബൈക്കുകൾ കത്തിയമർന്നു, പെട്രോൾ, എൻജിൻ ഓയിൽ, പ്ലാസ്റ്റിക് വസ്തുക്കൾ, ടയറുകൾ എന്നിവ സൂക്ഷിച്ചിരുന്നിടം ചാമ്പലായി; സമീപത്തെ കെട്ടിടങ്ങളിലേക്കും തീ പടർന്നു
16 Nov 2026
BREAKING NEWS
’97 കോടി പൗരന്മാർ വോട്ട് രേഖപ്പെടുത്തുന്ന മഹത്തായ രാജ്യമാണ് ഇന്ത്യ; അവിടെ പോയി ജനാധിപത്യത്തെക്കുറിച്ച് ക്ലാസെടുത്തുകൊടുക്കേണ്ട ആവശ്യമില്ല’; ഫിലിബെക്കിന്റെ വിമർശനത്തിന് ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയുടെ പാർട്ടി നേതാവ്
16 Nov 2026