BREAKING NEWS

‘1000 പേരാണുള്ളതെങ്കിൽ അത് 10,000 പേരുണ്ടായിരുന്നെന്ന് പറയും; കാര്യങ്ങൾ പൊലിപ്പിച്ചാണ് അവതരിപ്പിക്കുക; എളിമ ഇത്തിരി കൂടിപ്പോയതുകൊണ്ടാണ് ഇപ്പോൾ കളിയാക്കപ്പെടുന്നത്’- ജയറാമിനെക്കുറിച്ച് ബൈജു സന്തോഷ്

· · 1 min read
Share: Copied!

കൊച്ചി: നടൻ ജയറാമിന്റെ സ്വഭാവത്തെയും അദ്ദേഹത്തിന് നേരെ ഉയരുന്ന ട്രോളുകളെയും കുറിച്ച് നടൻ ബൈജു സന്തോഷ്. ജയറാം പണ്ടുമുതലേ എളിമയുള്ള വ്യക്തിയാണെങ്കിലും, അടുത്തകാലത്ത് അത് അൽപം കൂടുതലായതാണ് ട്രോളുകൾക്ക് കാരണമായതെന്നാണ് ബൈജുവിന്റെ അഭിപ്രായം.

മൂവി വേൾഡ് മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

“ജയറാം പണ്ടേ ഇങ്ങനെയാണ്. ഒരു സ്ഥലത്ത് ആയിരം പേരുണ്ടെങ്കിൽ പതിനായിരം പേരുണ്ടെന്ന് പറയും. കാര്യങ്ങൾ പൊലിപ്പിച്ചാണ് അവതരിപ്പിക്കുക. അതാണ് അദ്ദേഹത്തിന്റെ ശൈലി. പക്ഷേ അത് കേൾക്കാൻ നല്ല രസമാണ്,” ബൈജു പറഞ്ഞു.

അടുത്തകാലത്തായി ജയറാമിന്റെ അമിത എളിമയാണ് സോഷ്യൽ മീഡിയ ട്രോളുകൾക്ക് വഴിവെക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

“എളിമ കാണിച്ചില്ലെങ്കിൽ അഹങ്കാരിയാണെന്ന് പറയും. എളിമ കാണിച്ചാൽ അതും ട്രോളും. ജയറാമിന്റെ കാര്യത്തിൽ എളിമ ഇത്തിരി കൂടിപ്പോയതുകൊണ്ടാണ് ഇപ്പോൾ കളിയാക്കപ്പെടുന്നത്. അതുകൊണ്ട് അത് കുറച്ചാൽ നന്നായിരിക്കും,” അദ്ദേഹം പറഞ്ഞു.

ജയറാമിനോട് ഇക്കാര്യം നേരിട്ട് പറയാനാണ് തീരുമാനിച്ചിരിക്കുന്നതെന്നും ബൈജു തമാശരൂപേണ കൂട്ടിച്ചേർത്തു.

“പുള്ളിയോട് ഞാൻ പറയാനിരിക്കുകയാണ്. മലയാളികൾക്ക് മുന്നിൽ ഇത്രയും എളിമ വേണ്ട. തമിഴ്നാട്ടിൽ ഇതൊക്കെ ഓക്കെയാണ്, പക്ഷേ കേരളത്തിൽ കുറച്ച് കുറച്ചാൽ മതിയാകും,” എന്നായിരുന്നു ബൈജു സന്തോഷ് പറഞ്ഞു

BREAKING NEWS
'കേവലം പ്രതിഷേധമല്ല; ജനാധിപത്യം ഭീഷണി നേരിടുമ്പോൾ ഞങ്ങൾ നിശ്ശബ്ദരായിരിക്കില്ല എന്ന ഉറച്ച പ്രഖ്യാപനമാണ്; ചലോ ഡൽഹി' ഡൽഹിയിലെ മഹാറാലിയിൽ പങ്കെടുക്കാൻ മുഖ്യമന്ത്രി VD സതീശനും
31 Oct 2026
BREAKING NEWS
വൻ ആൾനാശം മുന്നിൽക്കണ്ട് യുഎസ് സൈന്യത്തിന്റെ നീക്കം; കൂട്ടസംസ്കാരത്തിന് പ്രത്യേക പരിശീലനം; ഇറാനെ ലക്ഷ്യമിട്ടുള്ള അതിശക്ത പടയൊരുക്കത്തിന്റെ മുന്നോടിയോ?
31 Oct 2026
BREAKING NEWS
ക്രൈം ബ്രാഞ്ച് ഓഫീസിനുള്ളിൽ വച്ച് 16കാരിയെ നിരവധി തവണ പീഡിപ്പിച്ചു, കൂട്ടുനിന്നത് വനിതാ സഹായി, പൊലീസ് ഇൻസ്പെക്ടർക്കെതിരെ പോക്സോ കേസ്
31 Oct 2026
BREAKING NEWS
യുവാവുമായുള്ള പ്രണയം അവസാനിപ്പിക്കണം, നിരവധി ആവശ്യപ്പെട്ടിട്ടും അനുസരിച്ചില്ല, പത്താം ക്ലാസുകാരിയെ കഴുത്ത് ഞെരിച്ച് കൊന്ന് പിതാവ്
31 Oct 2026